pala

ബിഷപ് വയലിൽ കാലഘട്ടത്തിനപ്പുറം ചിന്തിച്ച വ്യക്തി: പ്രൊഫ വി ജെ ജോസഫ്

പാലാ: കാലഘട്ടത്തിനുമപ്പുറം ചിന്തിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു മാർ സെബാസ്റ്റ്യൻ വയലിലെന്ന് പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അനുസ്മരിച്ചു. പാലായുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ മുപ്പത്തിയൊമ്പതാമത് ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് ബിഷപ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും അഗതികൾക്കുള്ള സ്നേഹവിരുന്നുവിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെയും സമുദായത്തിൻ്റെയും പുരോഗതിക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ബിഷപ് വയലിലിന് സാധിച്ചു. അതിൻ്റെ ഗുണഭോക്താക്കൾ ഇന്നത്തെ Read More…

general

അടുക്കം ഗവ HSS ൽ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല

അടുക്കം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അടുക്കം ഗവ HSS ൽ നടത്തിയ ശാസ്ത്ര പരീക്ഷണ, ശാസ്ത്ര മോഡൽ നിർമാണ ശില്പശാല രസതന്ത്ര വിഭാഗം സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ്‌ അംഗം രാജേഷ് കെ രാജു നയിച്ചു. സ്കൂൾ HM റോബിൻ ആഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് സജു TS, കോർഡിനേറ്റർ ബിന്ദുമോൾ MR ശാസ്ത്ര അദ്ധ്യാപകൻ യാസിർ സലിം അദ്ധ്യാപകർ, കുട്ടികൾ പങ്കെടുത്തു.

ramapuram

‘വിറ്റാ നോവ’ – ദേശീയ സെമിനാർ ആരംഭിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐ ക്യൂ എ സി യുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്, പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ ആരംഭിച്ചു. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശം നൽകുന്ന ഈ ദേശീയ സെമിനാർ യുവാക്കളിലും കൗമാരക്കാരിലും വർദ്ധിച്ചുവരുന്ന ലഹരി ആശ്രയ പ്രശ്നങ്ങളെ സമഗ്രമായ വിലയിരുത്തുകയും Read More…

obituary

കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് നിര്യാതയായി

അരുവിത്തുറ : കൊച്ചുപുരക്കൽ മേഴ്‌സി ജേക്കബ് (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന്, (21/11/2025) ഉച്ചകഴിഞ്ഞ് 2:30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആരംഭിക്കുന്നതാണ്.

aruvithura

അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

അരുവിത്തുറ: അരുവിത്തുറ സൺഡേ സ്കൂൾ ചെറുപുഷ്പ മിഷൻലീഗിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. അരുവിത്തുറ സൺഡേ സ്കൂളിലെ കുട്ടികൾ CML ഭവന സന്ദർശനത്തിന്റെ ഭാഗമായി അധ്യാപകരോടൊപ്പം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് സംഭാവനകൾ സമാഹരിച്ചാണ് ഭവനം നിർമ്മിച്ചത്. പെരുന്നിലം ഭാഗത്ത് ചെറുവള്ളിൽ ജോർജ് ചേട്ടനാണ് വീടുവയ്ക്കുന്നതിനുള്ള സ്ഥലം സൗജന്യമായി നൽകിയത്. ഇന്നലെ നടന്ന വെഞ്ചിരിപ്പ് കർമ്മത്തിൽ അരുവിത്തുറ പള്ളി വികാരി വെരി.റവ.ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സൺഡേസ്കൂൾ Read More…

erattupetta

മെഗാ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, പാലാ മാർസ്ലീവാ മെഡിസിറ്റിയുടെയും അമിതാ ഐ കെയർ തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് Read More…

general

അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും: രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും Read More…

kanjirappalli

ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആഘോഷിച്ചു മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രി, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ദേശീയ നിയോനാറ്റോളജി ഫോറം എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ ആശുപത്രിയിൽ സംഘടിപ്പിച്ചു. നവജാത ശിശുക്കളുടെ ജീവിതത്തിലെ ഏറ്റവും നിർണണായകമായ വഴിത്തിരിവാണ് ആറാമത്തെ മാസം. ഭക്ഷണരീതിയിൽ ഉൾപ്പെടെ ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തേണ്ടതും ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ ശ്രദ്ധപതിപ്പിക്കേണ്ടതുമായ കാലയളവ് എന്ന നിലയിലാണ് ആറ്‌ മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ എന്ന സംഗമത്തിന് വേദിയൊരുക്കിയത്. ആറ് മാസത്തിന് ശേഷം കുട്ടികൾക്ക് ആവശ്യമായ പോഷകാഹാര Read More…

ramapuram

രാമപുരം കോളേജിൽ ബ്യൂട്ടി & വെൽനെസ് കോഴ്‌സ് പഠിക്കാൻ അവസരം

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് വിദ്യാർത്ഥികളെ കൂടാതെ +2 യോഗ്യതയുള്ള എല്ലാവർക്കും കോഴ്‌സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421.

pala

പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം നാളെ

പാലാ : പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്‌ഘാടനം പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മാർത്തോമ്മാ ശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും രൂപതയുടെ പ്രഥമമെത്രാനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും ഓർമ്മദിനമായ നവംബർ 21 വെള്ളിയാഴ്ചയാണ് പ്രസ്തുതത കൗൺസിലുകളുടെ ഉദ്‌ഘാടനം. രാവിലെ 9:30ന് രൂപതയുടെ ഭദ്രാസനപള്ളിയിയിൽ സീറോമലബാർസഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിശുദ്ധ കുർബാന കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നു. 11 മണിക്ക് കത്തീഡ്രൽ പള്ളിയുടെ പാരിഷ് ഹാളിൽ വെച്ചുള്ള സമ്മേളനത്തിൽ Read More…