obituary

കൊട്ടുകാപ്പള്ളിൽ പുന്നൂസ് (ബോബി) നിര്യാതനായി

അരുവിത്തുറ: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി.ജോസഫിന്റെയും കുഞ്ഞുഞ്ഞമ്മയുടെയും മകൻ കൊട്ടുകാപള്ളിൽ പുന്നൂസ് (ബോബി-57) (വാഗമൺ ഗ്രീൻ പാലസ് റിസോർട്ട് ഉടമ) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15-01-2025) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: കറിക്കാട്ടൂർ വെട്ടുവയലിൽ സോജി. മക്കൾ: ജോസഫ്, എബി. മരുമക്കൾ: അന്നു പോത്താനിക്കാട് (ചെറുകാട്), അഞ്ജലി കൊച്ചുപുരയ്ക്കൽ (തെളളകം).

kottayam

കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു

കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ്‌ -അജിത് അൽഫോൻസ് (കുട്ടിക്കാനം) ജനറൽ സെക്രട്ടറി – അനു വിൻസെന്റ് (പാമ്പനാർ), വൈസ് പ്രസിഡന്റ്‌- എയ്ഞ്ചൽ സണ്ണി (അടിമാലി), ജസ്റ്റിൻ രാജൻ(കല്ലാർ-നെടുംകണ്ടം), സെക്രട്ടറി അഞ്ജന Read More…

job

ഡ്രൈവറെ ആവശ്യമുണ്ട്

തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

pala

സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഫ്രാൻസിൽ നിന്നുള്ള വിദേശ സംഘം

പാലാ: മികവിൻ്റെ വിദ്യാലയമായ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അക്കാദി വും കലാപരവും ശാസ്ത്രപരവുമായ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തുവാൻ ആണ് വിദേശ സംഘം എത്തിയത്. ഫ്രാൻസിലെ ലാവലിൽ നിന്നു മാണ് 80 പേരടങ്ങുന്ന സംഘം സ്കൂളിൽ എത്തിയത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, സ്കൂൾ അധ്യാപകർ,കോളേജ് പ്രൊഫസർമാർ, എന്നിങ്ങനെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ സംഘത്തിലുണ്ട്. സ്കൂൾ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പുതന്നെ എത്തിയ സംഘം കുട്ടികൾ സ്കൂളിലെത്തുന്നതും മറ്റും സൂക്ഷ്മമായി വീക്ഷിച്ചു. സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കുകയും ഫ്രാൻസിലെ Read More…

general

മാവടി ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

വേലത്തുശ്ശേരി: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച മാവടി സെന്റ് :സെബാസ്റ്റ്യൻസ്‌ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മോൺ. ഡോ. ജോസഫ് തടത്തിൽ ജൂബിലി ദീപം തെളിയിച്ചു. വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, മംഗളഗിരി പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ , മദർ സുപ്പീരിയർ സി.സിൽവി എഫ്. സി സി ജൂബിലി ആഘോഷകമ്മിറ്റി കൺവീനർ സന്തോഷ്‌ ടോം അമ്പഴത്തിനാക്കുന്നേൽ, കൈക്കാരൻമാർ തുടങ്ങിയവർ പങ്കെടുത്തു. പരസ്പര സ്നേഹവും സഹോദര്യവും പുലർത്തുന്നതിലൂടെ ഇടവകയുടെ ആൽമീയ ഉണർവ് വെളിവാക്കുന്നതാണ് ഓരോ അഘോഷവും Read More…

general

നിഴൽ മാഗസിൻ പുറത്തിറക്കുന്ന കവിതാ സമാഹാരം “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം

നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകം മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തി ഉടൻ പുറത്തിറങ്ങുന്നതാണ്. മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്. സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, Read More…

aruvithura

വീണ്ടും സ്നേഹ വീടുകളുമായി അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ടും ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ നാലു വീടുകൾ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് നൽകി കഴിഞ്ഞു. നിലവിൽ മറ്റു രണ്ടു വീടുകളുടെ Read More…

kottayam

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം കോട്ടയത്ത് ഫെബ്രുവരി 26 ന്

കോട്ടയം :കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, Read More…

Accident

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

പാലാ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 6.30 യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈലിന് സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം.

vakakkad

വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ നടന്ന പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ദേശമായി

വാകക്കാട് : വിവിധ കേന്ദ്രങ്ങളിലായി സമീപപ്രദേശത്തെ ജനപ്രതിനിധികളെയും സാംസ്കാരിക നായകരെയും മാതാപിതാക്കളെയും കുട്ടികളെയും ഉൾച്ചേർത്തുകൊണ്ട് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ സംഘടിപ്പിച്ച പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ധേയമായി. സമീപ പ്രദേശത്തുള്ള കുട്ടികളും മാതാപിതാക്കളും ഒരു കേന്ദ്രത്തിൽ ഒന്നിച്ചു കൂടുകയും കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഒമ്പത് കേന്ദ്രങ്ങളിലായി നടത്തിയ കൂട്ടായ്മയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പഠന ശാക്തീകരണ കൂട്ടായ്മയിൽ കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുകയുംകുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി Read More…