general

പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഫെബ്രുവരി 7 ന് തുടക്കമാകും. ഏഴാം തീയതി വൈകുന്നേരം 5 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന സുറിയാനിയിൽ : റവ ഫാ. മാത്യു വെണ്ണായിപ്പള്ളിൽ ഫെബ്രുവരി ഏട്ട് 11 ന് വയോജനദിനാചരണം വി.കുർബാന, ആദരിക്കൽ. വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജിജോ കോട്ടക്കാവിൽ എം.എസ്.ടി , ജപമാല Read More…

kottayam

അർബുദ പ്രതിരോധ കാമ്പയിന് ഊർജ്ജം പകർന്ന് ‘ആരോഗ്യ-ആനന്ദ സംഗമം’ വനിതാകൂട്ടായ്മ

കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ​’ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച്​ ‘ആരോഗ്യ-ആനന്ദ സംഗമം’ വനിതാകൂട്ടായ്മ. അർബുദ പരിശോധനയും ചികിത്സയും നടത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംഗമം ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും അർബുദ അതിജീവിതയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. നിഷ ജോസ് കെ. മാണിയെ ‘ആരോഗ്യം ആനന്ദം-അകറ്റാം Read More…

general

വൃത്തിയുടെ കാഴ്ച ഒരുക്കി ചിത്രപ്രദർശനം

മുരിക്കുംവയൽ: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ ശുചിത്വ മിഷൻ കാഴ്ച്ച എന്ന പേരിൽ സ്കൂൾ കുട്ടികൾക്കായി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉൽഘാടനം മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ പി കെ പ്രദീപ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് ജി ഇ ഒ Read More…

kottayam

എസ്.പി.സി കേഡറ്റുകൾക്കായി അഞ്ചു ദിവസത്തെ ക്യാമ്പ് ആരംഭിച്ചു

കോട്ടയം: എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 04.02.2025 തീയതി മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്. എ ഐ.പി.എസ് നിർവ്വഹിച്ചു. ലഹരിക്കെതിരെ ദീപ പ്രകാശനം നടത്തിക്കൊണ്ടാണ് കേഡറ്റുകൾ ജില്ലാ പോലീസ് മേധാവിയെ വരവേറ്റത്. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും SPC ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈഎസ്പി ജ്യോതികുമാർ.പി, നർക്കോട്ടിക് സെൽ ഡിവൈഎസ്പി Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം

പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം Read More…

obituary

പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം എസ്) നിര്യാതനായി

പാലാ: പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂർ കുഴികുളം കുടുംബാംഗമാണ്.ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ, കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിർവൃതിയും നിറപറയും (നിരൂപണം), കഴുകന്മാർ (നോവൽ), തെരഞ്ഞെടുത്ത കുഴികുളം കവിതകൾ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ. കിരണം മാസിക ചീഫ് എഡിറ്റർ, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ Read More…

ramapuram

രാമപുരത്ത് മോളി ജോഷി എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി

പാലാ: രാമപുരം ഗ്രാമ പഞ്ചായത്ത് ജി.വി ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മോളി ജോഷി വെള്ളച്ചാലിനെ മത്സരിപ്പിക്കും.ഇന്നു ചേർന്ന എൽ.ഡി.എഫ് നേതൃയോഗമാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. എൽ.ഡി.എഫ് മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മോളി മത്സരിക്കുക. സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട മോളി ജോഷിക്ക് സ്വീകരണം നൽകി. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. എൽ.ഡി.എഫ് മുന്നണി യോഗത്തിൽ കൺവീനർ ബൈജു ജോൺ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി ഉഴുത്തുവാൽ, എം.ടി.ജാൻ്റിസ്, സണ്ണി പൊരുന്നക്കോട്ട്, വി.ജി.വിജയകുമാർ, പയസ് അഗസ്റ്യൻ, അജി സെബാസ്ത്യൻ, പി.എ.മുരളി, Read More…

crime

കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

പാലാ: കുടുംബവഴക്കിനെത്തുടർന്നു മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണു മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണു സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് ഇരുവരും മരിച്ചത്. മനോജിനെതിരെ വീട്ടുകാർ പൊലീസിൽ നേരത്തെയും പരാതി നൽകിയിരുന്നു. മനോജിന്റെ Read More…

obituary

ചെരിവുപറമ്പിൽ ചിന്നമ്മ വർഗീസ് നിര്യാതയായി

പനച്ചിപ്പാറ: ചെരിവുപറമ്പിൽ ചിന്നമ്മ വർഗീസ് (92) നിര്യാതയായി.   മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (05-02-2025) വൈകുന്നേരം 4 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

erattupetta

നല്ല വൃത്തിയ്ക്ക് ചിത്രങ്ങൾ : ഈരാറ്റുപേട്ട ബ്ലോക്കിൽ ശുചിത്വ ചിത്ര പ്രദർശനം നാളെ

ഈരാറ്റുപേട്ട : നാടിന്റെ മാലിന്യ പ്രശ്നം ശരിയായി പരിഹരിക്കേണ്ട രീതി എങ്ങനെയെന്ന് കുട്ടികൾ അറിയാൻ വഴിയൊരുക്കുകയാണ് കുട്ടികൾ തന്നെ വരച്ച ചിത്രങ്ങൾ. ആ ചിത്രങ്ങൾ നാളെ ഈരാറ്റുപേട്ട ബ്ലോക്കിലെ രണ്ട് സ്‌കൂളുകളിൽ പ്രദർശിപ്പിക്കുകയാണ്. ശുചിത്വ പരിപാലന വിഷയത്തിൽ കോട്ടയം ജില്ലയിൽ കുട്ടികൾ വരച്ചവയിൽ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തുന്നത്. മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര Read More…