erattupetta

വാർഷിക പൊതുയോഗവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ 38 – മത് വാർഷിക പൊതുയോഗവും 2025 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ശ്രീ രാജേഷ് ആർ അധ്യക്ഷത ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് ശ്രീമതി മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ് ബഡ്ജറ്റും സപ്ലിമെൻററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും Read More…

crime

ഏറ്റുമാനൂരിൽ അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു

ഏറ്റുമാനൂരിൽ അധ്യാപികയെ സ്കൂളിൽ കയറി ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ആണ് ഭർത്താവ് കൊച്ചുമോൻ ആണ് ആക്രമിച്ചത്. ഏറ്റുമാനൂർ പൂവത്തുമുട്ടിൽ ആണ് സംഭവം. ഡോണിയയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചു. അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നം ആണ് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്‌ ശേഷം കൊച്ചു മോൻ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അധ്യാപികയായ ഡോണിയയും ഭര്‍ത്താവ് കൊച്ചുമോനും കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളുണ്ട്. ഇരുവരും രണ്ട് Read More…

cherpunkal

പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി

ചേർപ്പുങ്കൽ :ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോജി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ Ln.സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.എ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് മെമ്പർമാരായ അനിൽ തീർത്ഥം, സോജൻ കല്ലറയ്ക്കൽ,പ്രിൻസിപ്പൽ Read More…

ramapuram

രാമപുരം കോളേജിൽ ഉന്നത വിദ്യാഭ്യാസവും ഡിജിറ്റൽ പരിവർത്തനവും ;ശിൽപ്പശാല നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഐ ക്യൂ എ സിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസവും ഡിജിറ്റൽ പരിവർത്തനവും എന്ന വിഷയത്തിൽ ശിൽപ്പശാല നടത്തി. പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ വി പി ദേവസ്യ ശിൽപ്പശാല നയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിൽ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ, ഓൺലൈൻ കമ്മ്യൂണിറ്റികൾ, വെബിനാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ മാറ്റങ്ങളെക്കുറിച്ചാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ Read More…

obituary

മൂക്കനോലിൽ സുകുമാരൻ നായർ അന്തരിച്ചു

എരുമേലി: മുക്കൂട്ടുതറ പാണപിലാവ് മൂക്കനോലിൽ സുകുമാരൻ നായർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 4 ന് (11 – 12 – 25 വ്യാഴം) വീട്ടു വളപ്പിൽ. ഭാര്യ കോമളവല്ലി. മക്കൾ :- മഞ്ചുഷ, രഞ്ജുഷ. മരുമക്കൾ : സജു , കലേഷ്.

general

പരീക്ഷ ഒരുക്ക ക്ലാസ്സ് നടത്തി

കുറുമണ്ണ്: ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് പാലാ സെൻട്രലിൻറ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് കുട്ടികൾക്കായി പരീക്ഷാ ഒരുക്ക ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജോയി ജോസഫിൻറ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.വി.ഏ.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ആൻറണി ജോസഫ് ക്ലാസ്സ് നയിച്ചു. ലയൺ മെമ്പർമാരായ മനോജ് തീർത്ഥം, ക്ലീറ്റസ് ഇഞ്ചനാനിയിൽ, ബിസ്മി Read More…

obituary

കാരയ്ക്കാട്ട് ഡോമിനിക് (മാത്തു ചേട്ടൻ) നിര്യാതനായി

കരുണാപുരം കാരയ്ക്കാട്ട് ഡോമിനിക് (മാത്തു ചേട്ടൻ -85) നിര്യാതനായി. സംസ്ക്കാരം നാളെ (11/12/2025) 12 മണിക്ക് ഇടുക്കി കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭൗതികദേഹം ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ടുവരും.

kottayam

കുറിച്ചിയില്‍ സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

കോട്ടയം: കുറിച്ചിയില്‍ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്ന് ആർഎസ്എസ് ആരോപിച്ചു. അക്രമത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കും പരിക്കേറ്റു. ആര്‍എസ്എസ് ജില്ലാ കാര്യകര്‍ത്താവായ ശ്രീകുമാരനാണ് വെട്ടേറ്റത്. കുറിച്ചി പഞ്ചായത്ത് അംഗവും സ്ഥാനാര്‍ഥിയുമായ മഞ്ജീഷിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയെന്നാണ് പരാതി.  മഞ്ജിഷും സുഹൃത്ത് മനോജുമാണ് പരിക്കേറ്റ മറ്റ് രണ്ടുപേര്‍. അക്രമികള്‍ ഇവരെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു എന്നാണ് വിവരം. നിഖിലിനേയും Read More…

obituary

മാത്യു മറാട്ടില്‍ നിര്യാതനായി

കുന്നോന്നി: മാത്യു മറാട്ടില്‍, കുന്നോന്നി (78) നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ, മുളങ്കുന്നം തുണ്ടിയില്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് (ഡിസംബര്‍ 10) 3.30 p.mന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷകള്‍ കല്ലെകുളത്തുള്ള മൂത്ത മകള്‍ ഗ്രേസി താറാപട്ടക്കലിന്റെ വീട്ടില്‍ 2.30 PMന് ആരംഭിക്കും. മക്കള്‍: ഗ്രേസി, ഡെയ്‌സി (HM St. Mary’s LPS Aruvithira) ആന്‍സി. മരുമക്കള്‍: ജോണി താറാപട്ടക്കല്‍, ജോസ് പുതിയാത്ത് (മാനേജര്‍ തിടനാട് സര്‍വീസ് സഹകരണ ബാങ്ക് മൈലാടി) ജോയ് കോട്ടക്കുപുറത്ത്.

obituary

പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് അന്തരിച്ചു

എരുമേലി: മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ, മക്കൾ – ടോണി തോമസ്, അനുജ തോമസ് മരുമക്കൾ – റിൻസി മാത്യു.