രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെൻറിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോമേഴ്സ് ഫെസ്റ്റ് – ‘CALIC 2K25 നാളെ 10:00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോളേജ് മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അധ്യക്ഷത വഹിക്കും. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ മെമ്മോറിയൽ ബിസിനസ് ക്വിസ്, സ്പോട്ട് ഡാൻസ്, ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ തുടങ്ങിയ മത്സരങ്ങൾ നടക്കും. സ്പോട്ട് റെജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ :62381943.
Year: 2025
80-ാംമത് സ്കൂൾ വാർഷികവും; യാത്രയയപ്പ് സമ്മേളനവും
മുരിക്കുംവയൽ : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 80-ാംമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 23 ന് രാവിലെ 10 മണിയ്ക്ക് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദിർഘനാളായി ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപിക ആയി സേവനം അനുഷ്ഠിച്ച് വരുന്ന ലേഖ ടീച്ചറിന് ൽകുന്ന യാത്രയയപ്പും, എഴുത്താളൻഡോക്ടർ അരുൺ കുമാർ ഹരിപ്പാട് രചിച്ച സ്കൂൾ ആൽബത്തിന്റെ പ്രകാശനവും, റാഞ്ചിയിൽ വച്ച് നടന്ന അണ്ടർ 19ഹൈജമ്പിൽ ഒന്നാം സ്ഥാനം ലഭിച്ച ജൂവൽ തോമസിനെ ആദരിക്കുന്നു. പി ടി Read More…
ജോ ജിയോ ജോസഫ് ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്
പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായി ജോജിയോ ജോസഫ് ചള്ളവയലിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി അരുവിത്തുറ സൈന്റ്റ് ജോർജ് കോളേജ് യൂണിറ്റ് പ്രസിഡണ്ട്, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, യുവജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ അരുവിത്തുറ കോളേജിലെ എൻസിസി കേഡറ്റുകളും
അരുവിത്തുറ: ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിന്നുള്ള രണ്ട് എൻസിസി കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെട്ടു. എയ്ഡഡ് വിഭാഗം ബികോം മൂന്നാം വർഷ വിദ്യാർഥി കുരുവിള സെബാസ്റ്റ്യൻ, ബിഎ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിനി അൽഫോൻസ അലക്സ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ക്യാംപിൽ പരിശീലനത്തിലാണ് രണ്ടുപേരും.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശികളായ യുവാക്കൾക്ക് പരുക്ക്
പനയ്‌ക്കപ്പാലം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
വഖഫ് ഭേദഗതിക്കെതിരെ കൈകോർത്തവർ പ്രായ്ഛിത്തം ചെയ്യണം: പി.കെ.കൃഷ്ണദാസ്
വികലമായ വഖഫ് നിയമം മൂലം മുനമ്പത്ത് ഉൾപ്പടെ ഇന്ത്യ മഹാരാജ്യത്ത് വിവിധ മേഘലകളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി നിയമം പാസാക്കാൻ മുന്നോട്ട് വന്നപ്പോൾ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കേരളത്തിലെ ഇടതു-വലതു മുന്നണികൾ കൈകോർത്ത് പ്രമേയം പാസാക്കി മുനമ്പം ജനതയെ വഞ്ചിച്ചിരിക്കുക ആണെന്ന് ബി.ജെ.പി. ദേശിയ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു. പ്രായ്ഛിത്തമായി നാളെ ആരംഭിക്കുന്ന നിയസഭ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന പ്രമേയം Read More…
സ്പോക്കൺ ഇംഗ്ലീഷ് : രണ്ടാം ഘട്ട പരിശീലന ക്ലാസുകൾക്ക് തുടക്കമായി
കൊഴുവനാൽ: കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ( up വിഭാഗം ) രണ്ടാം ഘട്ട ക്ലാസുകൾക്ക് തുടക്കമായി. സുബി തോമസ്, ലിറ്റി കെ.സി, സിസ്റ്റർ ജോസ്മി അഗസ്റ്റിൻ, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സുനിൽ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സോണി തോമസ്, സുബി തോമസ്, ലിറ്റി കെ.സി. എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, സണ്ണി Read More…
മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി
മറ്റക്കര: തിരുക്കുടുംബ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ ഫാ. ജോസഫ് പരിയാത്ത് കൊടിയേറ്റ് തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെട്ടു.
വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം: പ്രഫ. ലോപ്പസ് മാത്യു
വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ അഭിനന്ദിക്കുന്നു എന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. കേരളത്തിലെ 430 ഓളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തികച്ചും ദോഷകരമാകാവുന്ന ഒരു നിയമ ഭേദഗതി വേണ്ടെന്നു വയ്ക്കാനുള്ള ധീരമായ നിലപാട് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിരിക്കുകയാണ്. ജനവികാരത്തിന് Read More…
കൊച്ചേപറമ്പില്‍ അബ്ദുല്‍ സലാം നിര്യാതനായി
ഈരാറ്റുപേട്ട: തെക്കേക്കര കൊച്ചേപറമ്പില്‍ അബ്ദുല്‍ സലാം (71) നിര്യാതനായി. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : ആയിഷ ഉമ്മ. മക്കൾ :മുജീബ് , കബീർ ,ഷെമീർ, റാഫിക്ക് , ശിഹാബ്.











