പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ അടിവാരം ബ്രാഞ്ച് സമ്മേളനം സഖാവ് കാനം നഗറിൽ സഖാവ് ബിനോയ് അധ്യക്ഷതയിൽ സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ.കെ മുജീബ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി ,AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ്. ആർ.രതീഷ്, സിപിഐ പൂഞ്ഞാർ Read More…
Year: 2025
രാമതത്വം തന്നെയാണ് ധർമ്മതത്വവും :അഡ്വ.ശങ്കു ടി.ദാസ്
പാലാ:രാമതത്വം തന്നെയാണ് ധർമ്മ തത്വവുമെന്ന് ബിജെപി ഇൻ്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്. ധർമ്മം എന്ന സങ്കല്പത്തെ മനുഷ്യന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് രാമായണം. ഗഹനമായ വൈദിക തത്വങ്ങൾ കഥകളിലൂടെ പറഞ്ഞുതന്നതാണ് പുരാണങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. മീനച്ചിൽ ഹിന്ദു മഹാസംഗമത്തിൻ്റെ നാലാം ദിവസം നടന്ന സത്സംഗ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുനാരായണ സേവാനികേതൻ സനാതന ധർമ്മ പ്രഭാഷകൻ പ്രമോദ് തമ്പി വേളൂർ പ്രഭാഷണം നടത്തി. എല്ലാം ഈശ്വരാർപ്പിതമായി ചെയ്യാൻ കഴിയുമ്പോഴാണ് ജീവിതത്തിൽ ജ്ഞാനവും ആനന്ദവും Read More…
കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഉപവാസ സത്യാഗ്രഹ സമരം നടത്തി
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ശിലാഫലകത്തിൽ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരെ അനുഭവിച്ച സി. ജോൺ തോട്ടക്കര സിറിയക്ക്, ആരംപുളിയ്കൽ വർക്കി തടവനാൽ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്താതെ സ്വാതന്ത്യസമര സേനാനികളെ അപമാനിച്ച പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടിയെക്കതിരെയും പഞ്ചായത്തിൻ്റെ വികസനമുരടിപ്പ് കെടുകാര്യസ്ഥത കാര്യക്ഷമമില്ലായ്മ എന്നിവയ്‌ക്കെതിരെയും കോൺഗ്രസ് പൂത്താർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസ സത്യാഗഹസമരം നടത്തി. ഉപവാസ സത്യാഗ്രഹ Read More…
പറന്നുയർന്ന് പാലാ
പാലാ: പാലായുടെ കായിക ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച എയ്റോ സ്പോർട്സ് വിഭാഗത്തിലുള്ള പാരാസെയിലിങ്ങ് പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തിൽ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ,കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെന്റ് തോമസ് കോളേജിന്റെയും പാലാ ഫ്രണ്ട്സ് ആർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. വിങ് കമാൻഡറും ശൗര്യചക്ര ജേതാവുമായ യു.കെ പാലാട്ട്, അസി. ഇൻസ്ട്രക്റും പൂർവ വിദ്യാർത്ഥിയുമായ ബിനു പെരുമന തുടങ്ങിയവരുടെ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും ആംബുലൻസിന്റെ ഫ്ലാഗ് ഓഫും നടന്നു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ Read More…
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ കൊടിയേറും
മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് നാളെ (ജനുവരി 16) കൊടിയേറും. വൈകിട്ട് 5:15 ന് കൊടിയേറ്റ് ഇടവക വികാരി റവ. ഫാദർ ജോസഫ് പരിയാത്ത് നിർവഹിക്കും. തുടർന്ന് പാലാ രൂപതാ വികാരി ജനറാളും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് കണിയോടിക്കലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ജനുവരി 17 വൈകിട്ട് 5 :15 ന് വാഹന വെഞ്ചിരിപ്പും തുടർന്ന് വിശുദ്ധ കുർബാന, നൊവേന, സെമിത്തേരി സന്ദർശനം എന്നിവയും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങൾക്ക് Read More…
നെല്ലിയാനി പളളിയിൽ “വല്ല്യച്ചൻ്റെ ” തിരുനാൾ; ജനുവരി 17, 18, 19, 20 തീയതികളിൽ
പാലാ: നെല്ലിയാനി ഇടവക മദ്ധ്യസ്ഥനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനു’ 17, 18, 19, 20 തീയതികളിലായി ആഘോഷിക്കും.17-ന് വൈകിട്ട് 4.45 ന് കൊടിയേറ്റ്, 5 മണി വി.കുർബാന, നൊവേന, ലദീഞ്ഞ്,7.15ന് പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള. 18 ന് കപ്പേളയിൽ രാവിലെ 7 ന് വി.കുർബാന, ലദീഞ്ഞ്, ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപ പ്രതിഷ്ഠ 5 ന് വി.കുർബാന, ലദീഞ്ഞ്,6.30 ന് തിരുനാൾ പ്രദക്ഷിണം. 7.45 ന് കപ്പേളയിൽ ലദീഞ്ഞ്, പ്രസംഗം.19-ന് 10 മണിക്ക് തിരുനാൾ കുർബാന, Read More…
AIYF കോട്ടയം ജില്ല കമ്മിറ്റി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
കോട്ടയം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകളെ നോക്കുകുത്തി ആക്കരുത്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി AIYF കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസ് മാർച്ച് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ രഞ്ജിത് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് Read More…
മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; രാസലഹരി മാഫിയ തഴച്ചു വളരുന്നു: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
കോട്ടയം : സംസ്ഥാനത്ത് കൂണുകള്‍പോലെ ബാറുകളും, ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും മുളച്ചുവളരുകയാണെന്നും മാരക രാസലഹരി മാഫിയയുടെ സാന്നിധ്യം ഗ്രാമങ്ങളില്‍പോലും എത്തിയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഫെബ്രുവരി 26 ന് കോട്ടയത്ത് നടക്കുന്ന കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും, മദ്യവിരുദ്ധ സമിതിയുടെയും സംയുക്ത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനം കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ നടക്കുകയായിരുന്നു. സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. കേരള കത്തോലിക്ക സഭയിലെ Read More…
ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും ആവശ്യമാണ് :അനൂപ് വൈക്കം
പാലാ: ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആദ്ധ്യാത്മിക വിദ്യാഭ്യാസവും നമുക്ക് ആവശ്യമാണെന്ന് അനൂപ് വൈക്കം. മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മക്കളിൽ ധാർമ്മിക ബോധം നൽകുന്നവരാകണം മാതാപിതാക്കൾ. മനസാക്ഷിക്ക് നിരക്കാത്തത് ഒന്നും ചെയ്യില്ല എന്ന് ബോധമാണ് മാതാപിതാക്കൾ കുട്ടികൾക്ക് നൽകാവുന്ന വലിയ സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തി. ശുഭസുന്ദർ രാജ്,സിന്ധു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സംഗമ വേദിയായി ഇന്ന് (15)ന് വൈകിട്ട് 6.30നുള്ള സമ്മേളനത്തിൽ ആശ പ്രദീപ്, ശങ്കു ടി.ദാസ് എന്നിവർ Read More…











