കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
Month: January 2026
അമേരിക്കയിൽ നിര്യാതനായ മുൻ ദേശീയ കായിക താരം മുത്തനാട്ട് ജിജോ മാത്യുവിന്റെ സംസ്കാരം നാളെ
വേലത്തുശ്ശേരി: അമേരിക്കയിൽ നിര്യാതനായ മുൻ ദേശീയ കായിക താരം മുത്തനാട്ട് ജിജോ മാത്യുവിന്റെ സംസ്കാരം നാളെ നടക്കും. വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിൻ്റെയും പെണ്ണമ്മയുടെയും മകനാണ്. കോരുത്തോട് CK M HSSൽ ശ്രീ കെ.പി.തോമസ് മാഷിൻ്റെ ശിഷ്യനായിരുന്നു. 1994-95 സ്കൂൾ വർഷം സംസ്ഥാന ചാമ്പ്യൻ, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ,ഷോട്ട്പുട്ട്, ജാവലിൻ ത്രേ, ഡിസ്ക്കസ് ത്രോ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന ചാമ്പ്യനായി.തുടർന്ന് ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തുടർന്ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജിൽ Read More…
എസ്.എൻ.ഡി.പി. പാതാമ്പുഴ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു
പാതാമ്പുഴ: എസ്.എൻ.ഡി.പി. ശാഖായോഗം പാതാമ്പുഴ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷിച്ചു. ശാഖാ യോഗം വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റുകൾ, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഗുരുപൂജ, പതാക ഉയർത്തൽ, ഘോഷയാത്ര, ജയന്തി സന്ദേശം, പിറന്നാൾ സദ്യ, കലാകായിക മത്സരങ്ങൾ എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. രാവിലെ ക്ഷേത്രത്തിൽ നട തുറന്ന് ചടങ്ങുകൾക്ക് തുടക്കമായി. ശാഖാ പ്രസിഡന്റ് ഷാജി പി ബി പാറടിയിൽ പതാക ഉയർത്തി. Read More…
കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും
കടപ്ലാമറ്റം: പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ ( ആർച്ച് ബിഷപ്പ്, കല്യാൺ രൂപത ) കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ഫാ. അജോ പേഴുംകാട്ടിൽ സഹ കാർമ്മികനായിരുന്നു. വി.അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന ബഹു.കുട്ടൻതറപ്പേൽ യൗസേപ്പച്ചൻ അധിക താമസമില്ലാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വി.കുർബാന യിലെ Read More…
കാരിയിൽ (പേണ്ടാനത്ത്) ഏലിയാമ്മ വർക്കി (തങ്കമ്മ) നിര്യാതയായി
വാളക്കയം: കാരിയിൽ (പേണ്ടാനത്ത്) ഏലിയാമ്മ വർക്കി (തങ്കമ്മ – 89) നിര്യാതയായി. സംസ്ക്കാര ശ്രുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ കുടുംബക്കല്ലറയിൽ. പരേത ചിറക്കടവ് മുട്ടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പി ഡി വർക്കി കാരിയിൽ. മക്കൾ: പരേതയായ വത്സമ്മ, സെബാസ്റ്റ്യൻ (മുൻ സെക്രട്ടറി, RICOOPS), ജോസ്‌കുട്ടി (റിട്ട. സെൻട്രൽ എക്സൈസ് സൂപ്രണ്ട്), ഷാജി (റിട്ട. BSF ഹെഡ് കോൺസ്റ്റബിൾ), സോണി (യൂണിസെഫ്, ഹൈദരാബാദ്) ജോർജ്കുട്ടി (റിട്ട. മാനേജർ, Read More…
‘ഗോഡ്സ് ഇൻഫ്ലുവൻസർ’; കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു
വത്തിക്കാൻ സിറ്റി: ഓൺലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസർ’ എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇതോടെ മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു. ഇറ്റാലിയൻ ദമ്പതിമാരുടെ മകനായി ലണ്ടനിൽ ജനിച്ച അക്യുട്ടിസ് മിലാനിലാണ് വളർന്നത്. സ്വയം കമ്പ്യൂട്ടർ കോഡിങ് പഠിച്ചു. 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് Read More…
മുത്തിയമ്മയുടെ സന്നിധിയിലേയ്ക്ക് പദയാത്രയുമായി എസ്എംവൈഎം
പാലാ : എസ്എംവൈഎം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫൊറോനയുടെയും കുറവിലങ്ങാട് യൂണിറ്റിന്റെയും നേതൃത്വത്തിൽ, മാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മരിയൻ പദയാത്ര നടത്തി. പകലോമറ്റം തറവാട് പള്ളിയിൽനിന്നും കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന പള്ളി വരെ നടത്തപ്പെട്ട പദ യാത്രയ്ക്ക് കുറവിലങ്ങാട് ഫൊറോന പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് വിശുദ്ധ കുർബാനയും നേർച്ച വിതരണവും നടത്തപ്പെട്ടു. എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി Read More…
ഓണാഘോഷം നടത്തി
മാറിയിടം: എൽ ബി എം ലൈബ്രറിയുടെ വാർഷികാഘോഷവും ഓണാഘോഷ സമാപന സാംസ്കാരിക സംഗമവും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ഷാജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കിടങ്ങൂർ പോലീസ് ഇൻസ്പെക്ടർ രാംദാസ് മുഖ്യാതിഥിയായിരുന്നു. മാറിയിടം പള്ളി വികാരി ഫാ. സ്റ്റാബിൻ നീർപ്പാറ മലയിൽ ഓണ സന്ദേശം നൽകി. കുട്ടികളും യുവാക്കളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരും ഉത്സാഹത്തോടെ പങ്കെടുത്ത വിവിധ കലാ കായിക മൽസരങ്ങൾ, മാരത്തോൺ, സൗഹൃദ വടംവലി, Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ആഭിമുഖ്യത്തിൽ ആദ്യ കാല അധ്യാപകരെ ആദരിച്ചു
മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ Read More…
റവ. ഫാ. ജോർജ് ഇടയോടിയിൽ നിര്യാതനായി
ഇടമറ്റം :റവ. ഫാ. ജോർജ് ഇടയോടിയിൽ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ (ഞായർ, 07.09.2025) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഇടമറ്റത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും 04.00 മണിക്ക് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ അന്ത്യകർമങ്ങളും നടക്കും. മൃതദേഹം ഇന്ന് (ശനി, 06.09.2025) വൈകുന്നേരം 05.00 മണിക്ക് മിസ്റ്റർ ബെന്നി ഇടയോടിയിയിലിന്റെ വീട്ടിലേക്ക് കൊണ്ടുവരും.











