Accident

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഒറവയ്ക്കൽ സ്വദേശികളായ സജിമോൻ വർഗീസ് ( 56) മിനിമോൾ മാത്യു ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30 യോടെ കൂരോപ്പട ഭാഗത്ത് വച്ചായിരുന്നു അപകടം.

teekoy

കൊല്ലമ്പാറ – ഞായറുകുളം റോഡ് ഉൽഘാടനം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട അറുകോൺമല -കൊല്ലമ്പാറ – ഞായറുകുളം റോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽപ്പെടുത്തി 5 ലക്ഷം രൂപാ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്തു. തീക്കോയി – തലനാട് ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് റ്റി. ഡി. ജോർജ്, ഹരി മണ്ണുമഠം, എം.ഐ. Read More…

general

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി; എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. രാഹുൽ Read More…

pala

എസ്.എം.വൈ.എം. പാലാ രൂപത ക്രിക്കറ്റ്‌ ടൂർണമെൻ്റിൽ വെള്ളിയാമറ്റം ടീം ചാമ്പ്യന്മാരായി

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെയും, കുറവിലങ്ങാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ്. ജോൺ പോൾ സെക്കന്റ്‌ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തപ്പെട്ടു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റ് കുറവിലങ്ങാട് ഫൊറോന പള്ളി വികാരി റവ. ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ് ചാമ്പ്യന്മാരായി. തീക്കോയി ഫൊറോനയിലെ ശാന്തിഗിരി യൂണിറ്റ്, ഇലഞ്ഞി ഫൊറോന ടീം Read More…

general

മുഴുവൻ പശുക്കളെയും മൂന്നുവർഷം കൊണ്ട് ഇൻഷുർ ചെയ്യും: മന്ത്രി ജെ. ചിഞ്ചുറാണി

മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ തമ്പലക്കാട് സെന്റ്. തോമസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഘഡുവായി 50 ലക്ഷം രൂപ അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്ററിനറി ആംബുലൻസ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ കൊടുത്തു. രാത്രിയിൽ അടിയന്തരസാഹചര്യമുണ്ടായാൽ 1962 എന്ന Read More…

pala

പാലാ ളാലം പഴയ പള്ളിയിൽ എട്ടുനോമ്പ് തിരുനാളും മരിയൻ കൺവൻഷനും

പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടു നോമ്പാചരണത്തിന്റെ ഭാഗമായി 2025 ഓഗസ്റ്റ് 25 തിങ്കൾ മുതൽ സെപ്തംബർ 8 തിങ്കൾ വരെ മരിയൻ കൺവൻഷനും പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളും, 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു. തിരുനാളിനു ഒരുക്കമായി ആഗസ്റ്റ് 25 മുതൽ 29 വരെ ദിനങ്ങളിൽ മരിയൻ കൺവൻഷൻ ഉായിരിക്കും. വൈകുന്നേരം 5 മുതൽ രാത്രി 9 വരെ യാണ് കൺവൻഷൻ നടക്കുന്നത്. ഏഴുമുട്ടം താബോർ ധ്യാന കേന്ദ്രം ഡയറക്ടർ Read More…

general

എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ

എയ്ഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ്ബ് നരിയങ്ങാനത്തിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ9:00 മണി മുതൽ തേവർപാടം കവലയ്ക്കൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തുന്നു. ക്ലബ്‌ പ്രസിഡണ്ട് ശ്രീ.ഡിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനവും തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ്: പ്രസിഡണ്ട് ശ്രീമതി: സ്റ്റെല്ല ജോയി ഓണസന്ദേശവും വാർഡ് മെമ്പർ ശ്രീമതി: കൊച്ചറാണി ജയ്സൺ സമ്മാനദാനവും നിർവഹിക്കും. പ്രാദേശിക കലാകാരന്മാരെ ഉൾക്കൊള്ളിച്ചു Read More…

obituary

കിണറ്റുകര കെ. റ്റി ജോസഫ് നിര്യാതനായി

പിണ്ണാക്കനാട് : കിണറ്റുകര കെ. റ്റി ജോസഫ് കുഞ്ഞേട്ടൻ 88 വയസ്സ് (കിണറ്റുകര മെറ്റൽ ക്രഷർ) നിര്യാതനായി. ഭൗതിക ശരീരം ഇന്ന്(ശനിയാഴ്ച) 4:00 pm ന്, വീട്ടില്‍ കൊണ്ടുവരുന്നതും സംസ്കാരം നാളെ (24 – 08 – 2025) ഉച്ചകഴിഞ്ഞ്‌ രണ്ടരക്ക് വീട്ടില്‍ ആരംഭിച്ച്, ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയില്‍. നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന കുഞ്ഞേട്ടൻ,നാല്പത് വർഷക്കാലം ചെമ്മലമറ്റത്തെ റബർ വ്യാപാരിയായിരുന്നു. ചെമ്മലമറ്റത്തെ ആദ്യകാല റബർ വ്യാപാരി എന്ന നിലയിൽ, ഉയർന്ന Read More…

aruvithura

അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് Read More…

general

കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത്വരെയും രാഹുൽ കുറ്റവാളിയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല. അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും Read More…