erattupetta

സപ്ലൈകോ പൂഞ്ഞാർ നിയോജക മണ്ഡലം ഓണം ഫെയർ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: 2025 ലെ സപ്ലൈകോയുടെ പൂഞ്ഞാർ നിയോജകമണ്ഡലം ഓണം ഫെയർ സപ്ലൈകോ ഈരാറ്റുപേട്ട സൂപ്പർമാർക്കറ്റിൽ വെച്ച് 31.08.2025 ന് രാവിലെ 11 ന് ബഹു.പൂഞ്ഞാർ MLA ശ്രീ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും .ബഹു .മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സുഹ്‌റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.സെപ്റ്റംബർ 4 വരെ ആണ് ഫെയർ. പൂഞ്ഞാർ നിയോജകമണ്ഡലങ്ങളിലെ നിശ്ചിത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മൊബൈൽ ഓണച്ചന്ത 31.08.2025 ന് രാവിലെ 9:30 ന് ഭരണങ്ങാനം , 11 ന് ഇടമറ്റം , Read More…

kottayam

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ് സമയബന്ധിതമായി നിർമിക്കും: ഡോ. രത്തൻ യു. ഖേൽക്കർ

കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസില്ലാത്ത ഏകജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് Read More…

kottayam

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ ഓണാഘോഷം വിപുലമായി നടന്നു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയുടെ കീഴിൽ കോഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണു പരിശോധനാ ശാലയുടെയും സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ശാലയുടെയും മിത്ര കീട പ്രജനന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം നടന്നു. ജില്ലയിലെ കർഷകർക്ക് ഏറെ ഗുണം ലഭിക്കുന്ന ഈ ഓഫീസുകളിൽ ജോലി സമയത്തെ ബാധിക്കാതെ ഉച്ച ഭക്ഷണ സമയത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കളം ഇട്ട് പലതരം ഒണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ച് വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് ഓണാഘോഷം കൊണ്ടാടിയത്. സയന്റിഫിക് Read More…

poonjar

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും

പൂഞ്ഞാർ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 2025 ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 9 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ലദീഞ്ഞ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും. തിരുനാൾ ദിവസങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ 6 വരെ രാവിലെ 5 30 ,6 30 10:00, ഉച്ചകഴിഞ്ഞ് Read More…

Accident

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപം ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്. അപകടത്തിൽ അഭിജിത്തിൻ്റെ സഹോദരി ആതിര (30), ദീപു ഗോപാലകൃഷ്ണൻ (33) എന്നിവർക്ക് പരുക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പള്ളി ​ഗവ.ആശുപത്രിക്ക് എതിർവശമായിരുന്നു അപകടം.

obituary

കട്ടത്തറ മേരി ജോർജ് നിര്യാതയായി

അരുവിത്തുറ : കട്ടത്തറ മേരി ജോർജ് (75) നിര്യാതയായി.  ഭൗതികശരീരം ഇന്ന് ശനിയാഴ്ച 1.30ന് ( 30.08.2025) അൽഫോൻസാനഗറിലുള്ള സഹോദരി പുത്രൻ ജോയി കുന്നത്ത്പറമ്പിലിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 4.30 ന് ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

pala

സഹകരണ ജീവനക്കാർ ഇന്ന് ധർണ്ണ നടത്തും

പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ ഇന്ന് പ്രതിക്ഷേധ ധർണ്ണ നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടക്കുന്ന ധർണ്ണ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്യും. പ്രൊഫ. സതീഷ് ചൊള്ളാനി മുഖ്യപ്രഭാഷണം നടത്തും.കെ സി Read More…

obituary

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986 ൽ വിരമിച്ചു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. ഭാര്യ: ആനന്ദവല്ലി, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.

obituary

പുലിയള്ളുങ്കൽ ഗോപിനാഥൻ നിര്യാതനായി

പൂഞ്ഞാർ: പനച്ചിപ്പാറ പുലിയള്ളുങ്കൽ ഗോപിനാഥൻ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/08/25) 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ, കുമ്പളത്താക്കൾ, വടയാർ. മക്കൾ: പ്രവീൺ, പ്രിയങ്ക, പരേതനായ മണിക്കുട്ടൻ, സ്മിത. മരുമക്കൾ: സജിത, സജീനാഥ്‌, സന്തോഷ്‌, അഞ്ചു.

erattupetta

ചങ്ങാതിക്ക് ഒരു മരം മാതൃകയായി ഈരാറ്റുപേട്ട കുടുംബശ്രീ

ഈരാറ്റുപേട്ട :ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഒരുകോടി വൃക്ഷത്തൈകൾ കേരളത്തിൽ നടുന്നതിന്റെ ഭാഗമായി കോട്ടയം ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ട കുടുംബശ്രീ. നിലവിൽ ഈരാറ്റുപേട്ട കുടുംബശ്രീയിൽ 12,000 വൃക്ഷത്തൈകൾ ആണ് ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 7000 വൃക്ഷത്തൈകൾ ഈരാറ്റുപേട്ട കുടുംബശ്രീയിലെ കുടുംബശ്രീ അംഗങ്ങൾ ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി തങ്ങളുടെ വീടുകളിൽ നട്ട് Read More…