obituary

ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ നിര്യാതനായി

തലപ്പുലം: ചിറപ്പുറത്ത് (ഇളംതുരുത്തിയിൽ) സി.എം.കുര്യൻ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 2.45ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പൂവരണി പാലയ്ക്കൽ സെലിൻ കുര്യൻ. മക്കൾ: മെറീജ, മഞ്ജു (ടീച്ചർ സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആലക്കല്ല്), മാനുവൽ CM Kurian passed away (ദുബായ്), തോമസ്. മരുമക്കൾ: ബെന്നി പാലക്കുഴിയിൽ പൈക, സൂരജ് വാഴവേലിൽ കാഞ്ഞിരപ്പള്ളി (എസ്ബിഐ ആർബിഒ പത്തനംതിട്ട), ജിനു വേണ്ണാലിൽ ചങ്ങനാശേരി, ക്രിസ്റ്റീന എട്ടിയിൽ തച്ചപ്പുഴ.

uzhavoor

ചാക്കോച്ചന്റെ നല്ല മനസ്സ് : വെളിയന്നൂരിൽ 10 പേർക്കുകൂടി വീട് ആകും

ഉഴവൂർ: ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘മനസോട് ഇത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് 78 സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി. ലൈഫ് പദ്ധതിപ്രകാരം 10 വീടുകളാണ് ഈ സ്ഥലത്ത് നിർമിക്കുന്നത്. ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സർക്കാർ സ്ഥാപനങ്ങളുടെ മുൻകൈ കൊണ്ട് മാത്രം സാക്ഷാത്കരിക്കുക എളുപ്പമല്ലെന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘മനസോട് ഇത്തിരി Read More…

pala

വ്യാജ പരിശോധനാ റിപ്പോർട്ട്: അറസ്റ്റിലായ ലാബ് ഉടമയു‌ം ടെക്നിഷ്യനും റിമാൻഡിൽ

പാലാ : സ്വകാര്യ ക്ലിനിക്കൽ ലാബിൽ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി പരിശോധനാ റിപ്പോർട്ട് തയാറാക്കി നൽകിയ ടെക്നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാൻഡ് ചെയ്തു. ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മോഡേൺ ഡയഗ്നോസ്റ്റിക് സെന്ററിൽ ടെക്നിഷ്യനായ കാണക്കാരി കനാൽ റോഡ് ഭാഗത്ത് എബി ഭവനിൽ എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റിനി സജി ജോൺ (52) എന്നിവരെയാണു പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. മുൻപു തിരുവല്ലയിലും മറ്റും Read More…

general

പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന വാർഷികം 2025 ജനുവരി 29, 30 തീയതികളിൽ

പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന വാർഷികം 2025 ജനുവരി 29, 30 തീയതികളിൽ വിശേഷാൽ പൂജകൾ, ക്ഷേത്രാചാരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി വിപുലമായി അഘോഷിക്കുകയാണ്. പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെന്റ്,സൈബർ സേന, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉൽസവചടങ്ങുകളിലും മറ്റ് കലാപരിപാടികളിലും പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു. കാര്യപരിപാടികൾ 29-01-2025 ബുധൻ ഒന്നാം ദിവസം: Read More…

poonjar

റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷം കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി റേഷൻ കടക്കു മുൻപിൽ ധർണ്ണാ സമരം നടത്തി

പൂഞ്ഞാർ ടൗണിൽ റേഷൻ കടക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നല്കുന്ന സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന കേദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയും സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ചെറുവിരൽ പോലും അനക്കാതെ കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയെക്കതിരെയും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗൺ റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണാ സമരം നടത്തി. Read More…

kadaplamattam

കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88 മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും

കടപ്ലമാറ്റം: കടപ്ലമാറ്റം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ 88 മത് വാർഷിക ആഘോഷവും സാനിറ്റേഷൻ ബ്ലോക്ക്‌ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി നിർമല ജിമ്മി നിർവഹിച്ചു. സ്കൂൾ മാനേജർ റ. ഫാ. ജോസഫ് മുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ മെമ്പർ ശ്രീമതി ജീനാ സിറിയക് പ്രതിഭകളെ ആദരിച്ചു. അസി. മാനേജർ. ഫാ.ജോൺ കൂറ്റാരപ്പള്ളിൽ സ്കോളർഷിപ്പ് വിതരണവും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. ബെന്നിച്ചൻ പി എ സ്വാഗതം Read More…

ramapuram

ക്യാമ്പസ് റിക്രൂട്‌മെന്റ്

രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജില്‍ 31-1-2024 വെള്ളിയാഴ്ച യെറ്റ്‌നാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ബിസിഎ, എം.സി.എ., എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പസ് റിക്രൂട്‌മെന്റ് നടത്തുന്നു. 2024ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും 2025ല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961399678.

pala

മൂന്നാനി ഗാന്ധിസ്ക്വയറിൽ രക്തസാക്ഷിത്വദിനാചരണം

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് (30/01/2025) മൂന്നാനി ഗാന്ധി സ്ക്വയറിൽ രക്തസാക്ഷിത്വ- വിശ്വശാന്തി ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10 ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷിണി തോംസൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുനിസിപ്പൽ കൗൺസിലർ Read More…

erattupetta

എംഎൽഎയും വിദ്യാർത്ഥികളുമായി പ്രകൃതിയെ അറിയാൻ പഠന-വിനോദയാത്ര

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ, പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നുമായി തെരഞ്ഞെടുത്ത 100 വിദ്യാർത്ഥികളുമായി ഫെബ്രുവരി 1ാം തീയതി ശനിയാഴ്ച പഠന-വിനോദയാത്ര നടത്തുന്നു. രാവിലെ 7 മണിക്ക് മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നായി പുറപ്പെടുന്ന വിനോദയാത്ര സംഘം എരുമേലിയിൽ സന്ധിച്ച് രാവിലെ 8:30 ന് ആങ്ങമൂഴിയിൽ നിന്നും Read More…

kottayam

കേരള പ്രൈവറ്റ് സ്കൂൾ(എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29ന്

കോട്ടയം: കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ(എയ്ഡ ഡ്) ജില്ലാ സമ്മേളനം 29ന് കോട്ടയം ലോഗോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഫ്ലോറൽ പാലസിൽ വച്ച് (കുട്ടി അഹമ്മദ് കുട്ടി നഗർ)നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പഠന ക്യാമ്പ്, കൗൺസിൽ മീറ്റ്, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നീ സെക്ഷനു കൾ ആയാണ് പരിപാടികൾ നടക്കുക എയ്ഡഡ് സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികൾ സമ്മേളനം ചർച്ച ചെയ്യും. യോഗത്തിൽ വിശിഷ്ടാതിഥിയായി ഫ്രാൻസിസ് ജോർജ് എംപി സംസാരിക്കും. Read More…