moonilavu

BJP ശില്പശാല നടത്തി

മൂന്നിലവ്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനു ബന്ധിച്ച് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശില്പശാല ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ : സജി എസ് തെക്കേൽ ഉദ്ഘാടനം ചെയ്തു. ഒരു ഭരണ മാറ്റത്തിന് കാതോർക്കുന്ന മൂന്നിലവിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ BJP യെ നെഞ്ചോട് ചേർക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിസാൻ സമ്മാൻ നിധി പോലുള്ള ജനോപകാരപ്രദമായ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന BJP യെ ഭരണമേൽപ്പിക്കാൻ മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങളും മാനസികമായി തയ്യാറെടുത്തു Read More…

pala

പാലാ ഡിപ്പോയിലേയ്ക്ക് രണ്ട് ബസ് കിട്ടിയപ്പോൾ രണ്ട് എണ്ണം കൊണ്ടുപോയി; കോട്ടയം – തൊടുപുഴ ചെയിനിൽ കൂടുതൽ വണ്ടികൾ വേണം: പാസഞ്ചേഴ്സ് അസോസിയേഷൻ

പാലാ: ഓണക്കാലത്ത് യാത്രാ തിരക്ക് പരിഗണിച്ച് മൈസൂരിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവ്വീസിനായി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭിച്ചപ്പോൾ ഡിപ്പോയിൽ ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് ബസുകൾ കൊട്ടാരക്കരയ്ക്കും പുനലൂർക്കും കൊണ്ടുപോയി. മൈസൂരിലേയ്ക്ക് നടത്തിയിരുന്ന സ്പെഷ്യൽ സർവീസുകൾ നിർത്തിയതിനെ തുടർന്ന് ഈ ബസുകൾ ആനക്കട്ടി, തിരുവമ്പാടി സർവ്വീസുകൾക്കായി മാറ്റി. പാലാ ഡിപ്പോയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സർവ്വീസ് നടത്തുന്ന കൊന്നക്കാട്, പാണത്തൂർ ദ്വീർഘ ദൂര സർവ്വീസുകൾക്ക് ഇന്നും കലപ്പഴക്കം ചെന്ന ബസുകളാണ് ഉപയോഗിക്കുന്നത്. സർവ്വീസ് മുടക്കി ഇട്ടിരിക്കുന്ന Read More…

thalappalam

തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും

തലപ്പലം :തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള തിയതികളിൽ ആഘോഷിക്കുന്നു. 22-ാം തീയതി (തിങ്കളാഴ്ച) വൈകിട്ട് 7 ന് ക്ഷേത്രസമിതി പ്രസിഡൻ്റ് ശ്രീ.പി.രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍ പനക്കപാലം സ്വാമി വിവേകാനന്ദാ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ.വിനോദ് . എസ് ഉദ്ഘാടനവും നവരാത്രി സന്ദേശവും നല്‍കി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു. അഷ്ടദ്രവ്യ ഗണപതി ഹോമം,സരസ്വതീ പൂജ,ലളിതാ സഹസ്രനാമ ജപം,ദേവീ ഭാഗവത പാരായണം,പൂജവയ്പ്,ഗ്രന്ഥപൂജ, Read More…

pala

നാല്പ്പത്തി നാലാമത് ബിഷപ് വയലിൽ വോളി നാളെ ആരംഭിക്കും

പാലാ: നാൽപ്പത്തി നാലാമത് ബിഷപ് വയലിൽ ഓൾ കേരളാ ഇൻ്റർ കൊളെജിയേറ്റ് വോളിബോൾ ടൂർണമെൻറ് തിങ്കളാഴ്ച മുതൽ പാലാ സെൻ്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. മത്സരങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 3:30നു കോളേജ് അങ്കണത്തിൽ വെച്ച് നിർവഹിക്കും. തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ് കോട്ടയത്തെ നേരിടും. ചൊവ്വാഴ്ച രാവിലെ 8 Read More…

pala

വിശ്വാസം ജീവിതബന്ധിയാകണം : മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ : വിശ്വാസം ജീവിത ബന്ധിയാകണമെന്നും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പ്രാപ്തരാകണമെന്നും പാലാ രൂപത വികാരി ജനറാൾ മോൺ. റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, നിഖ്യാ സൂനഹദോസിന്റെ 1700 ആം വാർഷിക ആചാരണവും, പഠന ശിബിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ശാലോം പാസ്റ്ററൽ സെൻ്ററിൽ വച്ചു നടന്ന പഠന ശിബിരം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി അധ്യാപകനും, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി – മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് – തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ – മംഗലം, വെള്ളികുളം – കാരികാട്, കല്ലില്ലാക്കവല – അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം – മൂന്നാംമൈൽ, വേലത്തുശ്ശേരി – കല്ലം, വേലത്തുശ്ശേരി – മുപ്പതേക്കർ, കല്ലം Read More…

general

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണം നടത്തി

പനയ്ക്കപ്പാലം : അന്താരാഷ്ട്രസമുദ്ര തീര ശുചീകരണ ദിനാചരണ ദിനത്തിനോടനുബന്ധിച്ച് നദീശുചീകരണം നടത്തി. പനയ്ക്കപാലത്ത് മീനച്ചിലാറ്റിലാണ് ശുചീകരണം നടത്തിയത്. പ്രകൃതി രക്ഷാ സു പോഷണവേദി കേരളം, സ്വാമി വിവേകാനന്ദ വിദ്യാലയം, സേവാഭാരതി, വിവിധസാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ നേതൃത്വം വഹിച്ചു. പനയ്ക്കപാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻ്റ് അഡ്വ: രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീനച്ചിലാർ സംരക്ഷണസമതി സെക്രട്ടറി എ.ബി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ പ്രതിജ്ഞ പങ്കിട്ടു. Read More…

poonjar

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം നടത്തി

പൂഞ്ഞാർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ തെക്കേക്കര മേഖല സമ്മേളനം നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ മേഖല പ്രസിഡന്റ് നിഷ സാനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു സുരേന്ദ്രൻ, ട്രഷറർ ബീന മധുമോൻ എന്നിവർ സംസാരിച്ചു. പൂഞ്ഞാർ തെക്കേക്കര മേഖല ഭാരവാഹികളായി നിഷ സാനു പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ സെക്രട്ടറി, ബീന മധുമോൻ ട്രഷറർറായും പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനാചരണം നടത്തി. സി.ഇ.ഒ. റവ.ഡോ.അ​ഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. പീഡിയാട്രീഷനും കൺസൾട്ടന്റ് ഇൻ മെഡിക്കൽ ലോയുമായ റവ.ഡോ.ജോർജ് എഫ്.മൂലയിൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളിലെ ലൈഫ്സ്റ്റൈലാണ് ഭാവിയിലെ അസുഖങ്ങൾക്ക് മുഖ്യകാരണമാകുന്നതെന്ന് അദ്ദേ​ഹം പറഞ്ഞു. ചെറുപ്പം മുതൽ കുട്ടികൾക്കു നൽകുന്ന മാനസിക ഉല്ലാസങ്ങൾ ഉൾപ്പെടെ വ്യായാമം അവരുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തിനു കരുത്തു പകരുമെന്നും അ​ദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, ചീഫ് നഴ്സിം​ഗ് Read More…

moonilavu

മൂന്നിലവ് സെന്റ്.പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും ദിനപ്പത്ര വിതരണോദ്ഘാടനവും നടത്തി

മൂന്നിലവ്: അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും സ്കൂൾ NSS യൂണിറ്റിൻ്റെയും സ്കൗട്ട് ആൻഡ് ഗൈഡിൻ്റെയും നേതൃത്വത്തിൽ വലിയകുമാരമംഗലം സെൻ്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നേത്രപരിശോധനാക്യാമ്പും കണ്ണടവിതരണവും ദീപിക ദിനപ്പത്രത്തിന്റെ വിതരണോദ്ഘാടനവും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ചാർളി ഐസക് നിർവ്വഹിച്ചു. ലയൺസ് 318B ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ.വർഗ്ഗീസ് അബ്രാഹം (അമിത ഐ കെയർ ഹോസ്പിറ്റൽ Read More…