job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോ’യം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 05 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം .

pala

സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്ബ് സെന്റ് തോമസ് കോളേജ് പാലായിൽ

പാലാ: ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റൗർപോർട്ട് ഓൺ സെവർൺ ക്രിക്കറ്റ് ക്ലബ്ബ് (Stourport Cricket Club, UK) അവരുടെ വാർഷിക ഇന്ത്യാ ടൂറിൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിലെത്തുകയും കോളേജിലെ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെൻ്റ് തോമസ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട ടീം 23 റൺസിന് വിജയം സ്വന്തമാക്കി. സ്റ്റൗർപോർട്ട് ക്രിക്കറ്റ് ക്ലബ്, കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങൾ, സൗഹൃദ മത്സരങ്ങൾ, സാംസ്കാരിക ഇടപെടലുകൾ എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിച്ചിരിക്കുന്നതാണ് ഈ Read More…

pala

പ്രകൃതി പഠന ക്യാമ്പുമായി എസ്എംവൈഎം പാലാ രൂപത

പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പ് ‘കാസ്പിയൻ 2.0’ നടത്തപ്പെട്ടു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് ഇളംകാട് ഉറുമ്പിക്കര ട്രക്കിംഗ് സ്പോട്ടിലേയ്ക്ക് ആണ് നടത്തപ്പെട്ടത്. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി പ്രകൃതിയെ അടുത്തറിയാൻ അവസരമൊരുക്കിയ പ്രകൃതി പഠന ക്യാമ്പിന് രൂപത ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ Read More…

kanjirappalli

കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് സ്റ്റുഡന്റ്‌സ് സഭ

കാഞ്ഞിരപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചും വികസന സ്വപ്‌നങ്ങളേക്കുറിച്ചും ഗവണ്‍മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജുമായി സംവദിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കങ്ങഴ ഗ്രിഗോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടത്തിയ സ്റ്റുഡന്റ്‌സ് സഭയിലാണ് അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൃത്യമായ ടൗണ്‍ പ്ലാനിംഗ് വേണമെന്നായിരുന്നു കറുകച്ചാല്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീദത്ത് എസ്. ശര്‍മയുടെ ആവശ്യം. കറുകച്ചാല്‍ കവലയിലെ ഗതാഗതക്കുരുക്ക് Read More…

pala

പാലാ രൂപത ബൈബിൾ കൺവെൻഷൻ ആലോചനാ യോഗം നടന്നു

പാലാ : 43 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ ആലോചനയോഗം ചേർന്നു. രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാദർ ജോസഫ് അരിമറ്റത്തിൽ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2025 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ Read More…

weather

മോൻത ചുഴലിക്കാറ്റ്; ഇന്നും സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ കേരളത്തിൽ മഴയുടെ ശക്തി കുറയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. Read More…

poonjar

പൂഞ്ഞാറിൽ ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

പൂഞ്ഞാർ: ബിജെപി കർഷക മോർച്ച, പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ്‌ ആയിട്ടും, ജില്ലാ കമ്മറ്റി അംഗമായിട്ടും നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ജോയി മാടപ്പള്ളി,തൽ സ്ഥാനങ്ങൾ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ൽ അംഗത്വം എടുത്തു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌റോജി തോമസ് മുതിരേന്തിക്കലിന്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കരയുടെ പക്കൽ നിന്നാണ് ജോയി മാടപ്പള്ളി കോൺഗ്രസ്‌ മെമ്പർഷിപ്പ് ഏറ്റു വാങ്ങിയത്.

pala

കെ ആർ നാരായണന് അർഹമായ ആദരവ് നൽകാൻ ജന്മനാട് മടിക്കുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ മൺമറഞ്ഞിട്ടു 20 വർഷമായെങ്കിലും അർഹമായ ആദരവ് നൽകാൻ ജന്മനാട് ഇപ്പോഴും മടിക്കുകയാണെന്ന് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിയഞ്ചാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലമുറകളെ പ്രചോദിപ്പിക്കുന്ന മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് കടുത്ത അനാദരവാണ്. കെ ആർ നാരായണൻ്റെ ജീവിതം Read More…

pala

എസ്എംവൈഎം പാലാ രൂപത നേതൃത്വ പരിശീലന ക്യാമ്പ് നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ Read More…

teekoy

അപേക്ഷ ക്ഷണിക്കുന്നു

തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ഓവർസിയർ ഗ്രേഡ് – മൂന്ന് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മൂന്നു വർഷ പോളി ടെക്നിക് സിവിൽ ഡിപ്പോമ/ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ജോലി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 03/11/2025 , 03.00 പി.എം രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്ര Read More…