കോട്ടയം :വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. കോട്ടയം കുടമാളൂർ സ്വദേശിയായ ഋഷികേശ് നൽകിയ പരാതിയിലാണ് നടപടി. 2022 ജൂൺ ഒന്നിന് തെള്ളകത്തു പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യൂണ്ടായ് ഷോറൂമിൽ 10000 രൂപ അഡ്വാൻസ് നൽകി കറുപ്പു നിറത്തിലുള്ള വെർണ ഡീസൽ കാർ ബുക്കു ചെയ്തിരുന്നു. എന്നാൽ ഡെലിവറി തീയതിയിൽ വാഹനം നൽകിയില്ല. ഇതുമൂലം പരാതിക്കാരന് Read More…
Year: 2026
അധ്യാപികയായിരുന്ന വി. അൽഫോൻസാമ്മയെ സ്മരിച്ച് വാകക്കാട് സെന്റ് പോൾസ് എൽ. പി സ്കൂൾ
വാകക്കാട്: ലോകമെങ്ങും വി. അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വി. അൽഫോൻസായെ സ്മരിക്കുകയാണ് വാകക്കാട് സെന്റ് പോൾസ് എൽ. പി. സ്കൂൾ. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളും അൽഫോൻസാ വേഷങ്ങളുമണിഞ്ഞ കുഞ്ഞുങ്ങൾ വി.അൽഫോൻസാമ്മ താമസിച്ച മഠം സന്ദർശിച്ച് പ്രാർത്ഥിച്ചത് ശ്രദ്ധേയമായി. സ്കൂൾ മാനേജർ റവ.ഫാ മൈക്കിൾ ചീരാംകുഴി സന്ദേശം നൽകി. പരാതി കൂടാതെ ജീവിക്കാനുള്ള കൃപ ക്കായി വി അൽഫോൻസാ മ്മയോട് പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1932-33 വർഷത്തിലാണ് സി. അൽഫോൻസാ എന്ന നവ സന്യാസിനി വാകക്കാട് സെന്റ് Read More…
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു
വെള്ളികുളം: ഛത്തീസ്ഗഡിൽരണ്ടു മലയാളി കന്യാസ്ത്രീകളെ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു. ഭാരതത്തിലെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശ സ്വാതന്ത്ര്യത്തിനെ തിരെയുള്ള വെല്ലുവിളിയാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജാതി-മത ഭേദമെന്യേ മിഷനറിമാർ ഭാരതത്തിന് നൽകിയിട്ടുള്ള സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.ജീവകാരുണ്യ -ആതുരാ ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ മേഖലയിലും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ഭാരതത്തിലെ മിഷനറിമാർ. വർധിച്ചുവരുന്ന മത തീവ്രവാദവും വർഗീയശക്തികളുടെ അഴിഞ്ഞാട്ടവും ഭാരതത്തിലെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് വെല്ലുവിളിയായി Read More…
അശാസ്ത്രീയമായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഭജനം; കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി
മുണ്ടക്കയം: തദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ അതിർത്തികൾ പുനർ നിർണയിച്ച വിജ്ഞാപനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കൂട്ടിക്കൽ ബ്ളോക്ക് ഡിവിഷനെ തലനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേലുകാവ് മൂന്നില് ഉൾപ്പെടെ വരുന്ന ഈ ഡിവിഷൻ ഭൂമിശാസ്ത്രപരമായും വികസന ഫലമായും വളരെയേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. വികസനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നതും മലയോര പ്രദേശങ്ങൾ മാത്രം ഉൾക്കൊള്ളുന്നതും ഉരുൾപൊട്ടൽ ഉൾപ്പെടെ ദുരന്തസാധ്യതകൾ ഉൾക്കൊള്ളുന്നതുമായ പ്രദേശങ്ങൾ കൂടുതലായി ഉൾക്കൊള്ളുന്ന ഈ ഡിവിഷൻ Read More…
സൗജന്യ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നാളെ അരുവിത്തുറയിൽ
അരുവിത്തുറ : മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെൻ്ററിൽ വച്ച് 30ന് ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4 മണി വരെ സൗജന്യ ന്യൂറോളജി പരിശോധന ക്യാമ്പ് നടത്തും. ന്യൂറോളജി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും, വിട്ടുമാറത്ത തലവേദന, കൈകാലുകൾക്ക് പെരുപ്പ്, മറ്റ് ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ സംശയിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. ഫോൺ: 91889 52784
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിയിൽ നിന്നു രാജിവയ്ക്കണം: പ്രഫ. ലോപ്പസ് മാത്യു
പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി മന്ത്രിസഭയിലെ അംഗമായ ജോർജ് കുര്യനും അടുത്തകാലത്ത് ബിജെപിയിൽ ചേർന്ന ക്രിസ്ത്യൻ നേതാക്കളും പാർട്ടിയിൽ നിന്നു രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളായ ഒരാൾക്കും ഇനി ആ പാർട്ടിയിൽ നിൽക്കാൻ പറ്റില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കന്യാസ്ത്രീകൾക്ക് സഭാ Read More…
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത സംഭവം അപലപനീയം: എസ്എംവൈഎം പാലാ രൂപത
പാലാ : ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘടിതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ Read More…
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം വിജലൻസിന് പരാതി നൽകി
കാഞ്ഞിരപ്പള്ളി :ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ നടപടികൾ ആരംഭിച്ച കരാറ് കമ്പനിയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും ചേർന്ന് ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ, കോടിക്കണക്കിന് വിലവരുന്ന കല്ലുകളും, മണ്ണും കടത്തിക്കൊണ്ട് പോകുന്ന സാഹചര്യം ഉണ്ടായി. പിന്നീട് ഈ കമ്പനി നിർമ്മാണം പൂർത്തീകരിക്കാതെ നാട് വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളുടെ ദീർഘ നാളത്തെ സ്വപ്ന പദ്ധതിയായ ബൈപാസ് ഇപ്പോൾ പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത് ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇവിടുന്ന് കോടിക്കണക്കിനു വിലവരുന്ന Read More…
സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു
സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം NSS -680-ാംനമ്പർ കരയോഗം ഹാളിൽ നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനുസുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്ഷമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് നെറ്റ് എക്സാം പാസായ ആതിര മോൾക്ക് ആദരവ് നൽകി. മീനച്ചിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത – ഉണ്ണിമുകളേൽ തുടങ്ങിയവർ സംസാരിച്ചു.
ക്രിസ്ത്യൻ മിഷണറിമാർ ക്കെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണം: സന്തോഷ് കുഴിവേലിൽ
കോട്ടയം : മതപരിവർത്തനം ആരോപിച്ച് രണ്ട് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിന്റെ നടപടി മതേത്വരത്ത രാജ്യമായ ഇന്ത്യക്ക് അപമാനമാണെന്നും, അവരെ എത്രയും വേഗം വിട്ടയ്ക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ക്രിസ്ത്യൻ മിഷണറിമാർക്കെതിരെയുള്ള സംഘ പരിവാർ സംഘടനകളുടെ ആക്രമണം അവസാനിപ്പിക്കണമെന്നും ജനാധിപത്യ കേരളാ കോൺഗ്രസ് ആവശ്യപെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം നേതൃ യോഗം ഉത് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്കുഴിവേലിൽ. പ്രൊഫ. സി.എ അഗസ്റ്റ്യൻ, Read More…











