kuravilangad

ദേവമാതായിൽ വിജ്ഞാനോത്സവം

കുറവിലങ്ങാട്: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം കുറവിലങ്ങാട് ദേവമാതാ കോളേജിൽ സമുചിതമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളും അവരുടെ മാതാപിതാക്കളും കോളേജിലെ അധ്യാപക അനധ്യാപക ജീവനക്കാരും സന്നിഹിതരായിരുന്നു. ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അക്ഷരദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി കവളമാക്കൽ, Read More…

kottayam

ഡോക്ടർമാരിലൂടെ പ്രവർത്തിക്കുന്നത് ദൈവത്തിൻ്റെ കരങ്ങൾ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം: ദൈവത്തിൻ്റെ കരങ്ങളാണ് ഡോക്ടർന്മാരിലൂടെ പ്രവർത്തിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്നേഹക്കൂട് അഭയമന്ദിരം സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണവും ഡോക്ടർമാർക്കുള്ള ആദരവുസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ മുഖമാണ് ഡോക്ടർമാരിൽ ദർശിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർന്മാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് പ്രിൻസിപ്പൽ സെക്രട്ടറി എം കെ സിനുകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷെഫ് Read More…

poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം

പൂഞ്ഞാർ: 108ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ഭാഗമായ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുമാര ഷഷ്ഠിനാളിൽ നടന്ന സ്കന്ദ ശക്തി പൂജയുടെ സമാപനം. ആഡിറ്റോറിയത്തിൽ നടന്ന സമൂഹപ്രാർത്ഥനക്കുശേഷം ഭക്തർ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച് വലിയമ്പലത്തിനുള്ളിലേക്ക് കടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്‌ജു അനന്തഭദ്രത്ത് സ്കന്ദ ശക്തി പൂജക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖായോഗം ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. എല്ലാ മാസവും ആദ്യത്തേതും മൂന്നാമത്തേയും ചൊവ്വാഴ്ച്ചകളിൽ ക്ഷേത്രത്തിൽ സ്കന്ദശക്തി പൂജയുണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം തന്ത്രിയും Read More…

ramapuram

മാതാപിതാക്കൾ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കണം : റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം

രാമപുരം: രാമപുരം SHLP സ്കൂളിൻ്റെയും, കാർമ്മൽ നേഴ്സറി സ്കൂളിലെയും മാതാപിതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളോടുള്ള സൗഹൃദപരമായ ഇടപെടലുകൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും, മക്കളുടെ ദിവസേനയുള്ള ജീവിതത്തിൽ ഈശ്വര പ്രാർത്ഥനയക്കായി നിശ്ചിത സമയം കണ്ടെത്താൻ മാതാപിതാക്കൾ പ്രചോദനം ചെലുത്തണമെന്നും അച്ചൻ മാതാപിതാക്കളെ ഓർമ്മിപ്പിച്ചു. യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യു കൃത്യജ്ഞതയും അർപ്പിച്ചു. മദർ സുപീരിയർ സി. Read More…

melukavu

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 നടത്തപ്പെട്ടു

മേലുകാവ്: ഹെൻറി ബേക്കർ കോളേജിൽ വിജ്ഞാനോത്സവം 2025 കോളേജ് തല ഉദ്ഘാടനം ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ.ഗിരീഷ്കുമാർ ജി.എസിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് കോണുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അനുരാഗ് പാണ്ടിക്കാട്ട്, വാർഡ് മെമ്പർ ശ്രീമതി ഡെൻസി ബിജു, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സിബി മാത്യു പ്ലാത്തോട്ടം, ഡോക്ടർ ബീനാപോൾ, ഡോക്ടർ അൻസാ Read More…

general

വെള്ളികുളം പള്ളിയിൽ ദുക്റാന തിരുനാൾ ആചരണം 3-ാം തീയതി

വെള്ളികുളം: വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ മൂന്നാം തീയതി വ്യാഴാഴ്ച ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആചരിക്കും. 6.15am ജപമാല ആരാധന,6 45 am ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് .മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനമായും സഭാദിനമായും ആചരിക്കും. 9.15am പതാക ഉയർത്തൽ. 9 30 am – വിശുദ്ധ കുർബാന,വിശ്വാസ പ്രഖ്യാപന റാലി, പൊതുസമ്മേളനം ,കലാപരിപാടികൾ, സമ്മാനദാനം. ഫാ.സ്കറിയ വേകത്താനം, ജോമോൻ കടപ്ലാക്കൽ, സിസ്റ്റർ ഷാൽബി മരിയ മുകളേൽ സിഎംസി , സ്റ്റെഫി ജോസ് Read More…

erattupetta

ചങ്ങാതിക്കൊരു മരം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ല ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ വൃക്ഷവൽക്കരണം പരിപാടി ചങ്ങാതിക്കൊരു മരം പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ അവരവരുടെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ വച്ച് ചങ്ങാതിമാർക്ക് കൈമാറി .ചങ്ങാതിമാർ നൽകിയ വൃക്ഷത്തൈകളെ അവരെ സ്നേഹിക്കുന്നതുപോലെ പരിപാലിക്കണമെന്ന സന്ദേശം നൽകിക്കൊണ്ട് പദ്ധതിഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു. അധ്യാപകരായ മുഹമ്മദ് ലൈസൽ, കെ എസ് ഷെരീഫ്, പി Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി; പുതുവെളിച്ചം എന്ന നേത്രദാന കേന്ദ്രത്തിനും തുടക്കം കുറിച്ചു

പാലാ :മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിം​​​ഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് Read More…

moonilavu

കരുതലിന്റെയും ആശ്വാസത്തിൻ്റെയും തലോടലാണ് ഡോക്ടർമാരുടെ സാന്നിധ്യമെന്ന് വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർമാരുടെ ദിനമായി ജൂലൈ ഒന്നിന് ഡോക്ടർമാരെ ആദരിച്ചു. ജീവൻ രക്ഷിക്കാനും ആയുർദൈർഘ്യം മെച്ചപ്പെടുത്താനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിൻ്റെ സൈനികരാണ് ഡോക്ടർമാർ എന്ന് കുട്ടികൾ അനുസ്മരിച്ചു. നമ്മുടെ ആരോഗ്യത്തിന് അവർ നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾ പറഞ്ഞു. ഇടക്ക് കുടുംബാരോഗി കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ജിജി, ഡോ. ശോഭാ ശ്രീ, ഡോ. ബോബി കുര്യൻ എന്നിവരെ സന്ദർശിച്ച് ഡോക്ടേഴ്സ് ദിനത്തിൻ്റെ ആശംസകൾ കുട്ടികൾ Read More…

ramapuram

രാമപുരം കോളേജിൽ പ്രവേശനോത്സവം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഈ വർഷം ഡിഗ്രി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്ത സമ്മേളനം ലോക പാരാ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജോബി മാത്യു ഉദ്‌ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തി. ബീജിങ്ങിൽ വച്ച് നടന്ന പാരാപവർ ലിഫ്റ്റിംഗ് ലോകകകപ്പ് മത്സരത്തിൽ 295 kg ഭാരമുയർത്തിക്കൊണ്ട് സ്വർണ്ണമെഡലും ബെസ്റ്റ് ലിഫ്റ്റിംഗ്ൽ Read More…