പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികൾ സാജൻ .ഡി.മൂഴൂർ ( 55) മിനി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11.30യോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
Month: January 2026
വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് നാടിന് ആവേശമായി
വെള്ളികുളം: വെള്ളികുളത്തെ പള്ളിക്കുളത്തിൽ വള്ളം ഇറങ്ങിയത് മലയോര ജനതയ്ക്ക് ആവേശവും പുതുമ നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.സ്വപ്നത്തിൽ പോലും വള്ളം ഇറക്കാമെന്ന് വിചാരിക്കാത്ത ഒരു നാട്ടിൽ പള്ളിയോടു ചേർന്നുള്ള കുളത്തിൽ വള്ളം ഇറക്കിയത് നാടിന് വലിയൊരു ഉത്സവപ്രതീതിയാണ് ഉണ്ടാക്കിയത്. മലനാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം പള്ളിക്കുളവും വള്ളവും ആണ്.കുട്ടനാടൻ കായലോരങ്ങളിലെ വള്ളം യാത്ര ഇപ്പോൾ മലനാട്ടിലും സാധിക്കുമെന്ന് വെള്ളികുളംകാർ തെളിയിച്ചിരിക്കുകയാണ്.വള്ളം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങൾക്ക് ആവേശവും ആനന്ദവുമാണ് നൽകിയത്. ഇടവക വികാരി ഫാ. സ്കറിയ വേകത്താനം വള്ളം വെഞ്ചിരിച്ച് ഇടവകാംഗങ്ങളുടെ Read More…
എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം “തരംഗം” നടത്തപ്പെട്ടു
പ്രവിത്താനം: എസ്.എം.വൈ.എം പ്രവിത്താനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം ഇടവകയിലെ യുവജനങ്ങള്‍ക്കായി ഓണാഘോഷം വളരെ വിപുലമായ രീതിയില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. വിവിധ ഓണകളികളും, ഓണത്തോട് അനുബന്ധിച്ചുള്ള യുവജനങ്ങളുടെ കലാപരിപാടികളും അവതരിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യ പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കുമായി ഒരുക്കിയിരുന്നു. യൂണിറ്റ് പ്രസിഡന്റ് കിരണ്‍ സോജി പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണാഘോഷം വികാരി വെരി.റവ.ഫാ. ജോര്‍ജ്ജ് വേളൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു, ഡയറക്ടര്‍ റവ.ഫാ. ആന്റു കൊല്ലിയില്‍ ഓണസന്ദേശം നല്‍കി. വൈസ് ഡയറക്ടര്‍ സി. ആന്‍സി സി.എം.സി, ആനിമേറ്റര്‍ സുനു സാജ് Read More…
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും 2025 സെപ്റ്റംബർ 07ന് പരിശുദ്ധമായി നടത്തപ്പെടുന്നു. ഓഗസ്റ്റ് 30ന് ആരംഭിച്ച ഒൻപതു ദിവസത്തെ വിശുദ്ധ കുർബാനക്കും, നാമകരണ പ്രാർത്ഥനക്കും, ഒപ്പീസിനും ശേഷം ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ (കൂരിയാ ബിഷപ്പ്) കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. നാനാജാതി മതസ്ഥരുടെ ഉദിഷ്ടകാര്യങ്ങൾ സാധിച്ചു Read More…
കെസിവൈഎം കേരള നവീകരണ യാത്രയ്ക്ക് പാലായിൽ സ്വീകരണം
പാലാ : കെസിവൈഎം സംസ്ഥാന സമിതിയുടെ കേരള നവീകരണ യാത്രക്ക് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത പാലായിൽ സ്വീകരണം നൽകി. “യുവത്വത്തിന്റെ കണ്ണിലൂടെ, കേരള സമൂഹത്തിന്റെ വികസനം ” എന്ന ആപ്ത വാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയുടെ ഭാഗമായി പാലാ കുരിശുപള്ളി ജംഗ്ഷനിലാണ് സ്വീകരണം നൽകിയത്. ലഹരിക്കെതിരെ പോരാട്ടം, യുവജന മുന്നേറ്റം, ക്രൈസ്തവ പീഡനങ്ങൾക്കെതിരെ, മലയോര തീദേശ ദളിത് Read More…
തനിമ കലാപരിശീലന ക്യാമ്പ് “കുട്ടിക്കൂട്ടം” സമാപിച്ചു
ഈരാറ്റുപേട്ട: തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടന്ന കലാപരിശീലന ക്യാമ്പ് സമാപിച്ചു. കലാസംസ്കാരിക പ്രവർത്തകനായ ലത്തീഫ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്ത ദ്വിദിന ക്യാമ്പിൽ കാലിഗ്രാഫി, ചിത്രകല, ക്രാഫ്റ്റ് വർക്ക്, നാടകം, മാപ്പിള കലകൾ, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളിൽ അമീൻ ഒപ്ടിമ, നസീർ കണ്ടത്തിൽ, എസ്.എഫ്. ജബ്ബാർ, ഹക്കീം പി.എസ്, ഷാഹുൽഹമീദ്, അബ്ദുൽ റസാഖ്, മെഹനാ ഇസ്മായിൽ തുടങ്ങിയവർ പരിശീലനം നൽകി. കുട്ടികളുടെ കലാവാസനയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. തനിമ ഈരാറ്റുപേട്ട രക്ഷാധികാരി അവിനാഷ് Read More…
ലഹരി വ്യാപനത്തിനും അക്രമത്തിനും സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
ഓണം പോലുള്ള ഫെസ്റ്റിവല്‍ സീസണില്‍ മദ്യവും, ലഹരിയും അക്രമവും വ്യാപകമായുണ്ടായാല്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്കു പുറത്തു വിടാന്‍ ഭരണാധികാരികള്‍ വെമ്പല്‍കൊള്ളുകയാണ്. മദ്യപാനത്തിന്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വര്‍ധന സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ സാധാരണ ജനത്തിന്റെ മാനസിക രോഗാവസ്ഥയെയാണ്. സംസ്ഥാനത്തിന്റെ മുക്കിലും, മൂലയിലും മാരക ലഹരികള്‍ മൂലം അക്രമങ്ങള്‍ പെരുകുകയാണ്. കരുനാഗപ്പള്ളിയില്‍ ലഹരി മാഫിയ 10 വീടുകള്‍ Read More…
തിരുവാതിര കളി മത്സരം
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും ചേർന്ന് സെപ്തംബർ 3 മുതൽ 8 വരെ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി (ചിങ്ങനിലാവ് 2025 ) ദർശന സാംസ്‌കാരിക കേന്ദ്രം സെപ്തംബർ 6 നു തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് വേണ്ടിയുള്ള തിരുവാതിര ടീമുകളെ ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 9400896783, 9447008255, 9188520400.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. അതേസമയം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഈ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. കൊട്ടിയൂരിലെ ബാവലി പുഴയിൽ Read More…
മുത്തനാട്ട് ജിജോ മാത്യു (ജെയ്സൺ) നിര്യാതനായി
വേലത്തുശേരി: മുത്തനാട്ട് മാത്യുവിന്റെയും പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ–48) യുഎസിലെ ഡാലസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ. ഭാര്യ: കടനാട് വടക്കേക്കര ദിവ്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ (എല്ലാവരും യുഎസ്).











