pala

പാലാ -രാമപുരം റോഡിൽ ചക്കാമ്പുഴയിൽ വാൻ കത്തി നശിച്ചു

പാലാ: പാലായില്‍ വ്യാപാരിയുടെ ഒമ്‌നി വാന്‍ കത്തിനശിച്ചു. പച്ചക്കറി വ്യാപാരിയായ ഈറ്റയ്ക്കല്‍ സോജന്റെ കാറാണ് കത്തിനശിച്ചത്. പാലാ – രാമപുരം റോഡില്‍ എസ്ബിഐ എടിഎമ്മിനു സമീപം വെച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം ഏറെ നേരം മുടങ്ങി. ഒമ്‌നി വാനാണ് കത്തിയത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും പാലാ പോലീസും സ്ഥലത്തെത്തി.

pala

ബിജി ജോജോ പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ

പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി കേരളം കോൺഗ്രസ് എം അംഗം ബിജി ജോജോ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ.

general

ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു

ലയൺസ് ക്ലബ്‌ രാമപുരം, ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി & ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. രാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോർജ് കുരിശുമൂട്ടിലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…

pala

അമ്മമാരേ കാണു, ഈ ‘ഡോക്‌ടറമ്മയെ’

ഒരു അമ്മയുടെ കഥയാണിത്‌. കുഞ്ഞിന്‌ ജൻമം നൽകി രണ്ടര മാസം കൊണ്ട്‌ ട്രാക്കിലെത്തിയ ഡോക്ടർ ശ്രീലക്ഷ്‌മി പ്രശാന്തിന്റേത്‌. ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫെഡറൽ ബാങ്ക്‌ കൊച്ചി മാരത്തണിലെ മൂന്ന്‌ കിലോ മീറ്റർ ഗ്രീൻ റണ്ണിലാണ്‌ ശ്രീലക്ഷ്‌മി പങ്കെടുത്തത്‌. ഡോക്ടർ ശ്രീലക്ഷ്‌മി പാലയിലെ മാർ സ്ലീവ മെഡിസിറ്റിയിൽ ഒഫ്‌താൽമോളജിസ്റ്റാണ്‌. രണ്ടര മാസം മുമ്പാണ്‌ ശ്രീലക്ഷ്‌മി പെൺകുഞ്ഞിന്‌ ജൻമം നൽകിയത്‌. മാരത്തണിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭർത്താവും എംജി സർവകലാശാലയിലെ അസിസ്റ്റ്‌ന്റ്‌ പ്രഫസറുമായ ഹരികൃഷ്ണൻ, നാല്‌ വയസ്സുകാരനായ Read More…

poonjar

എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും; ഉദ്ഘാടകനായി കേന്ദ്രസഹ മന്ത്രി ജോർജ് കൂര്യൻ

പൂഞ്ഞാർ: ആതുര സേവന രം​ഗത്ത് കൈത്താങ്ങാവൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പ്രവർത്തനം ആരംഭിക്കും. കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ വൈകിട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്രസഹമന്ത്രി ജോർജ് കൂര്യൻ നിർവഹിക്കും. കിഡ്നി ട്രാൻസ് പ്ളാന്റേഷനുള്ള തുക ആന്റോ ആന്റണി എം.പി കൈമാറും. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ കൈ മാറും. പെരുങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ Read More…

kottayam

പാതയോര സൗന്ദര്യവൽക്കരണം: പിന്തുണയുമായി കൂടുതൽ സ്‌കൂളുകൾ

കോട്ടയം : ‘പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കോട്ടയം ജില്ല ഹരിതാഭയോടെ മനോഹരമായി നിൽക്കണം. വലിച്ചെറിയൽ മുക്തവുമായിരിക്കണം.’ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ വാക്കുകൾ സന്തോഷത്തോടെ സ്വീകരിച്ച അധ്യാപകർ അവരുടെ എല്ലാ പിന്തുണയും ഉറപ്പുനൽകി. ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി, വൈക്കം, ഈരാറ്റുപേട്ട നഗരസഭാ പരിധികളിലുളള സ്‌കൂൾ പ്രഥമാധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. മറ്റ് നഗരസഭാ പരിധികളിലെ സകൂളധികൃതരുടെ യോഗം കഴിഞ്ഞദിവസം കളക്ടർ വിളിച്ചുചേർത്തിരുന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തങ്ങൾക്ക് Read More…

pala

പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

പാലാ ജനറൽ ആശുപത്രിക്ക് സമീപത്തുവെച്ച് എന് രാവിലെ രാവിലെ പണവും എ ടി എം കാർഡും അടങ്ങിയ പേഴ്സ് (ബ്രൗൺ കളർ) നഷ്ടപ്പെട്ടു. കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കുക.ലിന്റോ : +91 94973 92255,ജെസ്‌വിൻ : +91 91885 81934.

kottayam

സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം: ശിൽപശാല നടത്തി

കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന് സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ് , സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് Read More…

crime

കോട്ടയം ഗവ.നഴ്സിങ് കോളേജിലെ റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി Read More…

general

വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു

വൈക്കം: അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽ നിന്ന് കൃഷിഭവനിലേക്ക് ഒരു വിഹിതം വിത്തിനായി നൽകുന്നു. ആയത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിക്കുകയും കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടുകയും Read More…