ഈരാറ്റുപേട്ട : ബി ജെ പി പൂഞ്ഞാർ മണ്ഡലം നേതൃയോഗം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമതി അംഗം പി സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഷോൺ ജോർജ്, മിനർവ മോഹൻ, കെ എഫ് കുര്യൻ,ആനിയമ്മ സണ്ണി,ശ്രീകാന്ത് എം എസ്, സെബാസ്റ്റ്യൻ വിളയാനി,ലെൽസ് ജേക്കബ്, ഗോപകുമാർ,മുഹമ്മദ് ഷാജി, തുടങ്ങിയവർ സംസാരിച്ചു.
Year: 2026
കാർ ഇടിച്ച് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം.
പാലാ റിംങ് റോഡ് രണ്ടാം ഘട്ടം നടപടികൾ അന്തിമ ഘട്ടത്തിൽ :ജോസ്.കെ.മാണി.എം.പി.
പാലാ: പാലാ – പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന പാലാ റിംങ് റോഡിൻ്റെ രണ്ടാം ഘട്ട നിർ മ്മാണത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്നു ജോസ് കെ മാണി എംപി അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റിoങ് റോഡിൻ്റെ അവസാനഘട്ട നടപടിയിൽപെട്ട ഫീൽഡ് പ്രൊജക്റ്റ് അപ്പ്രൈസൽ കിഫ്ബിയിൽ നിന്നുള്ള സീനിയർ ട്രാൻസ്പോർട്ടേഷൻ എൻജിനീയറുടേയും ഡപ്യൂട്ടി പ്രൊജക്ട് Read More…
പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നപ്പോൾ, രക്ഷാ പ്രവർത്തനം താമസിക്കാൻ ഇടയാക്കി, പാവപ്പെട്ട ഒരു വീട്ടമ്മയുടെ മരണത്തിന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു, ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റോജി തോമസ്, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു, സജി കൊട്ടാരം, P G ജനാർദ്ദനൻ, C K കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, അഡ്വ Read More…
മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റീൻ മരം സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി. തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് ബഷീർ അനുസ്മരണം നടത്തി. ശ്രീ. ലിബീഷ് മാത്യു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി. Read More…
ആരോഗ്യ മന്ത്രി രാജിവെക്കുക ;മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധം നടത്തി
ഈരാറ്റുപേട്ട: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർ ത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അമീൻ പിട്ടയിലിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പൂഞ്ഞാർ റോഡാണ് ശനിയാഴ്ച ഉപരോധിച്ചത്. ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ യൂത്ത് ലീ ഗ് നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് റോഡ് ഉപരോധ സമരം നടത്തിയത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ജീ വനക്കാരുടെയും അഭാവം, മരുന്നുകളുടെ ലഭ്യതക്കുറവ്, Read More…
ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിലെ മെറിറ്റ്ഡേ ആഘോഷങ്ങൾക്ക് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ നേതൃത്വം നൽകി
ഇരുമപ്രാമറ്റം: ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിൽ മെറിറ്റ്ഡേ ആഘോഷവും സ്കോളർഷിപ്പ് വിതരണവും അവാർഡ്ദാനവും ലയൺസ്ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ PTA പ്രസിഡന്റ് സാമുവൽ കെ ജെയുടെ അധ്യക്ഷതയിൽ കോർപ്പറേറ്റ് മാനേജർ ശ്രീമതി ജെസ്സി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു മുഖ്യപ്രഭാഷണവും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. അരുവിത്തുറ ലയൺസ്ക്ലബ് മെമ്പറും ബ്രില്ലിന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം HODയുമായ പ്രൊഫ: Read More…
ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിലെ മെറിറ്റ്ഡേ ആഘോഷങ്ങൾക്ക് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ നേതൃത്വം നൽകി
ഇരുമപ്രാമറ്റം: ഇരുമപ്രാമറ്റം MDCMS ഹൈസ്കൂളിൽ മെറിറ്റ്ഡേ ആഘോഷവും സ്കോളർഷിപ്പ് വിതരണവും അവാർഡ്ദാനവും ലയൺസ്ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ PTA പ്രസിഡന്റ് സാമുവൽ കെ ജെയുടെ അധ്യക്ഷതയിൽ കോർപ്പറേറ്റ് മാനേജർ ശ്രീമതി ജെസ്സി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു മുഖ്യപ്രഭാഷണവും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി. അരുവിത്തുറ ലയൺസ്ക്ലബ് മെമ്പറും ബ്രില്ലിന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം HODയുമായ പ്രൊഫ: Read More…
എലിപ്പനി: മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ
കോട്ടയം: ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ട ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. വെള്ളംകയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർ, ശുചീകരണത്തൊഴിലാളികൾ, പാടത്തും ജലാശയങ്ങളിലും മീൻ പിടിക്കാനിറങ്ങുന്നവർ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പർക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാമി(100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ) ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം. ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മലിന ജലവുമായി സമ്പർക്കത്തിൽവരുന്ന Read More…
ബിന്ദുവിൻ്റെ കുടുംബത്തെ ചേർത്തു നിർത്തും: മന്ത്രി വി.എൻ.വാസവൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാകുന്ന് മേൽപോത്ത്കുന്നേൽ ഡി. ബിന്ദുവിൻ്റെ കുടുംബത്തെ സർക്കാർ ചേർത്തു നിർത്തുമെന്ന് സഹകരണം – തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തലയോലപ്പറമ്പിലെ വീട്ടിലെത്തിയ മന്ത്രി ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്ത് നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും Read More…











