pala

പാലാ രൂപതാ പ്ലാറ്റിനം ജൂബിലി ആരാധനക്രമക്വിസ് ഉഹ്ദാന- 2025 നടത്തപ്പെട്ടു

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യത്തെ അടുത്തറിയാനും പഠിക്കാനുമായി ഉഹ്ദാന – 2025 എന്ന പേരിൽ ക്വിസ് മത്സരം ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനീയറിങ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ഇടവക – ഫൊറോന തലങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 121 പേർ പങ്കെടുത്ത ആദ്യഘട്ടത്തിൽനിന്നും ഗ്രാന്റ് ഫിനാലെ മത്സരത്തിലേക്ക് രണ്ട് വിഭാഗങ്ങളിലായി പത്ത് പേരാണ് യോഗ്യത നേടിയത്. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സ്വന്തമാക്കി തിടനാട് Read More…

pala

ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു

പാലാ: കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല.

pala

ഗുരുതര കാൻസർ രോഗം ബാധിച്ച 64കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൈപെക് ചികിത്സ

പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് Read More…

weather

കോട്ടയം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലേർട്ട്

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനുള്ളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതൽ ഏഴു ദിവസം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 24, 25, 26 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 115.6 മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് Read More…

pala

പാലാ നെല്ലിയാനി മേഖലയിൽ കാറ്റും മഴയും നാശം വിതച്ചു ;മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി തൂണുകൾ പാടേ തകർന്നു

പാലാ: ഇന്ന് വെളുപ്പിന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് നെല്ലിയാനി മേഖലയിൽ ഉണ്ടായത്.വൻ മരങ്ങളും വലിയ ശിഖരങ്ങളും കാറ്റിൽ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഈ റോഡിൽ നിരവധി വൈദ്യുതി തൂണുകളാണ് തകർന്ന് റോഡിൽ കിടക്കുന്നത്. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻതകരാറിലായി. വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ Read More…

aruvithura

കലാലയ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് അരുവിത്തുറ കോളേജിൽ എസ്.ജി. സി അൺലോക്ക്ഡ് ക്യാംപയിൻ

അരുവിത്തുറ: ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അരുവിത്തുറ സെന്റ് ജോർജ്സ് കോളജിൻ്റെ കവാടങ്ങൾ തുറക്കുന്നു.കോളേജിന്റെ അക്കാഡമിക ഭൗതിക സാഹചര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തുന്നതിനും തങ്ങളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്. മെയ് മാസം 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കാം. അന്തർദേശീയ നിലവാരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ബ്ലോക്ക്, ഡിജി തിയേറ്റർ, ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻർ,വിശാലമായ സ്റ്റുഡിയോ ഫ്ലോർ, കൺട്രോൾറൂം, ഉന്നത നിലവാരത്തിലുള്ള Read More…

obituary

കെ.കെ.ഗോപി നിര്യാതനായി

വാഴൂർ: രണ്ടാംമൈൽ താന്നിയാനിക്കൽ കെ.കെ.ഗോപി (72) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: കണ്ണൻ, ആതിരാ ഗോപി. മരുമക്കൾ: സരിത, അനു. സംസ്‌കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ.

obituary

മേടയ്ക്കൽ ലൂസി മാത്യു നിര്യാതയായി

പൈക: മേടയ്ക്കൽ ലൂസി മാത്യു(65) അന്തരിച്ചു. തങ്കമണി ഐമനത്തിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ (ശനിയാഴ്ച) രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൈക സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: മാത്യു. മക്കൾ: ജിസ്‌മോൻ, അന്നു. മരുമക്കൾ: ലിറ്റി(കൊന്നക്കുളത്ത്, കളത്തൂർ), ജിതിൻ(കുടിലിൽ, പിറവം).

poonjar

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 40 ലക്ഷം രൂപ അനുവദിച്ചു :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന 6 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി – വെള്ളനാടി-പുളിക്കൽകട റോഡ് -10 ലക്ഷം,എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി-ചീനിമരം റോഡ് – 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി – വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് Read More…

ramapuram

രാമപുരം കോളേജിൽ ക്യാമ്പസ്‌ ടൂർ പ്രോഗ്രാം നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് മെയ്‌ 23 ന് സംഘടിപ്പിച്ച ക്യാമ്പസ്‌ ടൂർ പ്രോഗ്രാം കോളേജ് മാനേജർ ഫാ ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച 4 വർഷ ഓണേഴ്‌സ് ബിരുദ പോഗ്രാമുകളെ ക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ സാധ്യതകളെ ക്കുറിച്ചും മനസ്സിലാക്കുന്നതിനും സംശയ നിവാരണത്തിനുമുള്ള അവസരമായി പ്രോഗ്രാം മാറി. പ്രോഗ്രാമിനോടാനുബന്ധിച്ചു കോളേജ് ക്യാമ്പസ്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കുന്നതിനും, കോളേജിൻ്റെ സാങ്കേതിക സൗകര്യങ്ങൾ (കംപ്യൂട്ടർലാബ്, ഇലക്ട്രോണിക്സ് Read More…