ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു

Estimated read time 0 min read

കോട്ടയം: അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി നേതൃത്വം നൽകുന്ന ആൻസ് ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംരംഭമായ ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴി നങ്ങാപറമ്പിൽ കോംപ്ലെക്സിൽ ആൻസ് ബേക്കറിയോടനുബന്ധിച്ചു പ്രവർത്തനമാരംഭിച്ചു.

രേണു ജേക്കബ് ഉപ്പൂട്ടിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്തു. ദിവ്യ വർഗീസ് മിഡാസ് ആദ്യ വിൽപ്പന നിർവ്വഹിച്ചു. അമ്മു മാത്യു, ആൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ദീപം തെളിയിച്ചു.

ഡയറക്ടർ അനിൽ ജോസഫ് കൊട്ടുകാപ്പള്ളി, ഡയറക്ടർ അനൂപ് ജോസഫ് കൊട്ടുകാപ്പള്ളി, ജനറൽ മാനേജർ സജി ജോസഫ്, ആർക്കിടെക് രാജ് വിൻ ചാണ്ടി, എബി ജെ ജോസ്, സിനി വാച്ചാപറമ്പിൽ, മാർട്ടിൻ പെരുമാലിൽ, ശീതൾ രാജ് വിൻ തുടങ്ങിയവർ പങ്കെടുത്തു.

സാലഡ്സ്, സ്റ്റാർട്ടേഴ്സ്, പിസ, ബർഗർ, പാസ്ത തുടങ്ങിയ നിരവധി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഫോൺ: 8714601076

You May Also Like

More From Author

+ There are no comments

Add yours