വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ ഇരുപത്തിയൊന്നാമത് വാർഷിക സമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.റീനാ റെജി വയലിൽ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ജു മനോജ് കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി .ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. സോണൽ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി,ജെസി ഷാജി ഇഞ്ചയിൽ Read More…
Year: 2025
വി.എസ്. പിതൃതുല്യൻ : പി.സി. ജോർജ്
എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ ആദർശ മുഖമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് . തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിതൃതുല്യനായിരുന്നു വി.എസ്. ഏത് പ്രതിസന്ധി ഘട്ടത്തിലും അധികാരത്തിനുവേണ്ടി ആദർശം പണയം വെക്കാത്ത വിപ്ലവ സൂര്യനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും പി സി ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
രാമപുരം കോളേജിൽ വിജയദിനാഘോഷം നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആരരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിസിനെ ചടങ്ങിൽ ആദരിച്ചു. മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ Read More…
വി.എസിന്റെ വിയോഗം: സംസ്ഥാനത്ത് നാളെ പൊതു അവധി, മൂന്നുദിവസത്തെ ദുഃഖാചരണം
തിരുവനന്തപുരം: മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച (ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്ക്കാര് അറിയിച്ചു.
വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി അനുശോച്ചു
കോട്ടയം: സി.പി.എം ന്റെ സ്ഥാപക നേതാവും , മുന്നണി പോരാളിയും എൽ.ഡി. എഫ് നേതാവും, മുൻ മുഖ്യമന്ത്രിയും മായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും, ജനാധിപത്യകേരളാ കോൺഗ്രസ് നേതാവുംമായ സന്തോഷ് കുഴിവേലി അഗാധമായ ദു:ഖവും,അനുശോചനവും രേഖപെടുത്തി. വിഎസ്ന്റെ വിയോഗം ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടമാണന്ന് അനുശോചന സന്ദേശത്തിൽ സന്തോഷ് കുഴിവേലി അനുസ്മരിച്ചു.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു.കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. Read More…
വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ Read More…
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ
പൂഞ്ഞാർ: പൂഞ്ഞാർ 108-ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുവിലിക്ക് വിപുലമായ ക്രമീകരണങ്ങൾ തയ്യാറായിക്കഴിഞ്ഞു. ശ്രീനാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത ഈ ക്ഷേത്ര സങ്കേതം മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നാണ്. ബലിതർപ്പണത്തിനായി എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവസ്വം വകയായി പ്രഭാതഭക്ഷണ വിതരണവും ഉണ്ട്. പുണ്യം നിറഞ്ഞ പൂഞ്ഞാറിന്റെ തീരത്തുള്ള ഈ ബലിതർപ്പണ കേന്ദ്രത്തിൽ അന്നേദിവസം തില ഹോമവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ പിതൃ Read More…
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷം വൈക്കം ഡിവൈഎസ്പി ശ്രീ.വിജയൻ T. B, നിർവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ 18 ലക്ഷം രൂപ ചികിത്സാ സഹായം നൽകുന്നതിനും, എല്ലാ വർഷവും തലയാഴം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ 16 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സഹായവും സൊസൈറ്റി നൽകി വരുന്നു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേഷ് പി ദാസ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.വിവിധ മേഖലകളിൽ പ്രവർത്തന മികവ് Read More…
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫിന്റെ നിർമാണം പുരോഗമിക്കുന്നു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി.എഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.സി.എഫിന്റെ നിർമാണം. പത്താം വാർഡിലെ മാത്തൂമലയിൽ സ്ഥിതി ചെയ്യുന്ന എം.സി.എഫ് 1200 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി 34.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. മാലിന്യ സംസ്കരണശേഷി വർദ്ധിപ്പിക്കുന്ന ബെയിലിംഗ് യന്ത്രം, വെയിങ് യന്ത്രം, മാലിന്യം തരംതിരിക്കുന്നതിനുള്ള സോർട്ടിംഗ് ടേബിൾ മുതലായവ വാങ്ങിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണവും Read More…