അരുവിത്തുറ: ഓണാഘോഷം വിവിധ പരിപാടികളോടെ അരുവിത്തുറ സെന്റ്.മേരീസ് എൽ.പി സ്ക്കൂളിൽ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി മലയാള പെൺകൊടി, കൈരളി കുമാരൻ ., കസേരകളി, ചാക്കിൽച്ചാട്ടം,തുടങ്ങിയ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്കും, കുട്ടികൾക്കും, നടത്തിയ വടം വലി മത്സരം ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി. മനോഹരമായ അത്തപ്പൂക്കളം ഓണാഘോഷങ്ങൾക്ക് നിറം പകർന്നു. മാവേലി മന്നൻമാർ ആഘോഷങ്ങൾ കൂടുതൽ രസകരമാക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഓണസന്ദേശം നല്കി. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും ഉണ്ടായിരുന്നു. മത്സര വിജയകൾക്ക് സമ്മാനങ്ങളും മിഠായിയും നല്കി Read More…
Month: January 2026
ക്വാണ്ടം കംബ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ കോളേജിൽ ശിൽപശാല
അരുവിത്തുറ: കംബ്യൂട്ടിങ്ങ് മേഖലയിലെ നിർണായക വഴിത്തിരിവായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ശില്പശാല സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഡിന്റുമോൻ ജോയ്, ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ തത്വങ്ങൾ, നിലവിലെ ട്രെൻഡുകൾ, ഭാവി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. ക്യൂബിറ്റുകൾ, ക്വാണ്ടം അൽഗോരിതങ്ങൾ, ക്വാണ്ടം സുപ്രീമസി തുടങ്ങിയ തുടങ്ങിയ നൂതന ആശയങ്ങൾ കംബ്യൂട്ടിങ്ങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളിലും ശാസ്ത്ര ഗവേഷണങ്ങളിലും Read More…
ചികിത്സയ്ക്കായി യുവാവ് സഹായം തേടുന്നു
ഈരാറ്റുപേട്ട പെരുന്നിലത്ത് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വിഷ്ണുപ്രസാദിനും ഭാര്യക്കും ഗുരുതരമായി പരിക്ക് സംഭവിക്കുകയും വിഷ്ണുപ്രസാദിന്റെ വലതുകാലിന്റെ തുടയെല്ല് പൊടിഞ്ഞുപോവുകയും ചെയ്തു. വളരെ നീളം കൂടിയ ഒടിവാണ് വിഷ്ണുവിന് സംഭവിച്ചത്. മൂന്നു സർജറികളും ഒരു പ്ലാസ്റ്റിക് സർജറിയും ചെയ്താൽ മാത്രമേ വിഷ്ണുവിന്റെ കാല് ഭേദമാക്കാൻ കഴിയുകയുള്ളു. ഇതിനായി വിഷ്ണുവിന് മാത്രം 11 ലക്ഷത്തോളം രൂപ ചിലവ് വരും. നല്ലവരായ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഹായം ചെറുതോ വലുതോ ആകട്ടെ അത് ഈ ക്യൂ ആർ കോഡിലോ, Read More…
ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. നിര്യാതനായി
അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.
ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ പ്രതിഷേധ സമരം
ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 30കോടി രൂപയുടെ അഴുമതി വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പ്രസിഡൻ്റ്. ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ശ്രീ എൻ കെ ശശീകുമാർ , ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ, മണ്ഡലം പ്രസിഡൻ്റ് ശ്രീ Read More…
എസ്എംവൈഎം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെയും, എസ്എംവൈഎം കടുത്തുരുത്തി ഫൊറോനയുടെയും, കടുത്തുരുത്തി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പാറേമാക്കൽ മാർ തോമ്മ ഗോവർണ്ണദോർ മെമ്മോറിയൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടത്തപ്പെട്ടു. മുപ്പതോളം ടീമുകൾ മാറ്റുരച്ച ടൂർണമെൻ്റ് പുരുഷ വിഭാഗത്തിൽ, ഇലഞ്ഞി ഫൊറോനയിലെ മുളക്കുളം യൂണിറ്റ് ചാമ്പ്യന്മാരായി. മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ്, കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കോതനല്ലൂർ ഫൊറോനയിലെ മണ്ണാറപ്പാറ Read More…
ക്ഷീരപ്രഭയിൽ മേലുകാവ് ക്ഷീരസംഘം
കോട്ടയം ജില്ലാ ക്ഷീരകർഷക സംഗമം 2025-26 നോടനുബന്ധിച്ച് മേലുകാവ് ക്ഷീരോത്പാദക സഹകരണ സംഘം ജില്ലയിലെ മികച്ച ആപ്കോസ് സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലുകാവ് ക്ഷരോത്പാദക സഹകരണ സംഘം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്കിൽ ബി.എം.സി ഉള്ള ഏക ക്ഷീരസംഘം, പ്രതിദിനം ആയിരം ലിറ്ററിനുമേൽ പാൽ സംഭരണം, ഓഡിറ്റിൽ “എ“ ക്ലാസ് പദവി, ക്ഷീരകർക്ക് ആവശ്യമായ കാലിത്തീറ്റ,ധാതുലവണ മിശ്രിതം ലഭ്യമാക്കൽ, മിൽമ അനുബന്ധ പ്രവർത്തനങ്ങളിൽ മിൽമ ഷോപ്പീ Read More…
നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസ് തലശേരി കോടതിയിലേക്ക് മാറ്റി. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു. ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചില്ലെന്ന് ഹര്‍ജിയില്‍ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ദി റീ കണക്ട് – ഡിമൻഷ്യ കെയർ പ്രോഗ്രാം ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിമൻഷ്യ ബാധിച്ചവർക്കു വേണ്ടി ദി റീ കണക്ട് എന്ന പേരിൽ ഡിമൻഷ്യ കെയർ പ്രോഗ്രാം ആരംഭിച്ചു. കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രായമായവർ നേരിടുന്ന ആരോഗ്യ പ്രശ്നം മാത്രമല്ല ഒരു സാമൂഹിക പ്രശ്നം കൂടിയാണ് ഡിമൻഷ്യ എന്ന് കലക്ടർ പറഞ്ഞു. പ്രായമായവർക്കു എല്ലാ സംരക്ഷണവും ഒരുക്കേണ്ട കാര്യത്തിൽ നിലവിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. അവരുടെ ആരോഗ്യ സംരക്ഷണം മുൻ നിർത്തി നൂതന സംവിധാനങ്ങളും ചികിത്സകളും കൊണ്ടുവരുന്നത് Read More…
‘ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി’ നീണ്ടൂർ തൃക്കേൽ സ്‌റ്റേഡിയം നവീകരണം തുടങ്ങി
കോട്ടയം :ജില്ലയിൽ 64 കോടി രൂപയുടെ ഭരണാനുമതി വിവിധ കായിക പദ്ധതികൾക്കായി ലഭിച്ചിട്ടുണ്ടെന്ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. നീണ്ടൂരിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുകോടി രൂപ മുടക്കിയാണ് നീണ്ടൂരിലെ തൃക്കേൽ സ്‌റ്റേഡിയത്തിന്റെ നിർമാണം നടത്തുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. കൂടിയായ മന്ത്രി വി.എൻ. വാസവന്റെ വികസനഫണ്ടിൽ നിന്ന് 50 ലക്ഷംരൂപയും Read More…











