പാലാ: എസ്.എം.വൈ.എം. പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ചേർപ്പുങ്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. പാലാ ചേർപ്പുങ്കലിൽ ഉറവിട പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച മാർത്തോമ്മ സ്മാരക കുരിശടിയിൽ റംശാ നമസ്കാരവും, തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. എസ്. എം. വൈ. എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് Read More…
Year: 2025
ലിംഗ നീതി ;അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ
അരുവിത്തുറ: ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ മഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും
പൂഞ്ഞാർ: മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മഹാദേവന്റെ ധനുമാസ തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും. ഏട്ട് ദിവസങ്ങളിൽ നടക്കുന്ന ഉത്സവം 13 ന് ആറാട്ടോടുകൂടി സമാപിക്കും. ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്ക് ശേഷം നടത്തുന്ന ആദ്യ ഉത്സവമാണ്. സുബ്രഹ്മണ്യ ഭഗവാനോടൊപ്പം മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും Read More…
കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമം നടത്തി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖയിലെ കുടുംബ യൂണിറ്റുകളുടെ സംയുക്ത സംഗമവും, കുടുംബ യുണിറ്റ് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ശാഖാ പ്രസിഡൻ്റ് കെ.ആർ രാജീഷ് അധ്യക്ഷത വഹിച്ച യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി ബ്രമശ്രീ സനത് തന്ത്രികൾ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട് , വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹൻ, വാർഡ് മെമ്പർ ബീന മധുമോൻ, ശാഖ സെക്രട്ടറി Read More…
സി പി ഐ പെരിങ്ങുളം ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.സിപിഐ പെരിങ്ങുളം ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി സഖാവ് ജോമോന്റെ അധ്യക്ഷതയിൽ സിപിഐ ജില്ല കമ്മിറ്റിയംഗം സഖാവ് അഡ്വക്കേറ്റ് പി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം സഖാവ് Read More…
മികച്ച നേട്ടവുമായി ആദിലക്ഷ്മി
തീക്കോയി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ “A” ഗ്രേഡ് നേടി തീക്കോയി സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ആദിലക്ഷ്മി സി രാജ്. മൂന്നാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദിലക്ഷ്മി എത്തുന്നത്.കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും ഉറുദു ഗസൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തീക്കോയി സെന്റ്. മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആദിലക്ഷ്മി തീക്കോയി അടുക്കം ചിത്രക്കുന്നേൽ രാജേഷ്, രാജി ദമ്പതികളുടെ Read More…
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാർക്ക് സെൽ വാർഡ്
കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടവുകാരെ ചികിത്സിക്കാൻ നിർമിച്ച പ്രത്യേക വാർഡിന്റെ ((പ്രിസണേഴ്സ് സെൽ വാർഡ്) ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം.മനോജ് നിർവഹിച്ചു. ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരെയും മറ്റു ജയിലുകളിൽ നിന്ന് ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുന്ന തടവുകാരെയും നിലവിൽ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ തന്നെയാണ് അഡ്മിറ്റ് ചെയ്യുന്നത്. ഇത് വൻ സുരക്ഷാ വീഴ്ചയ്ക്കും അഡ്മിറ്റായി കഴിയുന്ന മറ്റ് രോഗികൾക്കും വലിയ Read More…
തേവർ മറ്റം – മൂക്കൻചാത്തി റോഡ് സഞ്ചാരയോഗ്യമാക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്
കടുത്തുരുത്തി: കടുത്തുരുത്തി – ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർ മറ്റം – മൂക്കൻചാത്തി റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ടലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുണ്ടും കുഴിയും മായി കിടക്കുന്ന ഈ റോഡിലൂടെ കാൽനട നടത്തുവാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. ജനാധിപത്യ കേരളാ കോൺഗ്രസ് യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി,അനിൽ കാട്ടാത്തു വാലയിൽ , പാപ്പച്ചൻ Read More…
റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണം: ചെറുകിട കർഷക ഫെഡറേഷൻ
കോട്ടയം: സ്വാഭാവിക റബറിന് കർഷക കർക്ക് ന്യായവില കിട്ടാത്ത സാഹചര്യത്തിൽ റബർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. റബറിന് വിപണിയിൽ നാമമാത്ര വിലകൂടുമ്പോൾ റബർ ഉത്പന്നങ്ങൾക്ക് 40% വില ഉയർത്തുകയും, പിന്നീട് റബർ ഷീറ്റിൻ്റെ വില താഴുമ്പോൾ റബർ ഉല്പന്നങ്ങളുടെ വില താഴ്ത്താത്തത് ജനങ്ങോളോട് ചെയ്യുന്നവൻ ദ്രോഹമാണന്നും, ഇത് നീതികരിക്കാനാവില്ലന്നും ചെറുകിട കർകർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. സംസ്ഥാന കമ്മറ്റി യോഗത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന Read More…
മലർവാടി മഴവില്ല് ചിത്ര രചനാ മത്സരം: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു
കോട്ടയം: മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ മഴവില്ല് ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഓരോ കാറ്റഗറിയിലേയും മൂന്ന് ചിത്രങ്ങൾ വീതം മികച്ച ചിത്രങ്ങളായി തെരഞ്ഞെടുത്താണ് സംസ്ഥാനതല മൂല്യനിർണയത്തിന് അയച്ചത്. കാറ്റഗറി 1: അബ്‌റാർ അലി എം.എ ഈരാറ്റുപേട്ട, ആയിഷ ജാസിം ഈരാറ്റുപേട്ട, വഫ ഹലീമ കാഞ്ഞിരപ്പള്ളി. കാറ്റഗറി 2: ആദ്രിജ ശ്രീജിത്ത് ഈരാറ്റുപേട്ട, വസുദേവ് ആർ കാഞ്ഞിരപ്പള്ളി, മർസിയ ചങ്ങനാശ്ശേരി. കാറ്റഗറി 3: ലിയാൻ സഹ്‌റ റാഷിദ് ഈരാറ്റുപേട്ട, സീയന്ന ഹാർമണി കോട്ടയം, ലക്ഷ്മി Read More…











