കോട്ടയം: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റായി കോട്ടയം ബാറിലെ അഭിഭാഷകനായ ബോബി ജോണിനെയും സെക്രട്ടറിയായി പാലാ ബാറിലെ അഭിഭാഷകനായ ജയ്മോൻ ജോസിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി അഡ്വ. ജോളി ജെയിംസ് (കാഞ്ഞിരപ്പള്ളി ) ജെറി ജെയ്സൺ (ഈരാറ്റുപേട്ട)വൈസ് പ്രസിഡൻ്റ്മാർ,അഡ്വ. ഇമ്മാനുവൽ സിറിയക് (പാലാ ), അഡ്വ. അഭിരാമി വി എസ് (ഏറ്റുമാനൂർ) ജോയിന്റ് സെക്രട്ടറിമാർ, അഡ്വ. ജോർജ് വർഗീസ് (ചങ്ങനാശ്ശേരി ) ട്രഷറർ. അഡ്വ. സണ്ണി ജോർജ് ചാത്തുകുളം, അഡ്വ. ഷെൽജി തോമസ്, അഡ്വ. Read More…
Month: March 2026
മങ്ങാട്ടുതാഴെ പ്രസാദ് എം.ജെ നിര്യാതനായി
പൂഞ്ഞാർ: കടലാടിമറ്റം മങ്ങാട്ടുതാഴെ പരേതനായ ജോസഫ് (കുഞ്ഞേപ്പ്) ന്റെ മകൻ പ്രസാദ് എം.ജെ (56) നിര്യാതനായി. മാതാവ്: ക്ലാരമ്മ. സംസ്കാരം നാളെ (28-7-25, തിങ്കൾ) 2 ന് സഹോദരൻ സ്റ്റാലിൻ ജോസഫ് (സ്റ്റലി) യുടെ വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിജി പുഞ്ചവയൽ ചാലിൽ കുടുംബാംഗം. മക്കൾ: നിഖിൽ, നയന, നോയൽ മരുമക്കൾ: മീനാക്ഷി, ഡെനീസൺ.
വെള്ളികുളം -മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു
വെള്ളികുളം: വെള്ളികുളം – മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഫാ. പോൾ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാർത്ഥനക്കും നേതൃത്വം നൽകി.തിരുനാളിനോട നുബന്ധിച്ച് ആദ്യമായി അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അൽഫോൻസാ നാമധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ച Read More…
രണ്ടാമത് അൽഫോൻസിയൻ പദയാത്രയുമായി SMYM രാമപുരം
രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു. പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. സഹനയാതനകളുടെ വഴിയേ സഞ്ചരിച്ച് 25 ഓളം യുവാക്കൾ രാമപുരത്തു നിന്നും കാൽനടയായി ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു. മപുരം ഫോറോനാ പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ ആശിർവാദത്തോടെ ആരംഭിച്ച പദയാത്രക്ക് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കുഴിമുള്ളിൽ നേതൃത്വം നൽകി.
വൈദികസമ്പത്തിൽ തിളങ്ങി പാലാ രൂപത പ്ലാറ്റിനം ജൂബിലി തിരുകർമ്മങ്ങൾ
പാലാ : ദൈവവിളിയുടെ വിളനിലമെന്ന വിശേഷണത്തിലൂടെ ലോകമാകെ അറിയപ്പെടുന്ന പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലാകെ രൂപതയുടെ വൈദിക സമ്പത്താൽ സമ്പന്നമായിരുന്നു. സമാപനാഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളായ നാനൂറോളം വൈദികരാണ് പങ്കെടുത്തത്. അഞ്ഞൂറോളം വൈദികരാണ് രൂപതയുടെ വിവിധ കർമ്മമേഖലകളിൽ സുവിശേഷ സാക്ഷ്യം സമ്മാനിക്കുന്നത്. രൂപതയിൽ നിന്ന് 40 മെത്രാന്മാർ സഭയിൽ വിവിധ രൂപതകളിലും ദേശങ്ങളിലുമായി സേവനം സമ്മാനിക്കുന്നുണ്ട്. സമ്മേളനത്തിന് മുൻപായി നടന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശ്ശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. Read More…
ഭരണഘടനയുടെ ആത്മാവിനെ നിർജീവമാക്കുന്ന ന്യൂനപക്ഷ അവകാശലംഘനങ്ങൾ തിരുത്തുക: കെ.എസ്. സി സംസ്ഥാന കമ്മിറ്റി
കോട്ടയം : ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്ന ഗവണ്മെന്റ് നടപടികൾ തിരുത്തണമെന്ന് കെ. എസ്.സി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നൽകുന്ന ന്യുനപക്ഷ അവകാശങ്ങൾ ഭാരതത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും വിളിച്ചോതുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇതിന്റെ കാര്യക്ഷമതക്കുവേണ്ടിയാണ് 1974-ൽ എൻ. സി. എമ്മും(നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി) -നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (എൻ. സി. എം. ഇ. ഐ യും) സ്ഥാപിതമായത്.എന്നാൽ സമീപകാലത്ത് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഈ കമ്മീഷനോട് കാണിക്കുന്ന വിവേചനം Read More…
ആശംസകളിലും അഭിനന്ദനങ്ങളിലും നിറഞ്ഞ് പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഡോജ്ജ്വല സമാപനം
പാലാ: മൂന്നരലക്ഷത്തോളമുള്ള രൂപതാതനയർക്കാകെ പുതിയ മുന്നേറ്റവീഥി തുറന്ന് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വല സമാപനം. രൂപതയുടെ സമസ്തമേഖലകളിലും വ്യത്യസ്തങ്ങളായ കർമ്മപരിപാടികൾ നടപ്പിലാക്കിയാണ് ഒരുവർഷം നീണ്ട ആഘോഷങ്ങൾക്ക് തിരശീല വീണത്. ആഘോഷപരിപാടികൾക്ക് തുടക്കമിട്ട സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ് സമാപനസമ്മേളനത്തിലും ഉദ്ഘാടകനായെത്തിയത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, സിബിസിഐ പ്രസിഡന്റും തൃശൂർ Read More…
ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റ്, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു
സംസ്ഥാന സർക്കാർ സമഗ്ര പച്ചക്കറി ഉൽപ്പാദന യഞ്ജം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമ പഞ്ചായത്തിൽ വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ പാക്കറ്റ്, 7500 പച്ചക്കറി തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ശ്രീ തങ്കച്ചൻ കെ എം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായബിനു ജോസ്,സുരേഷ് വി റ്റി എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ പിയുസ്, ശ്രീ കൃഷ്ണൻ കുട്ടി,സണ്ണി വെട്ടുകല്ലേൽ, കൃഷി അസിസ്റ്റന്റ് Read More…
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി റഹിം എൻ.ജെ.( 28)യെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
ലാബ് ടെക്നീഷ്യൻ ഒഴിവ്
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.











