weather

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി Read More…

obituary

പ്ലാത്തോട്ടത്തിൽ അഡ്വ. P T ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി

അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).

melukavu

മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം

മേലുകാവ്മറ്റം: മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ ഫെബ്രുവരി മാസം 8ആം തീയതി ശനിയാഴ്ച രാവിലെ 10am മുതൽ 12.30pm വരെ മെഗാ പൂർവ വിദ്യാർത്ഥി സംഗമവും പൂർവ അധ്യാപകരെ ആദരിക്കലും, മരണമടഞ്ഞവരെ അനുസ്മരിക്കലും, കോളേജിന്റെ തുടക്കം മുതലുള്ള ഏഴ് ബാച്ചുകളുടെ മെഗാ പൂർവ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982-84, 1983-85, 1984-86, 1985-87, 1986-88, 1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ വിദ്യാർത്ഥി മെഗാ സംഗമവും അന്നുണ്ടായിരുന്ന പൂർവ അധ്യാപകരെ ആദരിക്കലും നടത്തപ്പെടുന്നു. പരിപാടിയുടെ ഉത്ഘാടനം Read More…

erattupetta

അബ്ദുൾ ലത്തീഫിന്റെ സത്യസന്ധതയിൽ തീക്കോയി സ്വദേശിനി ജയമോളുടെ നഷ്ട്ടപ്പെട്ട സ്വർണ്ണ കൊലുസ് തിരിച്ചുകിട്ടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാർക്കറ്റ് റോഡിൽ വച്ച് ഒരു പവൻ തൂക്കമുള്ള തീക്കോയി സ്വദേശിനിയായ ജയമോളുടെ സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിലെ വ്യാപാരിയായ അബ്ദുൾ ലത്തീഫിന് സ്ഥാപനത്തിന് മുന്നിൽ നിന്ന് കൊലുസ് ലഭിക്കുകയും ചെയ്തു. അദ്ദേഹം അത് ഈരാറ്റുപേട്ട പോലീസിന് കൈമാറുകയും പോലീസ് തീക്കോയി സ്വദേശിനി ജയ മോളെ കണ്ടെത്തി സ്വർണക്കൊലുസ് പി ആർ ഒ. രാധാകൃഷ്ണൻ എസ് ഐ, എഎസ് ഐ തങ്കമ്മ, എഎസ് ഐ രമ, എസ് സി പി ഓ ഷാജി ചാക്കോ,ബൈജി Read More…

aruvithura

എംടിയുടെ കഥാപാത്രങ്ങൾക്ക് പുനർ ആവിഷ്കാരവുമായി അരുവിത്തുറ കോളേജ്

അരുവിത്തുറ :എം ടി വാസുദേവൻനായരുടെ കാലാതീതരായ കഥാപാത്രങ്ങൾക്ക് പുനരാവിഷ്കരണം നൽകി എംടി വാസുദേവൻ നായർക്ക് അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ആദരവ് സമർപ്പിച്ചു. എംടിയുടെ മികച്ച 9 കഥാപാത്രങ്ങളാണ് വേദിയിൽ എത്തിയത്. ഉണ്ണിയാർച്ച . ചന്തു,വിമലാദേവി, അപ്പുണ്ണി, വൈശാലി, വേലായുധൻ, ഇന്ദിരാ, പെരുംതച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ തങ്ങളുടെ കഥാപരിസരത്തു തന്നെ പുനരവതരിക്കപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി. കാലാതീതൻ എന്ന പേരിട്ട അനുസ്മരണ പരിപാടിയിൽകോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സി ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭകൾ 24ന് ആരംഭിക്കും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ആസൂത്രണ നടപടികളുടെ ഭാഗമായി ഗ്രാമസഭായോഗങ്ങൾ ജനുവരി 24 മുതൽ 30 വരെയുള്ള തീയതികളിൽ നടക്കും. എസ് ടി ഊരുകൂട്ടം, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ എന്നിവ 23ന് ചേരുന്നതാണ്. വികസന സെമിനാർ ജനുവരി 31ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നും പ്രസിഡണ്ട് കെസി ജെയിംസ് അറിയിച്ചു.

crime

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ Read More…

erattupetta

മദ്രസ ഫെസ്റ്റ് കോട്ടയം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള മദ്രസ എജുക്കേഷണൽ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലെ മദ്രസാ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അൽമനാർ സ്‌കൂളിൽ നടന്ന മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം ഓവറോൾ ജേതാക്കളായി. അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി രണ്ടും അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തെ ജില്ലാടിസ്ഥാനത്തിൽ നടന്ന ഖുർആൻ എക്‌സിബിഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ Read More…

aruvithura

പുല്ലാട്ട് ബേബി ജോർജ് നിര്യാതനായി

അരുവിത്തുറ:  പുല്ലാട്ട് ബേബി ജോർജ് (77) നിര്യാതനായി. ഭൗതീകശരീരം 21-01-2025 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.   മൃതസംസ്കാര ശുശ്രുഷകൾ (22-01-2025) ബുധനാഴ്ച രാവിലെ 9.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Accident

എഐസിസി സെക്രട്ടറി പിവി മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് അപകടം

പാലാ: എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. അപകടത്തിൽ കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അതേസമയം, നേതാക്കൾ പാലായിലേക്ക് പോകുന്നതിനാൽ ഇന്നത്തെ സംയുക്ത വാർത്ത സമ്മേളനം Read More…