വൈക്കം ടൗണിൽ കാലാക്കൽ ഭാഗത്ത് 50 സെന്റ് പുരയിടത്തിൽ വൈക്കം സഹൃദയ വേദി തരിശുനില കൃഷി ആരംഭിച്ചു. ഇഴ ജന്തുക്കൾക്കും, സാമൂഹ്യ വിരുദ്ധർക്കും താവളമായി ജനവാസമേഖലക്കു നടുവിൽ നാട്ടുകാർക്ക് ഉപദ്രവമായി ഭീതിയുണർത്തിയിരുന്ന കൊടും കാട് വെട്ടി തെളിച്ച് കൃഷിയോഗ്യമാക്കിയാണ് പൂ കൃഷിയും, പച്ചക്കറി കൃഷിയും നടത്തുന്നത്. വൈക്കം മുനിസിപ്പൽകൃഷി ഭവന്റേയും, ഫാം കോസിന്റേയും സഹകരണത്തോടു കൂടിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നടീൽ ഉൽഘാടനം സി കെ ആശ എം എൽ എ . നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ Read More…
Year: 2026
ജനസംഖ്യാദിനം: ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകരായ പി.അർ. പ്രിജു, സബിത കൃഷ്ണൻ, മൈമൂന ഇല്യാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ജനസംഖ്യ സംബന്ധമായ വിവരങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു മത്സരചോദ്യങ്ങൾ. യു.പി വിഭാഗത്തിൽ എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ, എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം, ആർ.എസ്.എം.യു.പി.എസ് കൊടുങ്ങ Read More…
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ: സംസ്‌ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യ ത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്‌ഥതയിൽ ആരംഭിക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം പതിന്നാലിന് (തിങ്കളാഴ്‌ച്ച) നടക്കും. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മുണ്ടുപാലം സിറ്റീൽ ഇൻഡ്യാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഫാക്ടറിക്കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. Read More…
പ്രതിഭാ പുരസ്കാരവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ഞായറാഴ്ച
ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഭാ പുരസ്കാരവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ Read More…
അഡ്വ.ഷോൺ ജോർജ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഡ്വ. ഷോൺ ജോർജ് സംസ്ഥാന വൈസ് പ്രസിഡന്റ്. പൂഞ്ഞാർ ഈരാറ്റുപേട്ട സ്വദേശിയായ ഷോൺ ജോർജ് മുൻ പൂഞ്ഞാർ എം.എൽ.എയും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ പി.സി. ജോർജിന്റേയും ഉഷ ജോർജിന്റെയും മകനാണ്. കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.സിയിലൂടെയായിരുന്നു ഷോൺ ജോർജിൻ്റെ രാഷ്ട്രീയ പ്രവേശനം. സ്കൂൾ തലം മുതൽ കെ.എസ്.സിയുടെ സജീവ പ്രവർത്തകനായിരുന്ന ഷോൺ ജോർജ് പിന്നീട് കലാലയകാലത്ത് ലോ അക്കാദമി കോളജിൽ യൂണിയൻ മെംബറായി. പിന്നീട് കേരള കോൺഗ്രസിന്റെ Read More…
മാവടി പള്ളിയിൽ രൂപതാതല പ്രസംഗ മത്സരം നാളെ
മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പാലാ രൂപതാതലത്തിൽ സൺഡേസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗമത്സരം നാളെ നടക്കും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന രജിസ്‌ട്രേഷൻ നടപടികൾക്കുശേഷം മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ പ്രസംഗമത്സരങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സീനിയർ, ജൂനിയർ, സബ് – ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ, പാലാ രൂപതയിലെ ഭൂരിഭാഗം ഇടവകകളിൽനിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്നു. പ്രസ്തുത മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും Read More…
വെള്ളികുളം സൺഡേ സ്കൂളിലെ തിരുബാലസഖ്യം പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
വെള്ളികുളം: വെള്ളികുളം സൺഡേ സ്കൂളിലെ തിരുബാലസഖ്യത്തിന്റെ 2025 -2026 പ്രവർത്തനവർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു.അലൻ ടോണി തോട്ടപ്പള്ളിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. ബാലനായ ഈശോയുടെ കൊടിക്കീഴിൽ അണിനിരക്കുന്ന സഭയിലെ ബാലികാബാലന്മാരുടെ സംഘടനയാണ് തിരുബാലസഖ്യം. തിരുബാലസഖ്യത്തിൽ പുതിയതായി ചേർന്ന അംഗങ്ങൾക്ക് അംഗത്വ സ്വീകരണ കാർഡ് നൽകി.അംഗങ്ങളെല്ലാവരും അംഗത്വ സ്വീകരണ പ്രാർത്ഥന നടത്തി. പുതിയ പ്രവർത്തനം വർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഡാനി സുനിൽ Read More…
വിജയോൽസവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവും ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനവും നടത്തി. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയംജില്ലാ പഞ്ചായത്ത് അംഗം മെരിറ്റ് ഡേ ഉദ്ഘാടനം ചെയ്യതു. കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചയത്ത് എഴരലക്ഷം മുതൽമുടക്കി നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിന്റെയും വാഷിംഗ് ഏരിയയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് നിർവ്വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ 54 -ാം റാങ്ക് ജേതാവ് സോണറ്റ് ജോസിനെആദരിച്ചു. എസ്എസ്എൽസി,പ്ലസ് Read More…
സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ചർച്ചചെയ്ത് വനിതാ കമ്മിഷൻ സെമിനാർ
കോട്ടയം :സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും വനിതാകമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായകമായെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽനിന്നോ വീടുകളിൽനിന്നോ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന അവസരങ്ങളിലെല്ലാം താങ്ങും തണലുമാകാൻ കമ്മീഷന് കഴിഞ്ഞു. സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിലും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതിലും Read More…
എസ്എംവൈഎം മെഗാ തൊഴിൽ മേള ശനിയാഴ്ച
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെടുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ചാണ് തൊഴിൽ മേള നടത്തപ്പെടുന്നത്. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ഏവർക്കും ഈ Read More…











