പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് -2025 സീസൺ 2’ സംഘടിപ്പിക്കുന്നു. നവംബർ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ,യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ Read More…
Month: December 2025
മഹാത്മാഗാന്ധിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുസ്തക വായന ആരംഭിച്ചു
കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം Read More…
എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന്
എൽ.ഡി.എഫ് കരൂർ പഞ്ചായത്ത് കൺവൻഷൻ ഇന്ന് (ചൊവ്വ) 5 മണിക്ക് വലവൂർ ബാങ്ക് കൺവൻഷൻ സെൻ്ററിൽ ജോസ് കെ.മാണി. എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫും വള്ളിച്ചിറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിമ്മി ടിങ്കിൾ രാജും ഉൾപ്പെടെ വാർഡ് ,ബ്ലോക്ക് വാർഡ് സ്ഥാനാർത്ഥികളും കക്ഷി നേതാക്കളും പങ്കെടുക്കും.
കല്ലിടയിൽ തോമസ് നിര്യാതനായി
അരുവിത്തുറ : വെയിൽകാണാംപാറ കല്ലിടയിൽ തോമസ് (92) നിര്യാതനായി. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12 ന് (25/11/2025) പാതാഴയുള്ള മകൻ ടോമി തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ 4മണിക്ക് ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഗാന്ധിജിയുടെ ആത്മകഥയുടെ നൂറാം വാർഷികം: ദർശനയിൽ പുസ്തക പാരായണം നാളെ തുടങ്ങും
കോട്ടയം: മഹാത്മാ ഗാന്ധിയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം പുസ്തക പാരായണം സംഘടിപ്പിക്കുന്നു. 2025 നവംബർ 25 മുതൽ 29 വരെ (ചൊവ്വ മുതൽ ശനി വരെ) രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത Read More…
ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെയും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിൻ്റെ അനുസ്മരണവും നടത്തി
വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ പാലാ രൂപതയുടെ പ്രഥമ മെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ 39-ാം ചരമവാർഷികവും മാർത്തോമ്മാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെ അനുസ്മരണവും സംയുക്തമായി നടത്തി. അൽഫോൻസ തുണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണവും ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണവും നടത്തി.സേറാ താന്നിക്കൽ, ജിയാ.ജി. അൽഫോൻസാ വളയത്തിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. അൽഫോൻസാ ജിബിൻ ചിറ്റേത്ത് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.തുടർന്ന് ബ്ലൂ ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, Read More…
എൽ.ഡി.എഫ് നേടും; കോട്ടയം നിലനിർത്തും :ജോസ്.കെ.മാണി
പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുൻപത്തെക്കാളും നേട്ടം കൊയ്യുമെന്നും കോട്ടയത്തെ മേൽ കൈ തുടരുക തന്നെ ചെയ്യുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. എൽ.ഡി.എഫിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുവാൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയിലായി എന്ന് അദ്ദേഹം പറഞ്ഞു. പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡു കൺവൻഷനുകൾക്ക് യോഗം രൂപം നൽകി. സ്ഥാനാർത്ഥികളുടെ ഭവന സന്ദർശന പരിപാടികൾക്ക് തുടക്കം Read More…
മുട്ടുചിറയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മ ആചരണവും ഒന്നാം നൂറ്റാണ്ടു മുതൽ ഭാരതത്തിൽ ഉള്ള നസ്രാണികളുടെ പിന്മുറക്കാരുടെ സമുദായ യോഗവും റൂഹാ സത്യവും നടത്തി
മുട്ടുചിറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അധ്യക്ഷതയിൽ മുട്ടുചിറയിൽ നടന്ന നസ്രാണിയോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യൂറോപ്യൻവൽക്കരണത്തിനെതിരെയും നസ്രാണികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ത്യാഗപൂർവമായ നേതൃത്വം നൽകിയ മുട്ടുചിറ ഞായപ്പള്ളി( ന്യായപ്പള്ളി)പഴയ പള്ളിയിൽ ഉള്ള അർക്കദിയാക്കോൻ നടയ്ക്കൽ മാർ യാക്കോബ് കത്തനാരുടെ കബർ സന്ദർശിച്ചതിനു ശേഷം സുറിയാനി നമസ്കാരത്തിനും കൽ സ്ലീവാ വണക്കത്തിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ Read More…
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; നഗരസഭ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും മകൻ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർദ്ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ Read More…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, Read More…











