പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികത്തോടും അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പ്രവാസി അപ്പോസ്തലേറ്റുമായി സഹകരിച്ച് പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്കു തുടക്കമായി. പ്രവാസികൾക്കുള്ള പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രകാശനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തിൽ നടത്തി. പ്രവാസി അപ്പോസ്തലേറ്റ് അംഗങ്ങൾ നാടിനു വേണ്ടി നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്നു ബിഷപ് പറഞ്ഞു. നാടിന്റെ വളർച്ചയ്ക്ക് വേണ്ടി കൂടി പ്രയത്നിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ Read More…
Year: 2025
പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം ആരംഭിച്ചു
പാലാ: പാലാ ഗവ: ജനറൽ ആശുപത്രിയിൽ ത്വക്ക് രോഗ ചികിത്സാ വിഭാഗം കൂടി ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. വ്യാഴം, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി.വിഭാഗം പ്രവർത്തിക്കും.
ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു: മന്ത്രി വി.എൻ. വാസവൻ
ഏറ്റുമാനൂർ : ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. Read More…
വേദനരഹിത പ്രസവം പ്രാവർത്തികമാക്കി പാലാ ജനറൽ ആശുപത്രി
പാലാ: സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമാക്കിയിരുന്ന വേദനരഹിത പ്രസവം കോട്ടയം ജില്ലയിൽ പാലാ ജനറൽ ആശുപത്രിയിൽ ജനുവരി മാസത്തിലാണ് ആദ്യമായി നടന്നത്. കാസർഗോഡ് സ്വദേശിനിയായ യുവതിക്കാണ് ആദ്യമായി സൗകര്യം ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും സുഖമായി ആശുപത്രി വിടുകയും ചെയ്തു. സർക്കാർ മേഖലയിൽ ജില്ല യിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ടി സൗകര്യം നില വിൽ ഉണ്ടായിരുന്നത്. വേദനരഹിതമായി പ്രസവിക്കുന്നതിന് Entonox എന്ന വാതകം ശ്വസിക്കാം. പ്രസവ സമയത്ത് ഒരാൾക്ക് കൂടി നിൽക്കാനും (birth companion) അനവദിക്കുന്നുണ്ട്. Read More…
KM മാണി സാർ കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരി: റ്റി ഒ ഏബ്രഹാം
KM മാണി സാർ കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു. കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി MGM ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ KM മാണിസാറിൻ്റെ 92-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യദിന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ Read More…
മിനി സിവിൽ സ്റ്റേഷൻ കവലയിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി ധർണ്ണ നടത്തി
പാലാ: സിവില്‍ സ്റ്റേഷന്‍ കവലയിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുവാൻ ജങ്ഷനിൽ റൗണ്ടാന നിർമ്മിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിപാര്‍ട്ടി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേത്രത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കവലയില്‍ ധര്‍ണ്ണ സമരം നടത്തി. ആയിരകണക്കിനു വാഹനങ്ങളാണ് ഈ കവലയിലൂടെ ദിവസവും ഓടി കൊണ്ടിരിക്കുന്നത്. പുത്തന്‍പള്ളിക്കുന്നു ഭാഗത്ത് നിന്നും കുത്ത് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കവലയില്‍ എത്തൂമ്പോള്‍ നാലു വശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും അപകടകരമായ അവസ്ഥയിലാണ് കടന്നു പോകുന്നത്. വലിയ ദുരന്തം Read More…
പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം
പാലാ : പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ളാലം സെൻ്റ് മേരീസ് പഴയ പള്ളി ഹാളിൽ നടത്തിയ സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. സഭയുടെ ഭാവിയും നാളത്തെ സഭയും കുടുംബ കൂട്ടായ്മയുടെ കൈകളിലാണ്. കുടുംബ കൂട്ടായ്മ ഒരു അച്ചു പോലെയാണ്. കുടുംബമാകുന്ന അച്ചുകൂടത്തിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടത്. ദൈവവചനങ്ങളെ ക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെ കുറിച്ചും കൂട്ടായ്മയെ കുറിച്ചുമെല്ലാം ആവശ്യമായിരിക്കുന്ന Read More…
കോൺഗ്രസിന്റെ ഏക രക്ഷ ഗാന്ധിമാർഗ്ഗം: ഡോക്ടർ സിറിയക് തോമസ്
പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ള ഏക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗം ആണെന്ന് ഡോക്ടർ സിറിയക് തോമസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് ഏറ്റവും വലിയ കള്ളമാണ്. ഒരു നവ ഇന്ത്യയെ പടുത്തുയർത്താൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ഉത്തമ ബോധ്യമുള്ള വ്യക്തിത്വമായിരുന്നു മഹാത്മാഗാന്ധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് തന്നെ മന്ത്രിയോ എംപിയോ ആകാതെ ഗവർണർ ആയ ആദ്യ വ്യക്തിത്വമാണ് കെഎം ചാണ്ടി സാർ എന്നും അദ്ദേഹം അനുസ്മരിച്ചു. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ Read More…
രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്
രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (ജി.വി. സ്‌കൂൾ വാർഡ് ) ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ജി.വി. സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി ആറുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വേട്ടെണ്ണൽ 25 ന് രാവിലെ 10 മുതൽ നടക്കും. രാമപുരം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജിന്റെ Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാർ മതിലിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ പ്രദീപ് ( 46), ഷീജ ( 45) എന്നിവർക്ക് പരുക്കേറ്റു. ട്രിപ്പിൾ ഐ.ടിയിൽ വന്നു മടങ്ങുന്നതിനിടെ കുമ്പാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ചേനപ്പാടി സ്വദേശി പി.എസ്.വിശാഖിന് (28) പരുക്കേറ്റു. ചേനപ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.










