പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലേ നാളെ രാവിലെ 9 ന് (09/08/2025) പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ് കോംപ്ലക്സിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2 ന് മന്ത്രി പി പ്രസാദ് ഗ്രാന്‍ഡ് ഫിനാലേ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇന്റലിജിൻസ് മേധാവി എ ഡി ജി പി പി Read More…
Month: January 2026
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം
അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം Read More…
കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു
ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ Read More…
അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണും, ലൈനുകളും മാറ്റി സ്ഥാപിക്കണം: സന്തോഷ് കുഴിവേലിൽ
ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് 12 വാർഡ് മഠത്തിപറമ്പ് പാലത്തിന് സമീപം വലിയ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂണും , ഇലവൺ കെ.വി.ലൈനും എത്രയും വേഗം മാറ്റി സ്ഥാപിച്ച് വൻ അപകടം ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും , ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റുമായ സന്തോഷ് കുഴിവേലിൽ കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപെട്ടു. വലിയ തോടിന്റെ കൽക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് ഘട്ടങ്ങളായി ഇടിഞ്ഞത്. ഇനികൽ കെട്ട് ഇടിഞ്ഞാൽ വൈദ്യുതി തൂണും Read More…
ഫ്യൂച്ചർ സ്റ്റാർസ് പ്രഥമാധ്യാപക ശില്പശാല നടത്തി
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര പുരോഗതിയും, അതുവഴി വിദ്യാർത്ഥികളുടെ മികച്ച ഭാവിയും ലക്ഷ്യം വെച്ച് കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്. ഈ അധ്യായന വർഷത്തിലെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നതിനു മുന്നോടിയായി നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളുടെ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ഒരു അർദ്ധദിന ശില്പശാല ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ശില്പശാല ഉദ്ഘാടനം ചെയ്തു.
ആരോരും ഇല്ലാത്തവരെ സംരക്ഷിക്കുകയും സഹായിക്കുയും ചെയ്യുന്നവരെയും മതം മാറ്റക്കാർ എന്ന് ആരോപിക്കുന്നവരെ ജയിലിൽ അടക്കണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ചത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളകേസ് ചുമത്തി ജയിലിൽ അടച്ചതിന് ശേഷം ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിച്ചു. ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്നവർക്കെതിരെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കായി അവിടുന്ന് പകർത്തിയ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചു. സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിക്കുന്നു :ഞാൻ എന്റെ മകൾ Read More…
പുസ്തകം പ്രകാശനം ചെയ്തു
പാലാ :രാമപുരം മാർ ആഗസ്തീനോസ് കോളെജ് മാനേജമെൻ്റ് ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഡോ ബോബി ജോൺ തറയാനിയിൽ എഴുതിയ മൂന്നാമത്തെ പുസ്തകം “POWER OF EMOTIONAL INTELLIGENCE ” പ്രകാശനം ചെയ്തു. കോളെജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കിൻഫ്രാ ചെയർമാൻ ബേബി ജോസഫ് ഉഴുത്തുവാലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചരിൽ, സിജി ജേക്കബ്, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് Read More…
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചു ശനിയും ഞായറും (ഓഗസ്റ്റ് 9,10 )തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് ഹീയറിങും, ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ (ഫോം 5) നേരിട്ടു സ്വീകരിക്കുന്നതുമുൾപ്പെടെ വോട്ടർപട്ടിക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതാണെന്ന് Read More…
ദുരൂഹ മരണം സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്
മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്. ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയ പെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (36)ആണ് കഴിഞ്ഞ മാസം (ജൂൺ) 9ന് മരിച്ചത്. പകൽ 12 മണിക്ക് ആയിരുന്നു സംഭവം. പുറക്കയം ഭാഗത്തുകൂടി ഒഴുകുന്ന അഴുതയാറ്റിലാണ് ചൂണ്ടയിട്ട് മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം സുബിൻ പോയത്. ഉൾവനത്തിൽ 5 കിലോമീറ്റർ ഉള്ളിലേയ്ക്ക് കൂട്ടുകാർ സുബിനെ മീൻ പിടിക്കാൻ കൂട്ടി കൊണ്ട് പോവുകയും തുടർന്ന് സുബിന് അറ്റാക്ക് Read More…
കോട്ടയം നഗരത്തെ യുനസ്കോയുടെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നതിനായുള്ള രേഖകൾ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന് സമർപ്പിച്ചു
കോട്ടയം :അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനസ്കോ (unesco) അധികൃതരുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് കേന്ദ്ര വിദ്യാഭ്യാസ മാനവ വിഭവ ശേഷി മന്തി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കും കൂടുതൽ രേഖകൾ സമർപ്പിക്കുവാനുമായി കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി. പഠന നഗര പദവി ലഭിക്കുന്നതിന് വേണ്ടി യുനസ്കോ അധികാരികളുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. Read More…











