പാലാ: ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്ന് (22-12-2025) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.സൈമൺ പഴയമ്പള്ളിൽ സിഎംഐ, ഫാ.തോമസ് അറക്കൽ, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വൈകിട്ട് 5.30 മണിക്ക്, വചനപ്രഘോഷണം ആരംഭിച്ചു. തുടർന്നുള്ള ദിവ്യകാരുണ്യ ആരാധനയും സൗഖ്യ ശുശ്രൂഷയും ദിവ്യകാരുണ്യ ആശീർവാദത്തോടെ സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന സ്പിരിച്വൽ ഷെയറിംഗിലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ വ്യക്തിപരമായ Read More…
Month: January 2026
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി
പാലാ നഗരസഭ 5-ാം വാർഡ് മുൻ കൗൺസിലർ ശ്രീമതി സതി ശശികുമാറിൻ്റെ ഭർത്താവ് ശശികുമാർ നിര്യാതനായി. സംസ്കാരം നാളെ (23/12/25) ഉച്ചകഴിഞ്ഞ് 2.30 ന് കാനാട്ടുപാറയിലെ വീട്ടുവളപ്പിൽ.
വെള്ളികുളം ഇടവകയിലെ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ഞായർ ആചരിച്ചു. “അവൻ്റെ വചനം പാലിക്കുന്നവനിൽ ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.” (1യോഹന്നാൻ: 2:5). ഈ വചനത്തെ അടിസ്ഥാനപ്പെടുത്തി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ബൈബിൾ പ്രതിഷ്ഠ നടത്തി. ഇടവകയിലെ എല്ലാ ഭവനങ്ങളിൽ നിന്നും കൊണ്ടുവന്ന ബൈബിൾ വെഞ്ചിരിച്ചു നൽകി.മിഷൻ ലീഗ് കുട്ടികൾ വചനമരം നിർമ്മിച്ചു.വചനമര മത്സരത്തിൽ ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ് ,റെഡ് ഹൗസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൺഡേസ്കൂൾ കുട്ടികൾക്ക് ഹൗസ് അടിസ്ഥാനത്തിൽ Read More…
സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ചു
കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജ് വിദ്യാർഥിയായിരുന്നു. എരുമേലിക്ക് സമീപം ചരളയിൽ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടിൽ നേരിയ ഗതാഗത തടസമുണ്ടായി. എരുമേലി പോലീസ് സ്ഥലത്തെത്തി Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി പി.സി.ജോസന് ( 35) പരുക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് റാന്നി സ്വദേശി ശ്രീകലയ്ക്ക്( 42) പരുക്കേറ്റു.ഇന്ന് പുലർച്ചെ പാലാ – തൊടുപുഴ റൂട്ടിൽ അന്തിനാട് ഭാഗത്ത് വച്ചായിരുന്നു അപകടം. കോരുത്തോട് ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോരുത്തോട് സ്വദേശി Read More…
സ്വർണ വളയും പണവും അടങ്ങിയ പേഴ്സ് കാണ്മാനില്ല
3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.
ആലപ്പാട്ട് എ.വി. ചാക്കോ (ജോണി) നിര്യാതനായി
മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, കേരള കോൺഗ്രസ് നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ (നാളെ 23/12/2025 )രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുല മാതാ ഫെറോനപള്ളി സെമിത്തേരിയിലെ കുടുബക്കല്ലറയിൽ. ഭാര്യ: ബീന കുളത്തൂർമുഴി പഴയരിക്കൽ കുംടുബാംഗം, മക്കൾ: ജസ്റ്റിൻ (അബുദാബി )ജെഫിൻ (കാനഡ). മരുമകൾ : മെറ്റിൽഡ, അയിലുമാലിൽ ഇഞ്ചിയാനി(അബുദാബി ) കൊച്ചുമകൻ :ഇമ്മാനുവേൽ (കുഞ്ഞുഞ്ഞ്).
കൊച്ചുപുരക്കൽ വർക്കി ഏബ്രാഹം (വക്കൻ) നിര്യാതനായി
തീക്കോയി: കൊച്ചുപുരക്കൽ വർക്കി ഏബ്രാഹം (വക്കൻ-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറാനാ പള്ളിയിൽ. ഭാര്യ: പൂഞ്ഞാർ വാണിയപ്പുരയിൽ സിസിലി വർക്കി. മക്കൾ: സോണിയ, സോബി, സോളി, സോജി. മരുമക്കൾ: സാജു ഈറ്റത്തോട്ട് പൂവരണി, ഷീജ വെള്ളിയാംകണ്ടത്തിൽ മേലുകാവുമറ്റം, നീതു പുഞ്ചക്കരയിൽ വെള്ളികുളം, പരേതനായ സാജു അറക്കകണ്ടത്തിൽ പയപ്പാർ.
മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം
മേലുകാവ്: മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണിവരെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലും കോളേജിൻറ തുടക്കം മുതലുള്ള ഏഴു ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982- 84, 1983-85,1984-86, 1985-87,1986-88,1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലുമാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച Read More…
വിശ്വാസത്തിൻ്റെ തലത്തിലേക്കുള്ള വളർച്ചയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനം: മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് വ്യക്തമാക്കി. പാലാ രൂപത 43-ാമത് ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകുകയായിരുന്നു വികാരി ജനറൽ. ഭയത്തിന് അടിമപ്പെടാതെ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്നതാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം. വിശുദ്ധ യൗസേപ്പിൻ്റെ മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. നിശബ്ദതയുടെ വിശുദ്ധനായ യൗസേപ്പിനെപ്പോലെ, ദൈവത്വത്തിൻ്റെ അടിസ്ഥാനമായ കാരുണ്യം സഹജീവികളിൽ പങ്കുവെച്ച് നാമോരോരുത്തരും നീതിമാന്മാരായി ജീവിക്കാൻ ശ്രദ്ധിക്കണം. വിശുദ്ധ Read More…











