kottayam

സന്തോഷ് കുഴിവേലിൽ ബി.ജെ പി ജില്ലാ കമ്മറ്റി അംഗം

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റി അംഗമായി സന്തോഷ് കുഴിവേലിയെ സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പ്രഖ്യാപിച്ചു.

pravithanam

ഫൊറോന കലോത്സവം തൂത്തുവാരി പ്രവിത്താനം സണ്‍ഡേ സ്കൂളിലെ ചുണക്കുട്ടികള്‍

പ്രവിത്താനം ഫൊറോന വിശ്വാസ പ്രേഷിത പരിശീലന കലോത്സവത്തില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പ്രവിത്താനം സണ്‍ഡേ സ്കൂള്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഹാട്രിക്കോടെയാണ് പ്രവിത്താനത്തെ ചുണകുട്ടികള്‍ ഓവറോള്‍ നേടിയെടുത്തത്. വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പിലിന്റെയും, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയിലിന്റെയും, ഹെഡ്മാസ്റ്റര്‍ ശ്രീ നിക്സണ്‍ കെ അറയ്ക്കലിന്റെയും, അധ്യാപകരുടെയും നേതൃത്വത്തില്‍ അധ്വാനത്തിലൂടെയും, ചിട്ടയായ പരിശീലനത്തിലൂടെയും കുട്ടികളും, മാതാപിതാക്കളും ഒറ്റകെട്ടായി നിന്നുകൊണ്ട് നേടിയെടുത്തതാണ് ഈ വിജയം. പ്രവിത്താനം ഫൊറോനയുടെ കീഴിലുള്ള കയ്യൂര്‍ സണ്‍ഡേ സ്കൂളിന് ഓവറോള്‍ Read More…

erattupetta

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത്: ആന്റോ ആന്റണി എം.പി

ഈരാറ്റുപേട്ട : സ്ത്രീകളും കുട്ടികളുമടക്കം ദിവസേന നൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല. പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന ഇസ്രായേൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല. ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് Read More…

general

പൂഞ്ഞാർ മേഖല കലോത്സവത്തിൽ അടിവാരം സൺഡേ സ്കൂളിന് മിന്നുംവിജയം

അടിവാരം: പൂഞ്ഞാർ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ 554 പോയിന്റോടെ അടിവാരം സെന്റ് മേരിസ് സൺഡേ സ്കൂളിന് ഓവറോൾ തലത്തിൽ ഒന്നാം സ്ഥാനവും, A വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ 15 ഫസ്റ്റും, 17 സെക്കൻഡ്, 10 തേർഡും കരസ്ഥമാക്കി. വിജയികൾക്ക് പൂഞ്ഞാർ ഫൊറോന വികാരി റവ. ഫാ. തോമസ് പനയ്ക്കക്കുഴി സമ്മാനദാനം നിർവഹിച്ചു. മത്സരത്തിൽ വിജയികളായ വരെ അടിവാരം സൺഡേസ്കൂൾ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജോസഫ് Read More…

bharananganam

എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെ യൂത്ത് മീറ്റ് ‘EUNOIA ‘ നടത്തപ്പെട്ടു

ഭരണങ്ങാനം :എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘EUNOIA’ evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. ജേക്കബ് പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫോറോനാ ഡയറക്ടർ ബഹു. ഫാ. ജോസഫ് തന്നിക്കാപ്പാറ അധ്യക്ഷത വഹിക്കുകയും SMYM പാലാ രൂപത ഡയറക്ടർ ബഹു. ഫാ. മാണി കൊഴുപ്പൻകുറ്റി, SMYM പാലാ രൂപത പ്രസിഡന്റ്‌ അൻവിൻ സോണി, SMYM പ്ലാശനാൽ യൂണിറ്റ് Read More…

pala

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവം: മികച്ച പ്രകടനവുമായി പൂവരണി എസ് എച്ച് സൺഡേസ്കൂൾ

പൂവരണി : പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി തിരുഹൃദയ സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 7 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും 15 ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ 70 എ ഗ്രേഡുകളും 29 ബി ഗ്രേഡുകളും 13 സി ഗ്രേഡുകളും നേടി 534 പോയിന്റുകളോടെയാണ് സി എം എൽ പൂവരണി യൂണിറ്റ് മികവ് തെളിയിച്ചത്. വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ ലിബീഷ് മാത്യു, അൽഫോൻസാ ഷാജി, ഷിൻ്റ ഷിനോജ്, ജോഷ് Read More…

kottayam

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, സർക്കാർ കാട്ടുന്നത് കടുത്ത അനീതി :അശ്വിൻ പടിഞ്ഞാറേക്കര

കോട്ടയം :എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത നീതി നിഷേധമാണെന്ന് കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റംഗം അശ്വിൻ പടിഞ്ഞാറേക്കര. എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നിയമസഭയിൽ ശബ്ദിച്ച അഡ്വ. മോൻസ് ജോസഫ് MLA യുടെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി തികച്ചും പ്രതിഷേധാർഹമാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.ഈ അധ്യാപകർ എങ്ങനെ ജീവിക്കണമെന്നാണ് മന്ത്രി പറയുന്നത്?വിദ്യ പകർന്നു കൊടുക്കുന്നവർ Read More…

erattupetta

നാട്ടുകാരത്തിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ, തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 Read More…

pala

ഗാന്ധി ജയന്തി ദിനം ആചരിച്ചു

പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് അലക്‌സ് ചാരംതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, ജോണി കോഴിമല, വി.എം ആന്റണി വള്ളിക്കാട്ടില്‍, അപ്പു കാട്ടുവെട്ടത്തില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സൂസമ്മ മാളിയേക്കല്‍, അനില്‍ Read More…

pala

ഗാന്ധിജി ലോകത്തിന് മാനവികതയുടെ സന്ദേശം പകർന്നു: കെ ഫ്രാൻസിസ് ജോർജ് എം പി

പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിൻ്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ Read More…