melukavu

വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കൾ

മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്. രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്‌, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ Read More…

general

പഞ്ചദിന ഗ്രാമീണ പഠനക്യാമ്പ് ‘ദിശ’ കുമളിയിൽ തുടക്കം കുറിച്ചു

കുമളി : രാമപുരം മാർ ആഗസ്റ്റിനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന ഗ്രാമീണ പഠന ക്യാമ്പ് ‘ദിശ’സെപ്റ്റംബർ 18ന് കുമളിയിൽ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി ഷാജിമോൻ അധ്യക്ഷത വഹിച്ചു. പളിയക്കുടി ഊര് മൂപ്പൻ അരുവി. എ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി സിജു തോമസ് പഞ്ചായത്ത് അംഗം വിനോദ് ഗോപി, എസ്.ടി പ്രൊമോട്ടർ ബിനീത.സി, സ്റ്റാഫ് കോർഡിനേറ്റർ സാന്ദ്രാ ആൻ്റണി അധ്യാപകരായ സൈമൺ ബാബു, ഷെറിൻ മാത്യു, Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത് കശുമാവിൻ തൈ വിതരണം നടത്തി

ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയു ടെ ഭാഗ മായി ഹരിത കേരള മിഷൻ സഹായത്തോടെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് തങ്കച്ചൻ കെ എം തൈകളുടെ വിതരണം ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് ,അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കെ ആർ , ഹെഡ് ക്ലർക്ക് സതീഷ് രവീന്ദ്രൻ, എം ജി എൻ ആർ ജി എസ് ആക്രെഡിറ്റഡ് എൻജിനീയർ വൈഷ്ണ ഓവർസിയർ Read More…

kottayam

കോട്ടയത്ത് സർക്കാർ സ്കൂളിന് പിൻവശത്തുനിന്ന് തലയോട്ടികളും അസ്ഥിക്കഷണങ്ങളും കണ്ടെത്തി

കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കന്ററി സ്കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്നും പോലീസ് പരിശോധന തുടരുകയാണ്. കണ്ടെത്തിയ അസ്ഥികഷ്ണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. ഇവ ശാസ്ത്രീയ Read More…

obituary

മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ നിര്യാതനായി

ഈരാറ്റുപേട്ട: മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ (70) (മരിയ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ. മക്കൾ: നോബിൻ, തോമസ്‌കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ (തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത് (കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത് (കൂട്ടിക്കൽ).

Accident

രോഗിയുമായിപോയ ആംബുലൻസ് കാറിൽ ഇടിച്ചുമറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം

ഏറ്റുമാനൂർ: രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്‌സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലില്‍) ജിതിന്‍ ജോര്‍ജ് (39) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂര്‍ പാലാ റോഡില്‍ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ 108 ആംബുലന്‍സ്, കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ജിതിന്‍. ഇവിടെനിന്നാണ് 108 ആംബുലന്‍സില്‍ നെടുങ്കണ്ടത്തേക്കും തുടര്‍ന്ന് കോട്ടയത്തേക്കും പോയത്. വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്‌സിന് അസൗകര്യം Read More…

Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ബൈക്കിന് കുറുകെ നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പിഴക് സ്വദേശികളായ സോഫി തോമസ് (52 ) അലൻ പോൾ ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു രാത്രി 8 മണിയോടെ പിഴക് ഭാഗത്ത് വച്ചായിരുന്നു അപകടം.

pala

കലാമണ്ഡലം മാതൃകയിൽ വാസ്തു ശില്പ, കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണം : ജോസ് കെ മാണി

പാലാ: നൂറ്റാണ്ടുകളായി തലമുറകളിലൂടെ വിശ്വകർമ്മജരുടെ പൂർവികരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട വാസ്തുശില്‍പ്പ കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാനായി കേരളത്തിൽ കലാമണ്ഡലം മാതൃകയിൽ ഒരു വാസ്തുശില്പ കരകൗശല പഠനകേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. വിശ്വകർമ്മജ ജനവിഭാഗങ്ങളിലെ പുതുതലമുറയിൽ പെട്ട ഭൂരിഭാഗം ആളുകളും അവർ പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന വാസ്തുശില്പ്പ കരകൗശല മേഖലകളിൽ നിന്നും അകന്നു പോവുകയാണ്.അതോടൊപ്പം അവർ സ്വായത്തമാക്കിയ അറിവുകളും നമുക്ക് നഷ്ടപ്പെടുകയാണ്. ഏതൊരു ആധുനിക സ്ഥാപനങ്ങളിൽ നിന്നും Read More…

aruvithura

അരുവിത്തുറ കോളേജിന് മുഖ്യമന്ത്രിയുടെ മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്

ഈരാറ്റുപേട്ട: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പച്ചതുരുത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസിനുള്ളിൽ മാനേജ്മെന്റ് അനുവദിച്ചു നൽകിയ 25 സെന്റ് സ്ഥലത്ത് ആണ് കോളേജിലെ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ പച്ചത്തുരുത്ത് തയ്യാറാക്കിയത്. ഒരു കാലത്ത് ഈ പ്രദേശങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നതും ഇപ്പോൾ വംശനാശ ഭീഷണി നേടുന്നതുമായ അപൂർവ്വ സസ്യങ്ങൾ ഉൾപ്പെടെ 50ൽ പരം ഇനങ്ങളിലായി Read More…

kottayam

ഹെപ്പറ്റൈറ്റിസ് എ രോഗബാധ: ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ

കോട്ടയം :മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ ) രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. മഞ്ഞപ്പിത്തരോഗ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേനിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ഐസിന്റെ ഉപയോഗം. ശുചിത്വക്കുറവ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ശുദ്ധമല്ലാത്ത Read More…