general

വെള്ളികുളം പള്ളിയിൽ ഒക്ടോബർ ഒന്നു മുതൽ ജപമാല മാസാചരണം നടത്തും

വെള്ളികുളം: പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് മാതാവിൻ്റെ ജപമാല മാസമായ ഒക്ടോബറിൽ വെള്ളികുളം പള്ളിയിൽ ജപമാല ആചരണം ഭക്തിപൂർവ്വം ആഘോഷിക്കുന്നതാണ്. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം എന്ന് പരിശുദ്ധ പിതാവിൻ്റെ അഭ്യർത്ഥന ഉൾക്കൊണ്ടുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും മാതാവിൻ്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ലോകസമാധാനത്തിന് കാഴ്ചവച്ചുകൊണ്ട് ജപമാല പ്രാർത്ഥനയും മരിയൻ റാലിയും നടത്തുന്നതാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന ജപമാല പ്രാർത്ഥന സമാപനം നവംബർ ഒന്നാം തീയതി നടത്തുന്നതാണ്. അന്നേദിവസം ഇടവക കൂട്ടായ്മയിലെ പതിനേഴു വാർഡുകളിൽ നിന്ന് ദേവാലയത്തിലേക്ക് ജപമാല Read More…

general

വിളക്കുമാടം ഹയർ സെക്കണ്ടറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പാലാ: കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയു സഹകരണത്തോടെ വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആണ് ട്രാഫിക് ബോധവത്കരണ ക്ലാസ്സ് നടത്തിയത്. വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളി പാരീഷ്ഹാളിൽ നടന്ന ആദരിക്കൽ സമ്മേളനത്തിൽ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ജനമൈത്രി സി ആർ ഓ സബ്ബ് ഇൻസ്പെക്ടർ സുരേഷ് കുമാർ എസ് ക്ലാസ്സ് നയിച്ചു. ലയൺസ് ഇൻ്റർനാഷണൽ ഡിസ്ടിക്ട് Read More…

general

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; വോളിബോൾ ടൂർണ്ണമെൻറ് വെള്ളികുളം സിൽവർസ്റ്റാർ വോളി / ക്ലബ് ജേതാക്കൾ

വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻറ് മത്സരത്തിൽ വെള്ളികുളം സിൽവർ സ്റ്റാർ വോളി ക്ലബ് ജേതാക്കളായി. വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ശാന്തിഗിരി വോളി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് വെള്ളികുളം ജേതാക്കളായത്. തീക്കോവെള്ളികുളംയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജയിംസ് കവളമാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം വോളിബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു. മാജി തോമസ് നെല്ലുവേലിൽ, ജയറാണി തോമസുകുട്ടി മൈലാടൂർ,ബിനോയി Read More…

general

ബി ജെ.പി. വാർഡ് സമ്മേളനം നടത്തി: ബിജെപി ഞീഴൂർ പതിമൂന്നാം വാർഡ് സമ്മേളനം അഞ്ചെമ്പിൽ സുനിൽകുമാറിന്റെ വസതിയിൽ വെച്ച് നടത്തി

ബിജെപി ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ വെച്ച് BAMS പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ ജയൻ കറുകപ്പള്ളിയുടെ മകൾ അനഘ ജെ നായരെ ആദരിച്ചു. മോമോന്റോ നൽകിയതിനോടൊപ്പം ന്യുനപക്ഷത്തിൽ നിന്നും ബിജെപി യിലേക്ക് പുതിയതായി വന്ന കെ ജെ ജോൺ കളപുരയ്ക്കൽ , ജോമോൻ തോമസ് മറ്റത്തിൽ പതിച്ചേരി, റ്റി വി ജോയി തുരുത്തിപ്പള്ളിൽ എന്നിവരെ ബിജെപി യിലേക്ക് Read More…

obituary

മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ നിര്യാതനായി

തലപ്പലം: മുതുപുന്നക്കൽ എം.കെ. സെബാസ്റ്റ്യൻ (78) നിര്യാതനായി.  ഭൗതികശരീരം നാളെ, (29.09.2025) രാവിലെ 9 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ramapuram

രാമപുരം കൊളേജ് സ്റ്റുഡൻസ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയി നിർവ്വഹിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ജെയ്‌ക്സ് ബിജോയി നിർവ്വഹിച്ചു. മാനേജർ റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോറിനേറ്റർമാരായ ജോബിൻ പി മാത്യു, ഷീബാ തോമസ്. സുമേഷ് സി എൻ, Read More…

poonjar

കർഷക രക്ഷയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ഡോ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ

കേരള കോൺഗ്രസ് എം പൂഞ്ഞാർ തെക്കേക്കര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും പ്രകടനവും ഇതോടൊപ്പം നടത്തി. മണ്ഡലം കമ്മിറ്റി ഓഫീസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത് നിർവഹിച്ചു. മണ്ഡലം സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപുര അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് Read More…

general

കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് ! പരിപാടിക്ക് ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി;മന്തി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു

വാഴത്തോപ്പ്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് – കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ഇടുക്കി ജില്ലയിൽ നിന്നു തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസറിനെതിരെ പോരാടാൻ ബോധവൽക്കരണമാണ് ഏറ്റവും പ്രധാന മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ബോധവൽക്കരണവും മുൻകൂട്ടിയുള്ള പരിശോധനയും എവർക്കും ഉറപ്പിക്കാൻ മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും മന്ത്രി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് Read More…

kanjirappalli

കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം : സജി മഞ്ഞക്കടമ്പിൽ

കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തുണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും അടിയന്തരമായി ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു . തൃണമൂൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ Read More…

pala

പാലാ രൂപത ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് യുവജനങ്ങൾ

പാലാ : പാലാ രൂപതയുടെ കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയ്റാ അടുത്തറിഞ്ഞ് പാലാ രൂപതയിലെ യുവജനങ്ങൾ. പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ഭാഗമായാണ് യുവജനങ്ങൾ പുരാതന സുറിയാനി ദയ്റാ സന്ദർശിക്കുകയും, ആശ്രമജീവിതം അടുത്തറിയുകയും ചെയ്തത്. വി. ബൈബിൾ, പരിശുദ്ധ കുർബാന, സുറിയാനി ഭാഷ എന്നിവയുമായി ബന്ധപ്പെട്ട സെക്ഷനുകളും, യാമനമസ്കാരങ്ങളും ദയ്റാ ഡയറക്ടർ റവ.ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, അസി. ഡയറക്ടർമാരായ ഫാ. അഗസ്റ്റിൻ കണ്ടത്തികുടിലിൽ, ഫാ. ജോർജ് Read More…