തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 62 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ 15 ലക്ഷം ഉൾപ്പെടെ 1 കോടി 5 ലക്ഷം രൂപയാണ് ആകെ നിർമ്മാണ ചെലവ്. കുടുംബാരോഗ്യ കേന്ദ്രത്തിന് അനിവാര്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും പുതിയ കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ചികിത്സാ Read More…
Month: January 2026
സംസ്ഥാനത്ത് ഇന്നും മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായേക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് Read More…
വി. ജോൺപോൾ രണ്ടാമൻ അനുസ്മരണം നടത്തപ്പെട്ടു
പാലാ: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തപ്പെട്ടു. ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ് അനുസ്മരണം നടത്തപ്പെട്ടത്. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ നടന്ന അനുസ്മരണത്തിൽ വി. ജോൺപോൾ രണ്ടാമന്റെ ഛായാചിത്രത്തിനു മുൻപിൽ യുവജനങ്ങൾ പൂക്കൾ അർപ്പിച്ചു. രൂപതയിലെ യുവജന നേതാക്കൾ പങ്കെടുത്ത പരിപാടിക്ക് എസ്എംവൈഎം പാലാ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി Read More…
കേരളീയം പുരസ്കാരത്തിന് ജൊനാരിൻ എം ഡി യും സാമൂഹിക പ്രവർത്തകനുമായ ജോസഫ് എ എ അർഹനായി
മൊട്ടുസൂചി മുതൽ വിമാനം വരെ , ഇന്നർവെയർ മുതൽ ഷർട്ടുകൾ വരെ മനുഷ്യൻ്റെ ബാഹ്യ ജീവിതത്തിന് ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മനുഷ്യൻ ബ്രാൻഡുകൾ നിർബന്ധമാക്കുന്നു. എന്നാൽ മനുഷ്യന്റ ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്ന ഹൈജിനിക് പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മാത്രം ഈ ശ്രദ്ധ ഇല്ലാതെപോകുന്നു. ഗുണനിലവാരം ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യ ശരീരത്തിന് ഹാനികരവും, സാംഗ്രമിക രോഗങ്ങൾക്കും , പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇത് തിരിച്ചറിഞ്ഞ ‘ജൊനാരിൻ സ്ഥാപകൻ ജോസഫേട്ടൻ ‘ WAY TO A GERM FREE WORLD Read More…
എരുമേലി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു
എരുമേലി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവുമധികം വികസനക്കുതിപ്പ് നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല അന്താരാഷ്ട്ര എയർപോർട്ട്, 15 കോടി രൂപ മുടക്കി തീർത്ഥാടകസഹായ കേന്ദ്രം തുടങ്ങി സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് എരുമേലിയിൽ വരുന്നതെന്നും എംഎൽഎ പറഞ്ഞു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് Read More…
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ്, റോവർ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും , കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ജോസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട സബ്ബ് ഇൻസ്പെക്ടർ ബിനു വി എൽ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ Read More…
കെ.സി.വൈ.എൽ. അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു
കോട്ടയം: അതിരൂപതയുടെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വർഷത്തെ രണ്ടാമത് ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി.ഗിവർഗീസ് മാർ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ.നിതിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC ആമുഖ സന്ദേശം നൽകിയ യോഗത്തിന് KCC Read More…
രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം
കോട്ടയം : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23 വ്യാഴാഴ്ച ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24 വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, Read More…
കേരള കോൺഗ്രസ് അയർക്കുന്നം മണ്ഡലം കൺവൻഷൻ
അയർക്കുന്നം :കേരള കോൺഗ്രസ് മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും നീതി ലഭിക്കും വരെ അധ്യാപക സമൂഹത്തോടൊപ്പം കേരള കോൺഗ്രസ് പാർട്ടി ഉണ്ടാകുമെന്നും എം എൽ എ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ Read More…
“സൗഹൃദം 2K25” മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു
മാവടി : മാവടി പള്ളിയുടെ സുവർണ്ണജുബിലിയോടനുബന്ധിച്ചു, ഇടവകയിൽ നാളിതുവരെ സ്തുത്യർഹസേവനമനുഷ്ടിച്ച വികാരിമാർ, മദർ സൂപ്പീരിയർമാർ, കൈക്കാരന്മാർ, അക്കൗണ്ടന്റുമാർ, ദേവാലയശുശ്രൂഷികൾ തുടങ്ങിയവർക്ക് മാവടി ഇടവകയുടെ സ്നേഹദരവ് സമ്മാനിച്ച “സൗഹൃദം 2K25” ഇന്നലെ (20/10/2025, തിങ്കൾ) നടത്തപ്പെട്ടു. പാലാ രൂപതാ മുൻസഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കൻ ഔദോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങുകൾ രാവിലെ 10:30 ന് ആരംഭിക്കുകയും തുടർന്ന് എല്ലാ വൈദികരും ചേർന്ന് സമൂഹബലി അർപ്പിക്കുകയും ചെയ്തു. സമൂഹബലിയേത്തുടർന്ന്, മാവടിയുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധം വെളിവാക്കുന്ന വിധത്തിൽ, എല്ലാ മുൻ Read More…











