poonjar

ശ്രീമതി മിനർവാ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയി ബി ജെ പി നേതാവ് ശ്രീമതി മിനർവാ മോഹൻ തിരഞ്ഞെടുക്കപെട്ടു.

general

തീക്കോയി പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമോദന ചടങ്ങ് ബഹിഷ്കരണം യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരം : എൽഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റി

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട അംബിക എം എസിന് തെരഞ്ഞെടുപ്പിനുശേഷം പഞ്ചായത്ത് നൽകിയ അനുമോദന ചടങ്ങ് യുഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയ അൽപ്പത്തരമാണ് അനുമോദന സമ്മേളനം ബഹിഷ്കരിച്ചതിലൂടെ വെളിവാകുന്നത് എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജൻ വനിത പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ എത്തിയപ്പോൾ അനുമോദന ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ യുഡിഎഫ് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. അഴിമതിയും സ്വജന പക്ഷപാദവും കൊണ്ട് പൊറുതിമുട്ടിയ തീക്കോയിലെ Read More…

pala

പാലായിൽ എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ആശ്വാസദിനം

പാലാ: സ്വതന്ത്ര പിന്തുണ തേടാതെ പാലാ നഗരസഭയിൽ പ്രതിപക്ഷത്ത് ഇരിക്കുവാൻ തീരുമാനിച്ച എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആശ്വാസവും ആഹ്ളാദവും ലഭിച്ചു. കരൂരിൽ പ്രസിഡണ്ട് സ്ഥാനത്തിനായി യു.ഡി.എഫിൽ ഉണ്ടായ തർക്കം മുതലെടുത്ത് സ്വതന്ത്രന് പിന്തുണ നൽകി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനത്തും മൂന്നിലവിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഭരണങ്ങാനത്ത് കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജിയാ ണ് നറുക്കെടുപ്പിൽ ഭാഗ്യം കൈപ്പിടിയിലാക്കിയത്. യു.ഡി.എഫിലെ Read More…

kottayam

ബിന്ദു സെബാസ്റ്റ്യൻ കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌

കോട്ടയം: കോട്ടയംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷൻ അംഗമാണ്. മുൻ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിന്റെ മുൻപ്രസിഡന്റുമായിരുന്നു. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗമാണ്. സി.എസ്.ഐ സഭയുടെ സിനഡ് എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ബിന്ദു സെബാസ്റ്റ്യൻ.മഹിളാ കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്നു. കേരളാ ഹിന്ദിപ്രചാരസഭയുടെ സാഹിത്യാചാര്യ പാസായിട്ടുള്ള ബിന്ദു സെബാസ്റ്റ്യൻ വിവിധ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപികയായി സേവനം Read More…

pala

നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി

പാലാ: പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്. 17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത്. ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലാ Read More…

pala

റൂബി ജോസ് കേരള കോൺഗ്രസ് (എം) മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പാലാ: മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി റൂബി ജോസ് ഓമലകത്ത് തെരഞ്ഞെടുക്കപ്പെട്ടു. വാർഡ് 11 മുത്തോലി സൗത്തിൽ നിന്നുമാണ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 14 അംഗ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയാണ് ഇവിടെ എൽ.ഡി.എഫിനുള്ളത്. 8 അംഗങ്ങളുള്ള കേ.കോൺ (എം) ന് മുത്തോലി യിൽ ഒറ്റയ്ക്ക് ഭൂരിപക്ഷവുമുണ്ട്. ബി.ജെ.പിയിൽ നിന്നുമാണ് പഞ്ചായത്ത് ഭരണം എൽ. ഡി.എഫ് പിടിച്ചെടുത്തത്. ഇവിടെ യു.ഡി.എഫിന് ഒരു അംഗം മാത്രമേ ഉള്ളൂ. ബി.ജെ.പിക്ക് രണ്ടും. റൂബി മുൻ ളാലം Read More…

kottayam

ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു (ഡിസംബര്‍ 27 ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

obituary

മാറാമറ്റം എം.സി.സണ്ണി നിര്യാതനായി

ഭരണങ്ങാനം: മാറാമറ്റം എം.കെ.ചാണ്ടിയുടെ മകൻ എം.സി.സണ്ണി (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ചങ്ങനാശേരി കൊടുകത്തറ ആൻസി സണ്ണി. മക്കൾ: : മാർട്ടിൻ, ആൻമരിയ.

general

വെള്ളികുളം സ്വാശ്രയ സംഘം- മാതൃവേദിയുടെ സംയുക്ത ക്രിസ്തുമസ് ആഘോഷം നാളെ

വെള്ളികുളം :വെള്ളികുളംഇടവകയിലെ സാശ്രയ സംഘത്തിന്റെയും മാതൃവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ജെസ്സി ഷാജി ഇഞ്ചയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി. തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. മാഗി ആൻ്റണി വള്ളിയാംതടത്തിൽ ക്രിസ്തുമസ് സന്ദേശം നൽകും.ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ഷൈനി ബേബി നടുവത്തോട്ട്, നിഷാ ഷോബി ചെരുവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഇതോടനുബന്ധിച്ച് കരോൾ Read More…

moonilavu

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പ്

മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഉദ്ഘാടനം അരുവിത്തുറ സെൻ്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യേഗത്തിൽ മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിലെ NSS സപ്തദിന സഹവാസ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സ്റ്റാൻലി മാണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ബിന്ദു സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ . Read More…