ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിൽ ഉണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ Read More…
Month: January 2026
ആത്മഹത്യാ പ്രതിരോധദിനം ആചരിച്ചു
കോട്ടയം : ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ. കോളജിൽ നടന്ന ജില്ലാതല പരിപാടി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ആരെയും മുൻധാരണയോടെ വിലയിരുത്തരുത്. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുറന്നുപറയാൻ അവസരം ഒരുക്കണം. പരാജയങ്ങളിൽ ആരെയും തനിച്ചാക്കരുതെന്നും ഒപ്പമുണ്ടാകണമെന്നും കളക്ടർ വിദ്യാർഥികളോട് പറഞ്ഞു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. Read More…
കടുപ്പാറ- വളതൂക്ക് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി
പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് Read More…
വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് – പാഥേയം വിതരണം ചെയ്തു
വെള്ളികുളം: വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പൊതിച്ചോർ -പാഥേയം ശേഖരിച്ച് വിതരണം ചെയ്തു.വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ ഹെഡ്മാസ്റ്റർ ജോമി കടപ്ലാക്കൽ വികാരി ഫാ. സ്കറിയ വേകത്താനത്തെ ഏൽപ്പിച്ചു.വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ സഹോദരങ്ങൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. സമൂഹത്തിൽ നിർധനരും ദരിദ്രരുമായ സഹോദരങ്ങളോട് കരുതലും കാരുണ്യവും പ്രദർശിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളിൽ കാരുണ്യത്തിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് പാഥേയം പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. “ഈ ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് Read More…
മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി
ഐങ്കൊമ്പ് : ലയൺസ് ക്ലബ്ബ് രാമപുരം ടെമ്പിൾ ടൗൺ, തിരുവല്ലാ ഐ മൈക്രോ സർജറി & ലേസർ സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കുമായി മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ അംബിക വിദ്യാഭവൻ ട്രസ്റ്റ് പ്രസിഡണ്ട് ഡോക്ടർ എൻ കെ മഹാദേവൻ നിർവഹിച്ചു. Read More…
രാമപുരം കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം
രാമപുരം മാർ ആഗസ്തീനോസ് കോളേജിന് സംസ്ഥാന സർക്കാർ പുരസ്‍കാരം സെപ്റ്റംബർ 15 ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ‘എക്സലൻഷ്യ 2025’ ചടങ്ങിൽ വച്ച് ലഭിക്കും. ദേശീയ തലത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാക്ക് ഗ്രേഡിങ്ങിൽ മികച്ച നിലവാരം പുലർത്തിയ കോളേജുകളെയാണ് ചടങ്ങിൽ ആദരിക്കുന്നത്. കോളേജ് മാനേജർ റവ . ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, ഐ ക്യൂ എ സി കോർഡിനേറ്റർ Read More…
ലഹരി വിരുദ്ധ ക്ലാസ് നടത്തി
കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ പ്രീത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം ബുധനാഴ്ച
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. നാളെ (09-09-2025) 2 pm ന് കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും. 2.30 PM ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം. തുടർന്ന് വിലാപയാത്ര അതിരമ്പുഴ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജ്, പനമ്പാലം, ബേക്കർ ജംഗ്ഷൻ, ശാസ്ത്രീ റോഡ് വഴി 3 pm കോട്ടയം ബാർ അസോസിയേഷനിൽ പൊതു ദർശനം, തുടർന്ന് കെ.കെ. റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ Read More…
ചരിത്രം സൃഷ്ടിച്ച മദ്യവില്പന; ‘വിമുക്തി മിഷന്‍’ പിരിച്ചുവിടണം: പ്രസാദ് കുരുവിള
ഓണക്കാലത്ത് മദ്യവില്പനയില്‍ 826 കോടിയുടെ സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ‘വിമുക്തി മിഷന്‍’ സമ്പൂര്‍ണ്ണ പരാജയവും പ്രഹസനവുമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും വിമുക്തി മിഷനെ പിരിച്ചുവിടണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് മദ്യോപയോഗത്തിന്റെ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്. ലഭ്യത വര്‍ദ്ധിപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയാണ് സര്‍ക്കാര്‍. മറ്റൊരു ദേശത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മദ്യോപയോഗത്തിന്റെ നിശ്ചിത വരുമാനത്തില്‍ നിന്നും ബോധവത്കരണത്തിനായി ഫണ്ട് വിനിയോഗിക്കുന്ന വിരോധാഭാസവും ദയനീയ നയവും Read More…
വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ചു
വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗിൻ്റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും സംയുക്തമായി ആചരിച്ചു. ഡോണാ ആൻറണി അവിരാകുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അലീനാ ടോണി തോട്ടപ്പള്ളിൽ അധ്യാപക ദിന സന്ദേശം നൽകി. മതാധ്യാപകർക്ക് പൂച്ചെണ്ടും ഉപഹാരവും നൽകി ആദരിച്ചു. ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോമോൻ കടപ്ളാക്കൽ,മിലൻ മൈലക്കൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,മെറീന കടപ്ലാക്കൽ,സിസ്റ്റർ Read More…











