പാലാ: നഗരസഭ ഇരുപത്തി ഒന്നാം വാർഡ് വെള്ളാപ്പാട് കേരള കോൺഗ്രസ് (എം)-ലെ ലീന സണ്ണി വിജയിച്ചു. കോൺഗ്രസിൽ നിന്നും വാർഡ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ മിനി പ്രിൻസിനെയാണ് നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത് . വനിതാ കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായിരുന്നു.
Year: 2025
പാലാനഗരസഭ പതിനേഴാം വാർഡ് പന്ത്രണ്ടാം (12) മൈലിൽ സനിൽ രാഘവന് (കേരള കോൺ എം) കന്നി അങ്കത്തിൽ വിജയം
പാലാ: നഗരസഭയിലെ പതിനേഴാം വാർഡായ പന്ത്രണ്ടാം മൈലിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റ് കേരള കോൺഗ്രസ് (എം)ലെ സനിൽ രാഘവൻ പിടിച്ചെടുത്തു. നിലവിലെ യു.ഡി.എഫ് കൗൺസിലർ ലിസികുട്ടി മാത്യു മറ്റൊരു വാർഡിൽ സ്ഥാനാർത്ഥിയാണ്. സനിലിൻ്റെ പിതാവ് സി.എം.രാഘവൻ മുൻ കൗൺസിലറായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരനാണ് സനിൽ.
നഗരസഭയിലെ പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ: നഗരസഭയിലെ മൊണാസ്ടി വാർഡ് കേരള കോൺഗ്രസ് (എം)-ലെ റൂബി ആൻ്റോ പടിഞ്ഞാറെക്കരയ്ക്ക് കന്നി മത്സരത്തിൽ മിന്നും വിജയം. മുൻ നഗരസഭാ ചെയർമാനും നിലവിൽ കൗൺസിലറുമായ ആൻ്റോ പടിഞ്ഞാറേക്കരയുടെ ഭാര്യയാണ് റൂബി. നഗരസഭയിലെ ചെയർമാൻ കുടുംബത്തിൽ നിന്നുമാണ് റൂബി നഗരസഭയിൽ തത്തുന്നത്. ആൻ്റോയുടെ പിതാവ് ജോസും മാതാവ് പൊന്നമ്മ ജോസും മുൻ ചെയർപേഴ്സൺമാരായിരുന്നു.ജേഷ്ം ഭാര്യയും മുൻ കൗൺസിലറായിരുന്നു.
മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു
പാലാ: മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ കൊടി പാറിച്ചത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിൻ്റെ ഭാ ര്യയാണ് ജിജി. നഗരസഭയിലെ വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ കാപ്പനും ഭാര്യയും എം.പിയുമെല്ലാം നേരിട്ടിറങ്ങിയായിരുന്നു യു.ഡി.എഫിനു വേണ്ടി പ്രചാരണം. മാണി സി കാപ്പൻ്റെ പാർട്ടി ചോദിച്ച് വാങ്ങിച്ചെടുത്ത സീറ്റുകൂടിയായിരുന്നു. ഇവിടെ മാണി ഗ്രൂപ്പിനെ Read More…
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം; ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം. ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ഇരു വാർഡിലും 3 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിരുന്നു.
ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സറേ സൗകര്യം ഏർപ്പെടുത്തി; നഗരസഭയുടെ 1.79 കോടി രൂപയുടെ പദ്ധതി
പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ആധുനിക ഡിജിറ്റൽ എക്സറേ സൗകര്യം ലഭ്യമായി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് വിപണിയിൽ ലഭ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ എക്സറേ മെഷീൻ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് സെക്കൻ്റുകൊണ്ട് മികവാർന്ന എക്സറേ ചിത്രങ്ങൾ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിൻ്റെ ഏറ്റവും വലിയ മേന്മ. റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിർമ്മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേർക്ക് ചുരുങ്ങിയ Read More…
പാലാ രൂപത ബൈബിൾ കൺവൻഷൻ വോളൻ്റിയേഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു
പാലാ: 2025 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 43മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്നു. ശുശ്രൂഷയിൽ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ നിന്നും ഫാ.അനൂപ്, ബ്ര.ജോസ് വാഴക്കുളം എന്നിവർ വചനം പങ്കുവെച്ചു. വരാനിരിക്കുന്ന അഞ്ച് കൺവൻഷൻ ദിനങ്ങൾ ഓരോരുത്തരിലും ഈശോ മനുഷ്യാവതാരം ചെയ്യുന്ന പുണ്യദിനങ്ങളായി മാറണമെന്ന് മുഖ്യസന്ദേശം നൽകിയ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ബോധിപ്പിച്ചു. വിശുദ്ധഗ്രന്ഥ വചനങ്ങളെ സാക്ഷിയാക്കി ബ്രദർ ജോസ് വാഴക്കുളം Read More…
രാമപുരം കോളേജിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഫെസ്റ്റ് ‘ടേക്ക് ഓഫ് 2 കെ 25’ നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ആഭിമിഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫെസ്റ്റ് ‘ടേക്ക് ഓഫ് 2 കെ 25’ കോളേജ് ക്യാമ്പസിൽ നടത്തപ്പെട്ടു. ഫെസ്റ്റിൽ ഇരുനൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് മാനേജർ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വിശ്വാസ് ഫുഡ് പ്രോഡക്റ്റ്സ് മാനേജിങ് ഡയറക്ടർ സോണി ജെ ആന്റണി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ Read More…
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി
ഇരുമാപ്രമറ്റം: ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷവും ക്രിസ്തുമസ് കേക്ക് കട്ടിംഗും വിവിധ കലാപരിപാടികളും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ക്രിസ്തുമസ് സന്ദേശവും ഇരുമാപ്ര സെൻ്റ്.പീറ്റേഴ്സ് സി എസ് ഐ ചർച്ച് വികാരി റവ. ബെൻ ആൽബർട്ട് നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് സാമുവൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം പി റ്റി എ പ്രസിഡന്റ് ഷീബാ ഷാജു ,ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർഥി സംഘടനാ Read More…
നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. റണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവിക്കണം. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് Read More…











