പന്തത്തല : കുന്നക്കാട്ട് ചന്ദ്രൻപിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് (2/1/2025) രാവിലെ 11 നു വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ വൈക്കം പുളിഞ്ചോട് ഞാറവേലിൽ കുടുംബാംഗം. മക്കൾ: വിനോദ് കെ.സി ( കെ എസ് ആർ ടി സി, പാലാ) വിനീത (അധ്യാപിക, ആനിക്കാട് ഗവൺമെൻ്റ് സ്കൂൾ), സിന്ധു. മരുമക്കൾ: ശ്രീദേവി (മൃഗസംരക്ഷണ വകുപ്പ്, തൊടുപുഴ) അനിൽകുമാർ (വാട്ടർ അതോറിറ്റി, പാലക്കാട്) അജിത് കുമാർ, തോട്ടകം, വൈക.
Year: 2025
സൈക്കിൾ റാലിക്ക് നിയമസഭ മന്ദിരത്തിൽ ഉജ്ജ്വല സ്വീകരണം
പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കേരള നിയമസഭമന്ദിരത്തിൽ എത്തിച്ചേർന്നു. കോളേജിന്റെ പൂർവവിദ്യാർത്ഥിയും കേരളത്തിന്റെ ജല സേചന വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ സൈക്കിൾ റാലിയെ സ്വീകരിച്ചു. രണം നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. നിയമസഭ മന്തിരത്തിരം സന്ദർശിക്കുകയും, ബഹുമാനപ്പെട്ട Read More…
എം. ടി. അനുസ്മരണം
ചേർപ്പുങ്കൽ ബി വി എം കോളേജിലെ മലയാളം സ്കൂൾ യശ: ശരീരനായ എം. ടി. വാസുദേവൻ നായരെ അനുസ്മരിക്കുന്നു. ജനുവരി രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2.30 ന് കോളേജ് തീയേറ്ററിൽവച്ചാണ് ഈ ചടങ്ങ്. അനുസ്മരണ സമ്മേളനത്തിൽ ഡോ. പി ജെ സെബാസ്റ്റ്യൻ, ഡോ. ബേബി തോമസ്, ഡോ. ഡേവിസ് സേവ്യർ, ഡോ. ജോബിൻ ചാമക്കാല, ഡോ. സിജി ചാക്കോ, ഡോ. സോജൻ പുല്ലാട്ട്, ശ്രീ ജെസ്വിൻ സിറിയക്, റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം കേരളത്തിലെ Read More…
പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ
ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…
കുടുംബസംഗമവും വാർഷിക പൊതുയോഗവും
പാലാ: സ്റ്റേഡിയം വ്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, പാല വാർഷികാഘോഷവും തെരെഞ്ഞെടുപ്പും, റസിഡൻസ് അപ്പക്സ് കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോബ് അഞ്ചേരിയുടെ സാന്നിദ്ധ്യത്തിൽ ശ്രീ മാത്യു പി എം ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടന്നു. പുതിയ ഭാരവാഹികളായി ടെൽമ ആൻ്റോ പുഴക്കര(പ്രസിഡൻ്റ്),ഫിലിപ്പ് എബ്രാഹം പുതുമന(വൈസ് പ്രസി ഡൻ്റ്), അഡ്വ മിനിമോൾ ജോർജ് വലിയവീട്ടിൽ(സെക്രട്ടറി), സോണിയ ജയേഷ് പുതവാകം(ജോ. സെക്രട്ടറി), മാത്യു പി. എം പീടിയേക്കൽ (ട്രഷറർ)മനോജ് സിറിയക് കാടൻകാവിൽ, അലക്സ് Read More…






