റബറിന്റെ വളരെ പെട്ടെന്നുള്ള വിലയിടിവിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും, ഉൽപാദന സീസൺ അല്ലാത്ത ഈ സമയത്ത് പോലും വില അന്യായമായി താഴുകയാണെങ്കിൽ റബ്ബർ കർഷകരെന്ത് ചെയ്യണമെന്ന് സർക്കാരുകൾ അറിയിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ (എം)ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. കടുത്ത മഴക്കാലമായതിനാൽ പ്ലാസ്റ്റിക്ക് മറയിട്ടുപോലും റബ്ബർ വെട്ടുന്നില്ലാത്ത അവസ്ഥയാണ്. ആ സമയത്താണ് റബറിനും, ഒട്ടുപാലിനും ഒരു Read More…
Month: January 2026
പാറത്തോട് വടക്കേടത്ത് ജോസ് ജേക്കബ് അന്തരിച്ചു
കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാട് ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് സമീപം വടക്കേടത്ത് ജോസ് ജേക്കബ് (78) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടൻപതാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (മോളമ്മ), തോട്ടയ്ക്കാട് ചിറപുറത്ത് തണങ്ങുംപതിക്കൽ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ (വലിയതോട്ടത്തിൽ, കീഴ് വായ്പൂര്). മൃതശരീരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.
വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച അരുവിത്തുറ സ്വദേശികളായ പ്രതികൾ പോലീസ് പിടിയിൽ
വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ മനീഷ് എം എം (40) (ടാർസൺ) (ഇപ്പോൾ ഇടുക്കിജില്ലയിൽ അടിമാലിഎസ് എം പടിഭാഗത്ത് താമസിക്കുന്നു.) മനീഷിന്റെ ഭാര്യ ജോസ്ന വി എ (39) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 29/07/2025 തിയതി 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴുർ വില്ലേജിൽ വാഴുർ ഈസ്റ്റ്, ചെങ്കല്ലേൽ Read More…
പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. എബ്രാഹം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം
പാലാ: പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂൾ അധ്യാപകനായി കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന് സമ്മാനിച്ചു. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന എം എം എബ്രാഹത്തെ വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ദേശീയ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രശസ്തി പത്രം കൊടുത്തു. സമിതി ഭാരവാഹികളായ Read More…
തറക്കുന്നേൽ ഷാജു തോമസ് നിര്യാതനായി
തീക്കോയി: തറക്കുന്നേൽ ഷാജു തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വാരിയാനിക്കാട് കണിപറമ്പിൽ ആനിയമ്മ. മക്കൾ: മരിയ, തോമസ്, റീത്ത. മരുമകൻ: ജോയൽ ആലപ്പാട്ട് (ചെമ്പിളാവ്).
അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് നിര്യാതയായി
മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന്‍ നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.
ഈരാറ്റുപേട്ട നഗരസഭയില്‍ ഇ – മാലിന്യ ശേഖരണം തുടങ്ങി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, Read More…
സിസ്റ്റേഴ്സിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: സിസ്റ്റേഴ്സിനെ ജയിൽ മോചിതരാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്നും കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ചത്തീസ്ഗഢ് BJP സർക്കാർ തയാറാകണമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും വിശ്വാസം അനുസരിച്ച് ജീവിക്കുവാനുമുള്ള പൗരന്റെ മൗലികാവകാശത്തിനെ ചോദ്യം ചെയ്യുന്ന വർഗ്ഗീയ വാദികളെ ജയിലിൽ അടക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.നാനാ ജാതി മതസ്ഥാർ സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടതെന്നും Read More…
സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു. Read More…
കന്യാസ്ത്രീകളുടെ അറസ്റ്റ് ; മതനിരപേക്ഷതയ്ക്ക് കളങ്കം :അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ
ഈരാറ്റുപേട്ട : കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബി ജെ പി യുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്‍റെ പ്രത്യക്ഷ തെളിവാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്‍റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ Read More…











