രാമപുരം: യൂത്ത് എംപവർമെൻറ് പ്രോഗ്രാമിന്റെ ഭാഗമായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ ഫാദർ Joanny Kuruvachira നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ ആശംസകൾ Read More…
Month: January 2026
മിഷൻലീഗ് വെള്ളികുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിയാനി പുണ്യവാൻ്റെ തിരുനാൾ ആചരിച്ചു
വെള്ളികുളം: മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ജോൺ മരിയ വിയാനി പുണ്യവാളൻ്റെ തിരുനാൾ ആചരിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അലീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. അൽഫോൻസാ കൊച്ചുപുരക്കൽ ആമുഖപ്രഭാഷണം നടത്തി വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. മെറീന കടപ്ലാക്കൽ,അനിലാ മോൾ തോമസ് വില്ലന്താനത്ത്, മിലൻ സെബാസ്റ്റ്യൻ മൈലക്കൽ എന്നിവർ പ്രസംഗിച്ചു. ഇടവക വൈദികരെയും സന്ന്യസ്തരെയും ആദരിക്കുന്നതിന്റെ ഭാഗമായി സമ്മേളനത്തിൽ ഇടവക വികാരി ഫാ.സ്കറിയ വേകത്താനം, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, Read More…
ഹിരോഷിമ ദിനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കൊഴുവനാൽ SJNHSS ലെ കുട്ടികൾ
കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HS ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ മൺചിരാതുകളുടെ വെളിച്ചത്തിൽ കുട്ടികളും അധ്യാപകരും പുഷ്പാർച്ചന നടത്തി. ജാൻവി ആർ. നായർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ സോണി തോമസ്, അധ്യാപകരായ ഷിന്ദു കെ ജോസ്, ജീന ജോർജ്, സിന്ധു ജേക്കബ്ബ്, ദിവ്യ ട്രീസ ഷാജി, ജസ്റ്റിൻ ജോസഫ്, ബിബിൻ മാത്യു, സിസ്റ്റർ ജൂബി തോമസ്, അധ്യാപക വിദ്യാർഥികളായ Read More…
ഹരിത കേരളം മിഷന്റെ ദേവഹരിതം പദ്ധതിക്ക് തുടക്കമായി
പൂഞ്ഞാർ: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാര്‍ കോയിക്കല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തില്‍തുടക്കമായി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ Read More…
ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു
കൊഴുവനാൽ: ലയൺസ് ക്ലബ്ബ് ഓഫ് കൊഴുവനാലിൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് HSS ൽ മോട്ടിവേഷൻ ക്ലാസും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഷിബു തെക്കേമറ്റത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ലാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ ജൂബി തോമസ്,ലയൺസ് ക്ലബ് ഭാരവാഹികളായ എം എം സ്കറിയാ Read More…
ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു
കേരള കോൺഗ്രസ് എം നേതാവും ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തോടനാൽ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും ആയ ശ്രീ ബാബു എറയണ്ണൂരിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം സാജൻ മണിയങ്ങാട്ട്, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, വാർഡ് പ്രസിഡന്റുമാർ എന്നിവർ സംബന്ധിച്ചു. Read More…
സംരംഭക മുന്നേറ്റത്തിന് തുടക്കം കുറിച്ച് അരുവിത്തുറ കോളേജിൽ സംരംഭക വികസന ക്ലബ്ബ്
അരുവിത്തുറ :വിദ്യാർത്ഥികളിലെ സംരംഭക അഭിരുചികൾക്ക് പിൻതുണയുമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സംരംഭക വികസന ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം മൂവാറ്റുപുഴ ലൂവല്ലാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക ജോയ്സ് മേരി ആൻ്റണി നിർവഹിച്ചു. ഒരു സംരംഭകനായി വിജയിക്കുന്നതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മാർപ്പണത്തിൻ്റെയും ഏറെ കഥകൾ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു . ആനി ജോൺ,കൊമേഴ്സ് വിഭാഗം മേധാവി Read More…
സൈബർ ഫോറൻസിക് സീറ്റ് ഒഴിവ്
ചേർപ്പുങ്കൽ ബി വി എം കോളേജിൽ സൈബർ ഫോറൻസികിൻറെ ഡിഗ്രി പ്രോഗ്രാമിന് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് എട്ടിന് മുമ്പ് കോളജിൽ വന്നാൽ സ്പോട്ട് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9846540157
തൊടുപുഴ – പാലാ സംസ്ഥാന പാതയിലെ മുണ്ടാങ്കലിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം അതീവ ദു:ഖകരം: ജയ്സൺ മാന്തോട്ടം
ചിലരുടെ അശ്രദ്ധ എത്ര ജീവനാണെടുത്തത്. ഡ്രൈവിങ്ങിലെ ജാഗ്രത കുറവും മഴയിൽ ശ്രദ്ധിക്കാത്ത വേഗപാച്ചിലും നികത്താനാവാത്ത നഷ്ടം വരുത്തി വച്ചിരിക്കുന്നു.10 മീറ്റർ ക്യാര്യേജ് വേ ഉള്ള റോഡിലാണ് ഈ അപകടം -റോഡിൻ്റെ കുഴപ്പമല്ല. ഡ്രൈവിംഗിൻ്റെ കുഴപ്പം തന്നെ. വാഹനം ഓടിക്കുന്നവരാണ് ആ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കേണ്ടത് എന്നും ജയ്സൺ മാന്തോട്ടം (ചെയർമാൻ പാസഞ്ചേഴ്സ് അസോസിയേഷൻ) പറഞ്ഞു.
പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ വാഹനാപകടത്തിൽ 2 സ്ത്രീകൾ മരിച്ചു
പാലാ :പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്. ജോമോളുടെ മകൾ അന്നമോൾ (12)ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടാങ്കൽ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.











