കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36),പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Year: 2026
കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മേയ് 31ന്( ശനിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ വെല്ലുവിളികൾ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കും: മന്ത്രി ആർ. ബിന്ദു
തീക്കോയി :കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ വരും തലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ മികച്ച സൗകര്യങ്ങളൊരുക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തീക്കോയി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിന് 8.5 കോടി രൂപാ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും പോലെയുള്ള ശാസ്ത്രമേഖലകൾ മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. അതുപോലുള്ള കാര്യങ്ങൾ പഠിക്കുന്നത് ഒരു ജനതയെന്ന നിലയിലുള്ള മുന്നേറ്റത്തിന് പുതുതലമുറയെ Read More…
കാലവർഷക്കെടുതി : കാർഷികമേഖലയിൽ 4.27 കോടി രൂപയുടെ നഷ്ടം
കോട്ടയം : കാലവർഷക്കെടുതിയിൽ കോട്ടയം ജില്ലയിൽ കാർഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം. ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവർഷം ആരംഭിച്ച മേയ്23 മുതൽ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയിൽ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈക്കം മേഖലയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.ജില്ലയിൽ മൊത്തം 62 ഹെക്ടറിലെ നെൽകൃഷിയും,18 ഹെക്ടറിലെ റബ്ബർ കൃഷിയും,11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു. Read More…
അടിവാരം-കോട്ടത്താവളം- കോലാഹലമേട് റോഡ് ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ അടിവാരത്തുനിന്നു കോട്ടത്താവളംവഴി കോലാഹലമേട്ടിലേക്ക് നാട്ടുകാർ നിർമിച്ച റോഡിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അഞ്ചു കിലോമീറ്റർ വരുന്ന റോഡിനായി ജനകീയ പങ്കാളിത്തത്തോടെ 25 ല ക്ഷം രൂപയാണ് ചെലവഴിച്ചത്. കോട്ടയം-ഇടുക്കി ജില്ലകളെ യോജിപ്പിക്കുന്ന ഈ റോ ഡ് പൂഞ്ഞാറിൽനിന്നു കോലാഹലമേട്ടിലേക്കുള്ള രാജപാതയായിരുന്നു. പാറകളിൽ കൊത്തിയിട്ടുള്ള നടകൾ ഇപ്പോൾ റോഡിൽ കാണാം. പൂഞ്ഞാർ നടുഭാഗം -പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ വില്ലേജുകളുടെ സംഗമം സർവേ കല്ലും ഈ റോഡിലാണ്. മീനച്ചിൽ, പീരുമേട്, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ സംഗമസ്ഥാനമാണ് Read More…
വെള്ളികുളം മാതാവിന്റെ ഗ്രോട്ടോയിൽ മെയ് മാസ വണക്കസമാപനം നാളെ
വെള്ളികുളം: വെള്ളികുളം പള്ളിയുടെ മാതാവിന്റെ ഗ്രോട്ടോയിൽ മെയ്മാസ വണക്കം സമാപനം നാളെ (ശനിയാഴ്ച ) നടത്തപ്പെടുന്നു. 4.00 pm ന് ആഘോഷമായ വിശുദ്ധ കുർബാന,ജപമാല പ്രദിക്ഷണം, വണക്കമാസ പ്രാർത്ഥന, നേർച്ച പായസം വിതരണം. വികാരി ഫാ. സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ചങ്ങനാശ്ശേരിയിൽ 7.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ചങ്ങനാശേരി: വിശാഖപട്ടണത്തുനിന്നും ട്രെയിൻ മാർഗം കഞ്ചാവ് കടത്തിക്കൊണ്ടു വന്നയാളെ ചങ്ങനാശേരി പോലീസ് പിടികൂടി. ഫാത്തിമാപുരം കുന്നക്കാട് മാരിയമ്മൻ കോവിലിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന ഷെറോൺ നജീബി (44)നെയാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് 7.8കിലോ കഞ്ചാവുമായി ചങ്ങ നാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ തുറക്കലിനോടനുബന്ധിച്ച് ലഹരി വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി പോലീസ് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേ ഷനിൽനിന്ന് ഇയാളെ പിടികൂടിയത്. Read More…
ചെറ്റകാരിക്കൽ ത്രേസ്യ വർക്കി നിര്യാതയായി
അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യ വർക്കി (അച്ചാമ്മ–89) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് അരുവിത്തുറ ജോർജ് ഫൊറോനാ പള്ളിയിൽ. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗമാണ്. ഭർത്താവ്: സി.ഒ.വർക്കി. മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട. എച്ച്എം), ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ.വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ).
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല നാളെ
വെള്ളികുളം: വെള്ളികുളം സ്കൂളിലെ അധ്യാപകർക്കായി മേയ് 31 (ശനിയാഴ്ച) രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ശില്പശാല നടത്തപ്പെടുന്നു. അധ്യാപകർക്ക് വേണ്ടി നടത്തപ്പെടുന്ന ഓറിയന്റേഷൻ കോഴ്സിൽ ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പരിശീലന രീതികൾ ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈമാറൽ,വിദ്യാർത്ഥി – അധ്യാപക കൂട്ടായ്മ,പഠന- പാഠ്യേതര പ്രവർത്തനങ്ങളിലൂന്നിയ വിദ്യാഭ്യാസ നയം,പരിസ്ഥിതി സൗഹൃദ കൂട്ടായ്മ,ജീവിതലക്ഷ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏകദിന ശില്പശാലയിൽ ചർച്ച ചെയ്യുന്നതാണ്. പ്രശസ്ത സൈക്കോളജിസ്റ്റും ഇൻ്റർനാഷണൽ ലൈഫ് കോച്ച് & നാഷണൽ അവാർഡ് വിന്നിങ് Read More…
വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടുന്നത് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് : ഫ്രാൻസിസ് ജോർജ് എംപി
കോട്ടയം: മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ് എംപി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാതെ നിത്യേനെയെന്നോണം വന്യജീവികളുടെ ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ദിനംപ്രതി വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങൾ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സാഹച ര്യമാണ് Read More…











