poonjar

പൂഞ്ഞാർ തെക്കേക്കരയിൽ ബിജെപി നേതാവ്, രാജി വെച്ചു കോൺഗ്രസിലേയ്ക്ക്

പൂഞ്ഞാർ : നാലു പതിറ്റാണ്ട് കാലമായി, കേരള കോൺഗ്രസ്‌ സെക്വൂലർ, ജനപക്ഷം, ബിജെപി പാർട്ടികളിൽ പ്രവർത്തിച്ചു വന്നിരുന്ന ജോയി മാടപ്പള്ളി, പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരിക്കുന്നു. കർഷക മോർച്ച പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌, ജില്ലാ കമ്മറ്റി അംഗം, തുടങ്ങിയ സ്ഥാനങ്ങളാണ് ജോയി മാടപ്പള്ളി രാജി വെച്ചിരിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെയും, പ്രവർത്തകരെയും ബലി കൊടുക്കുന്നപാർട്ടി നേതൃത്വത്തിന്റ സങ്കുചിത നിലപാടുകളിൽ പ്രേതിഷേധിച്ചാണ് രാജി വെച്ചിരിക്കുന്നത്. ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാർട്ടിയിൽ ചേരുമെന്നാണ് സുചന.

general

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ സിഎംഎസ് ഹോസ്റ്റൽ കുട്ടികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ സിഎംഎസ് ഹോസ്റ്റൽ കുട്ടികൾക്കായി എറണാകുളത്തേയ്ക്ക് വിനോദയാത്ര ഒരുക്കി.വിനോദയാത്ര ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് കാഞ്ഞിരം കവലയിൽ ഫ്ലാഗ് ഓഫ് ചെയ്തു. മേച്ചാൽ സെൻ്റ്.തോമസ് സി എസ് ഐ ചർച്ച് വികാരി റവ.ഫാ.പി.വി.ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് കേരള മഹാ ഇടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ.ടി.ജെ.ബിജോയി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് Read More…

pala

വാരിയെല്ല് കൊണ്ട് മൂക്ക് പുനർരൂപപ്പെടുത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയ

പാലാ . അപകടത്തിൽ മൂക്കിന്റെ പാലം തകർന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാർ സ്ലീവാ മെഡിസിറ്റിയിൽ വാരിയെല്ല് കൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനസ്ഥാപിച്ചു. വിദേശമലയാളിയും ഏറ്റുമാനൂർ സ്വദേശിയുമായ 41കാരന്റെ മൂക്കാണ് പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗവും ഇ.എൻ.ടി വിഭാഗവും ചേർന്നു നടത്തിയ ശസ്ത്രക്രിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കിയത്. ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായ എയർ കോമഡോർ ഡോ.പൗളിൻ ബാബുവിന്റെ നേതൃത്വത്തിൽ‌ ഇ.എൻ.ടി വിഭാഗം കൺസൾട്ടന്റ് ഡോ.ലിനു തോമസ്, Read More…

kanjirappalli

വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, Read More…

kottayam

പി.എം. ശ്രീ പദ്ധതിയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടത് സ്വാഗതാർഹം: സന്തോഷ് കുഴിവേലി

കോട്ടയം: വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ശ്രീ.നരേന്ദ്ര മോഡിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി വിജയന്റെ നേത്വത്വത്തിലുള്ള കേരളാ സർക്കാർ തീരുമാനം ഉചിതവും, സ്വാഗതാർഹവും മാണന്ന് ബി.ജെ.പി കോട്ടയം ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലി അറിയിച്ചു. ഉചിതമായ തീരുമാനമെടുത്ത് , ദേശിയതയുടെ ഒപ്പം നിന്ന പിണറായി വിജയൻ സർക്കാരിനെ സന്തോഷ് കുഴിവേലി അഭിനന്ദിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനപ്രിയ പദ്ധതികളിൽ, അന്ധമായ രാഷ്ട്രീയ എതിർപ്പ് മാറ്റി വച്ച് Read More…

obituary

തടിക്കൽ ടി.എം. ജോർജ് നിര്യാതനായി

അരുവിത്തുറ: തടിക്കൽ ടി.എം. ജോർജ് (അപ്പച്ചൻ -90) നിര്യാതനായി. ഭൗതികശരീരം നാളെ, ഞായറാഴ്ച (26-10-2025) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: തീക്കോയി ഒഴാക്കൽ പരേതയായ ലീലാമ്മ. മക്കൾ: കുട്ടിയമ്മ, എൽസമ്മ, ആനിയമ്മ, സജി, സിജി, സുഭാഷ്, സുനീഷ് (തടിക്കൽ ഫുഡ് പ്രോസസിങ് കമ്പനി ഈരാറ്റുപേട്ട), സിൻസി. മരുമക്കൾ: ചാക്കോച്ചൻ കൊട്ടാരത്തിൽ അന്തിനാട്, ജയിംസ് വെള്ളാപ്പിള്ളിൽ കലയന്താനി, റെജി Read More…

aruvithura

വിജയക്കുതിപ്പിൽ അരുവിത്തുറ സെന്റ് മേരീസ്

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര മേളയിൽ എൽ.പി.വിഭാഗത്തിൽ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ സെക്കന്റും, ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ഫസ്റ്റും, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കന്റും നേടി മികച്ച വിജയം കരസ്ഥമാക്കി.

education

സ്‌കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ കൊണ്ടുവരും; പിഎം ശ്രീയിൽ ഒപ്പിട്ട സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് കേരളാ ​ഗവൺമെന്റിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായി പിഎം ശ്രീ Read More…

erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള എൽ പി വിഭാഗം ജി.എം.എൽ.പി.എസ് ഓവറോൾ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ഗവ. മുസ്‌ലിം എൽപിഎസ് ഓവറോൾ കരസ്ഥമാക്കി. സോഷ്യൽ സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, വർക്ക് എക്സ്പീരിയൻസ് ഫെയർ ഓവറോൾ സെക്കന്റ്, മാത്തമാറ്റിക്സ് ഫെയർ ഓവറോൾ സെക്കന്റ്, ഗവൺമെന്റ് സ്കൂൾ എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേട്ടം കൈവരിച്ചത്. വിജയികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് Read More…

ramapuram

തരിശു നിലത്ത് നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് ഞാറ് നട്ടുകൊണ്ട് നെൽകൃഷി ആരംഭിച്ചത് . രാസവളങ്ങളോ രാസകീടനാശിനികളോ Read More…