poonjar

പൂഞ്ഞാർ ഗവൺമെൻറ് ആശുപത്രി ജംഗ്ഷനിലെ റോഡിൻറെ ശോചനീയാവസ്ഥ ഉടനടി പരിഹരിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

പൂഞ്ഞാർ: കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ടതിനെത്തുടർന്ന് മഴയില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പൂർണ്ണമായി ടാർ ചെയ്യുമെന്നും മഴയാണെങ്കിൽ താൽക്കാലികമായി കുഴി അടയ്ക്കുകയും ചെയ്യുമെന്ന് എന്ന് എം.എൽ.എ ഉറപ്പ് നൽകി.

poonjar

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് കൊടിയേറി

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി. വികാരി വെരി റവ.ഫാ.തോമസ് പനയ്ക്കക്കുഴി, സഹ വികാരിമാരായ റവ. ഫാ.ജോസഫ് വിളക്കുന്നേൽ, റവ. ഫാ മൈക്കിൾ നടുവിലേകൂറ്റ് എന്നിവരും ഫാ. റോണി എട്ടുപറ, ഫാ.ലിജോ വെള്ളെടത്ത് ഫാ.ജിന്റോ വരകുകാലാ പറമ്പിലും പങ്കെടുത്തു.

pala

പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രൗഢോജ്വലമായ തുടക്കം

പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലിക്ക് പ്രഡോജ്വലമായ തുടക്കം. പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുന്ന യൂത്ത് അസംബ്ലിക്ക് എസ്എംവൈഎം രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ പതാക ഉയർത്തി. രാഷ്ട്രീയ പ്രമുഖരായ ഡോ. ജിൻ്റോ ജോൺ, അഡ്വ. റോണി മാത്യു, അഡ്വ. ഷോൺ ജോർജ് എന്നിവർ മാധ്യമപ്രവർത്തകൻ ശ്രീ ടോം കുര്യാക്കോസിനൊപ്പം ‘രാഷ്ട്രീയ ചിന്തയും പങ്കാളിത്തവും’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്തു. നാളെ അസംബ്ലിയിൽ വിവിധ സെക്ഷനുകളിലായി പാലാ രൂപത Read More…

teekoy

പുതിയ ഭൂപതിപ്പ് ചട്ടങ്ങൾ കേരള കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടുകൾക്കുള്ള ഇടതുമുന്നണിയുടെ അംഗീകാരം: അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന കർഷക ജനതയ്ക്ക് നൽകിയ ഓണസമ്മാനമാണ് പുതിയ ഭൂപതിവു ചട്ടങ്ങളെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ.കേരള കോൺഗ്രസ് എന്തുകൊണ്ട് ഇടതുമുന്നണിയിൽ തുടരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്ഗ്രസ് (എം) മും ഇടത് മുന്നണിയും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) തീക്കോയിമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ Read More…

kottayam

ജലമാണ് ജീവൻ ജനകീയ കാമ്പയിൻ ഒന്നാം ഘട്ടത്തിനു തുടക്കം

കോട്ടയം: ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ജലമാണ് ജീവൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന ജനകീയ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിനു കോട്ടയം ജില്ലയിൽ തുടക്കമായി. തിരുവാർപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കൊച്ചമ്പലം സ്റ്റാൻഡിലെ പൊതു കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജലസ്രോതസുകൾ ഏറെയുള്ള കേരളത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് Read More…

mundakkayam

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ആയിരം ഓണക്കോടികൾ വിതരണം ചെയ്യും

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാവർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഓണക്കോടി സമ്മാനിക്കുന്നു. സമൂഹത്തിൽ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നവർ എന്ന നിലയിൽ അവർക്കുള്ള അംഗീകാരത്തിന്റെയും, ആദരവിന്റെയും ഭാഗമായിട്ടാണ് ഓണക്കോടി നൽകുന്നത് എന്ന് എംഎൽഎ അറിയിച്ചു. ഓണക്കോടി വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ രാജകുടുംബാംഗമായ ഉഷാ വർമ്മ തമ്പുരാട്ടി പൂഞ്ഞാറിൽ വച്ച് നിർവഹിക്കും. തുടർന്ന് ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്ത് കോൺഫറൻസ് Read More…

aruvithura

അരുവിത്തുറ കോളേജിൽ എൻ എസ് എസ് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് തുടക്കമായി ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ.എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഡെന്നി തോമസ് ,മരിയ ജോസ് തുടങ്ങിയവർ സംസാരിച്ചു. സുസ്ഥിര വികസനത്തിനായി Read More…

general

അപകടകരമായ മരങ്ങൾ നീക്കം ചെയ്യൽ: പൊതു മാനദണ്ഡങ്ങൾ രൂപീകരിക്കും

കോട്ടയം : അപകടകരമായ മരങ്ങൾ നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിലെ സാങ്കേതികതടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നു ജില്ലാവികസനസമിതി യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടൻതന്നെ യോഗം ചേർന്നു പൊതുമാനദണ്ഡങ്ങൾ രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ വ്യക്തമാക്കി. മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടങ്ങളുണ്ടാകുന്ന ജില്ല നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള റോഡുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ Read More…

pala

പാലായിൽ മീനച്ചിൽ അസ്സി. രജിസ്ട്രാർ ഓഫീസിന് മുന്നിൽ സഹകരണ ജീവനക്കാരുടെ പ്രതിക്ഷേധ ധർണ്ണ

പാലാ: കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയോട് കാണിക്കുന്ന അവഗണയിൽ പ്രതിക്ഷേധിച്ചും കേരളാ ബാങ്കിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ മീനച്ചിൽ താലൂക്കിലെ സഹകരണ ജീവനക്കാർ പ്രതിക്ഷേധ ധർണ്ണ നടത്തി. KCEF താലൂക്ക് പ്രസിഡന്റ്‌ അരുൺ.ജെ.മൈലാടൂർ അധ്യക്ഷത വഹിച്ച ധർണ്ണാസമരം DCC വൈസ് പ്രസിഡന്റ്‌ അഡ്വ. ബിജു പുന്നത്താനം ഉൽഘാടനം ചെയ്തു. KCEF മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ചാൾസ് ആന്റണി Read More…

uzhavoor

ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ ഗ്രാഫ്റ്റ് തക്കാളി തൈകളുടെ വിതരണോദ്ഘാടനം

ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ജനകീയസൂത്രണ പദ്ധതി 2025/26 ഗ്രാഫ്റ്റ് തക്കാളി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം രാമചന്ദ്രൻ പി എൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സുരേഷ് വി റ്റി, സിറിയക് കല്ലട, ബിനു ജോസ് എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് മാരായ അനൂപ് കെ കരുണാകരൻ, ഷൈജു വർഗീസ് എന്നിവർ സംബന്ധിച്ചു.