പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ Read More…
Month: January 2026
ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം
കോട്ടയം: ദർശനയും ഡ്രീം സെറ്റേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറി പ്രോഗ്രാമിന് സെപ്തംബർ 16 -ാം തീയതി ചൊവ്വാഴ്ച 3 മണിക്ക് കോട്ടയം ദർശനയിൽ തുടക്കം കുറിക്കുന്നു. ഹ്യൂമൻ ലൈബ്രറിക്കായ് തയ്യാറായ 5 വ്യക്തിത്വങ്ങൾ തങ്ങളുടെ അനുഭവവും അതിജീവനവും അന്ന് പങ്കുവെയ്ക്കും. പ്രവേശനം സൗജന്യം.9447114328.
ഷാജി തോമസ് നിര്യാതനായി
മണിമല: കറിക്കാട്ടൂർ പതാലിപ്ലാവ് ഷാജി തോമസ് കാരക്കൽ (65) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 15/09/2025 തിങ്കളാഴ്ച രാവിലെ 10.30 നു സ്വഭവനത്തിൽ ആരംഭിച്ചു മണിമല ഹോളി മാഗി ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ :അന്നമ്മ ജോസഫ് പുന്നത്താനത്തുകുന്നേൽ. മക്കൾ:ശ്രുതി തോമസ്, നീതു ബോബി, തോമസ്കുട്ടി. മരുമക്കൾ: തോമസ് ജോൺ( ജോമോൻ) പുതുപറമ്പിൽ കൂട്ടിക്കൽ , ബോബി ജോസഫ് ഒരപ്പുരക്കൽ കൂട്ടിക്കൽ.
ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ
പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ Read More…
സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങളുടെ എണ്ണം 30 ആക്കി, ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിൽ
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.
എസ്എംവൈഎം പാലാ രൂപതയുടെ കരുതൽ പദ്ധതിക്ക് തുടക്കം
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ പരിശീലനം എസ്എംവൈഎം രാമപുരം ഫൊറോനയുടെയും, ചക്കാമ്പുഴ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. എസ്എംവൈഎം രാമപുരം ഫൊറോന പ്രസിഡൻറ് ജെഫിൻ റോയി അദ്ധ്യക്ഷത വഹിച്ച യോഗം, എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത ട്രഷറർ Read More…
ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഈരാറ്റുപേട്ട: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകുന്നേരം അഞ്ചു വരെ നൽകാം. 20-ാം വാർഡിലുള്ളവർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9188959694.
കാളകെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ യായിരുന്നു രക്തദാന ക്യാമ്പും അവബോധന ക്ലാസും സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനറും സംസ്ഥാനത്തെ മികച്ച സന്നദ്ധ രക്തദാതാവിനുള്ള പുരസ്കാര ജേതാവുമായ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് Read More…
ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ജാഫർ ഈരാറ്റുപേട്ടയ്ക്ക് ലഭിച്ചു
ഈരാറ്റുപേട്ട : 1952-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയർമാൻ ആയിക്കൊണ്ട് ഇന്ത്യൻ പാർലമെന്റാണ് ഭാരത് സേവക് സമാജ് ആരംഭിച്ചത്. കലാസാഹിത്യം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകിവരുന്നത്. വിവിധ തുറകളിലെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിന് വ്യക്തികൾക്കും സംഘടനകൾക്കും ബി.എസ്.എസ്. ദേശീയ അവാർഡ് നൽകാറുണ്ട്. ചരിത്രഗവേഷകനും ഗ്രന്ഥകാരനും എന്ന നിലയിലാണ്ജാഫർ ഈരാറ്റുപേട്ട ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരത്തിന് അർഹനായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കവടിയാർ ഭാരത് സേവക് സമാജ് Read More…
പാൽ കമഴ്ത്തൽ സമരവും, കരിദിനവും ആചരിക്കും: കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ
സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സ്റ്റേറ്റ്, ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുന്നു. പാൽവിലാ ലിറ്ററിന് 70 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചിലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ Read More…











