general

മിന്നാമിന്നി കൂട്ടത്തെ ചേർത്ത് പിടിച്ച് കാമാക്ഷി ഗ്രാമ പഞ്ചായത്ത്

സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേകം രൂപം കൊടുത്ത മിന്നാമിന്നികൂട്ടം ശ്രദ്ധേയമായി. ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസവും പങ്കാളിത്തവും വളർത്തുക, സാമുഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കലാ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുക, സമ്പാദ്യശീലവും സ്വാശ്രയ ശീലവും വളർത്തിയെടുക്കുക, തനതായ സ്വയം തൊഴിൽ പരിശീലനങ്ങൾ ഉറപ്പാക്കുക, തുടങ്ങിയ വിപുലമായ ലക്ഷ്യങ്ങളോടെ പഞ്ചായത്ത് രൂപം കൊടുത്ത മിന്നാമിന്നികൂട്ടം പദ്ധതി ശ്രദ്ധേയമായി. BRC, പഞ്ചായത്തിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, Read More…

kanjirappalli

കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു: ഡോ എൻ.ജയരാജ് എം.ൽ.എ

കാഞ്ഞിരപ്പള്ളി : ഇന്ത്യൻ ഭരണഘടനാ ശില്പി, സാമൂഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ, ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരത രത്നം ഡോ. ബി.ആർ.അംബേദ്കറുടെയും തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ശ്രീമതി. അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടതിലൂടെയും. ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന സ്തംഭങ്ങളായ ഈ മഹത് വ്യക്തിത്വങ്ങൾക്ക് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാരകം ഉയര്‍ത്തിയതിലൂടെ കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതായി Read More…

kottayam

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി കോട്ടയം കുറുമുള്ളൂർ സ്വദേശി റോബിൻ ഇലക്കാട്ട്; സിറ്റി മേയറായി ഹാട്രിക് വിജയം

കോട്ടയം :അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്. അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മിസോറി സിറ്റി മേയറായി മൂന്നാം തവണയും വിജയിച്ച റോബിൻ ഇലക്കാട്ട്. കോട്ടയം കുറുമുള്ളൂർ സ്വദേശിയാണ് റോബിൽ ഇലക്കാട്ട്. 55 ശതമാനം വോട്ട് ആണ് റോബിൻ ഇലക്കാട്ടിന് ലഭിച്ചത്. എതിർ Read More…

obituary

ഇടക്കുന്നേൽ എൽസമ്മ എബ്രഹാം നിര്യാതനായി

കൊഴുവനാൽ: തോണക്കര ഇടക്കുന്നേൽ പരേതനായ ടി. എ എബ്രഹാമിന്റെ ഭാര്യ എൽസമ്മ എബ്രഹാം (68) (ഇളങ്ങുളം വെളുത്തേടത്തുകാട്ടിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം നാളെ (06-11-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ. മക്കൾ: ശിൽപ്പ (നേഴ്സ്, ദുബായ്), റ്റിന്റോ (ഐ.ടി, മേരീക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പളളി). മരുമക്കൾ: അരുൺ (ദുബായ്), അരീക്കൽ അങ്കമാലി.

poonjar

വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡ് ഉൽഘാടനം ചെയ്തു

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തും അനുവദിച്ച 5 ലക്ഷം രൂപക്ക്, കോൺക്രീറ്റിംഗ് നടത്തി, പണി പൂർത്തീകരിച്ച, പൂഞ്ഞാർ ടൗൺ വാർഡിലുള്ള, വെട്ടിപ്പറമ്പ് – തുരുത്തേൽ പടി റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ്മുതിരേന്തിക്കൽ നിർവഹിച്ചു.

general

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ജില്ലയിൽ തുടക്കം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്(എസ്.ഐ.ആർ) കോട്ടയം ജില്ലയിൽ തുടക്കം. വോട്ടർപട്ടിക പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 1564 ബൂത്തുകളിലും ബി.എൽ.ഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തു തുടങ്ങി. ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടറായ 108 വയസ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നടപടികൾക്ക് തുടക്കം കുറിച്ചു. ശോശാമ്മയുടെ മകൾ 90 വയസ് പിന്നിട്ട എം.കെ. ഏലിയാമ്മയ്ക്കും കളക്ടർ ഫോം കൈമാറി. Read More…

general

വയോധികനെ ഏറ്റെടുത്ത് കർമ്മേൽ സ്നേഹനിലയം

തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെ തുടർന്ന് തെക്കുംഭാഗം പോലീസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽമൈനാഗപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കർമ്മേൽ സ്നേഹനിലയം അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ,സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർ മാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്ന് ഏറ്റെടുത്തു. ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ 8 വർഷത്തോളമായി തേവലക്കര തെക്കുംഭാഗത്തിന്റെ പല Read More…

kottayam

കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു; സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ആറു ദിവസമായി ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടന്നു വന്നിരുന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം എം കേ കേ പുരസ്കാരത്തിന് അർഹനായ കളിയരങ്ങ് സെക്രട്ടറി എംഡി സുരേഷ് ബാബുവിനെയും ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി നേടിയ അപർണ ബൈജുവിനെയും ചടങ്ങിൽ ആദരിച്ചു. ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാദർ Read More…

erumely

ശബരിമല തീർത്ഥാടനം – മുന്നൊരുക്ക യോഗം ഉദ്ഘാടനം ചെയ്തു

ഈ വർഷത്തെ മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം ബോർഡിന്റെയും, തദ്ദേശസ്ഥാപനങ്ങളുടെയും , ബന്ധപ്പെട്ട എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒരു അവലോകനയോഗം എരുമേലിയിൽ വിളിച്ചു ചേർത്തു. ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനും, തീർത്ഥാടകരുടെ ക്ഷേമവും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. പോരായ്മകൾ പരിഹരിക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിലേതു പോലെ ഇക്കൊല്ലവും ഏറ്റവും ഭംഗിയായി തീർത്ഥാടന കാലം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ യോഗം നിശ്ചയിച്ചു.

Accident

പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

പാലാ: കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്നു പുലർച്ചെ 4.30ന് പാലാ-തൊടുപുഴ റോഡിൽ മുണ്ടാങ്കൽ ഭാഗത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എസ്ഐ നൗഷാദ്, സിപിഒമാരായ സെബിൻ, എബിൻ എന്നിവർക്കു പരിക്കേ റ്റു. സെബിന്റെ കാലിന് ഒടിവും മുഖത്തു പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരു തരമല്ല. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.