തൊടുപുഴ: അൽ അസർ ലോ കോളേജിന്റെ കെ.എസ്.യു യൂണിറ്റ് സമ്മേളനം തൊടുപുഴ രാജീവ് ഭവനിൽ ഒത്ത്കൂടി. കെ എസ് യൂ സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോസുട്ടി, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ്, ജനറൽ സെക്രട്ടറി ജെയിംസ്, വൈസ് പ്രസിഡന്റ് ഗുണശേഖരൻ, ഗൗതം തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗത പ്രസംഗം ആസ്നമോൾ അവതരിപ്പിച്ചു. മുൻ യൂണിറ്റ് പ്രസിഡന്റ് ജെസ്ന ആശംസ പ്രസംഗം അവതരിപ്പിച്ചു. ഈ Read More…
Month: October 2025
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി
ഈരാറ്റുപേട്ട: പി സി. ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽപണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് പരാതി നൽകി. 2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട് മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാന്നും മാസം Read More…
മുസ്ലിം ഗേൾസ് സ്കൂളിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യു.എസ്.എസ് ,എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയവിദ്യാർഥികളെയും സ്കൂൾ നടത്തിപ്പുകാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ആദരിച്ചു. 97 വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേയിൽ സ്കൂൾ മാനേജർ എം കെ .അൻസാരി അധ്യക്ഷത വഹിച്ചു. സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ.മുഹമ്മദ് സമ്മേളനം Read More…
അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ നിര്യാതനായി
പൂഞ്ഞാർ : അഖില ഭാരത അയ്യപ്പ സേവാ സംഘം പൂഞ്ഞാർ ശാഖ രക്ഷാധികാരി പി ഉണ്ണികൃഷ്ണൻ നായർ (86) തുണ്ടത്തിൽകരോട്ട് (ഗോകുലം) റിട്ട. എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ അന്തരിച്ചു. പരേതയായ ഉമാദേവി ആണ് ഭാര്യ. മക്കൾ :സുധ അരുൺ (മഹാരാഷ്ട്ര), ജ്യോതി മനോജ് ( ബാംഗ്ലൂർ) മരുമക്കൾ അരുൺകുമാർ ( റെയിൽവേ, മഹാരാഷ്ട്ര ), മനോജ് ബാലചന്ദ്രൻ, (ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ) സംസ്ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
സൗജന്യ ഹൃദയ പരിശോധന ക്യാമ്പ്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഡിവൈഎസ്പി ഓഫിസുമായി സഹകരിച്ച് സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് പാലാ പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തി. പാലാ ഡിവൈഎസ്പി കെ. സദൻ ഉദ്ഘാടനം ചെയ്തു. കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഫ്യൂച്ചർ സ്റ്റാർസ് ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷൻ : വിജയികളെ പ്രഖ്യാപിച്ചു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ് പൂഞ്ഞാർ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് വേണ്ടി പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ റീൽസ് കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഒന്നാം സമ്മാനം രഞ്ജിത്ത് ടി ആർ(No.110), രണ്ടാം സമ്മാനം അരവിന്ദ് ആർ. നായർ(No.111),മൂന്നാം സമ്മാനം അനന്തു സന്തോഷ്(No.101) എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവും പോപ്പുലർ റീലായി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സന്തോഷിന്റെതാണ്. Read More…
ജനറൽ ആശുപത്രിയിൽ ജീവിത ശൈലി രോഗനിർണ്ണയ കേന്ദ്രം തുറന്നു, ക്യാൻസർ ചികിത്സയ്ക്ക് സമഗ്ര പദ്ധതി : ജോസ്.കെ.മാണി
പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയില്‍ ജീവിതശൈലി രോഗനിർണ്ണയത്തിനും ചികിത്സകൾക്കുമായി പുതിയ ചികിത്സാ വിഭാഗം ‘360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെൻ്റർ തുറന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗലക്ഷണങ്ങൾ ഗുരുതരമാകും മുൻപ് സങ്കീർണ്ണതകൾ തിരിച്ചറിഞ്ഞ് പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഒരുക്കിയിട്ടുള്ള സംവിധാനമാണിത്. പ്രമേഹം, ഹൃദ് രോഗം, കാൻസർ അടക്കമുള്ള ജീവിതശൈലി രോഗങ്ങളും ഭക്ഷണം ക്രമം നിശ്ചയിക്കൽ, മാനസികാരോഗ്യം എന്നിവയും ഇതുവഴി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഒരുക്കാൻ ഈ കേന്ദ്രം വഴി Read More…
കോട്ടയം മെഡിക്കൽ കോളേജ് അപകടം സമഗ്ര അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സ്ത്രീ മരണമടഞ്ഞ സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണമെന്നും, ബലക്ഷയമുള്ള കെട്ടിടത്തിലേയ്ക്ക് മനുഷ്യർ കടന്ന് ചെല്ലാതാരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാതിരുന്ന അധികൃതർ കുറ്റക്കാരാണെന്നും നടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിന്റെ പഴയ കെട്ടിടങ്ങൾ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്ന് ഇല്ല എന്നതും , ഓപ്പറേഷൻ സാമഗ്രികളുടെ Read More…
സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തി
തിടനാട് CSC നീതി ഡയഗ്നോസ്റ്റിക് ലാബ് & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സെന്റ് ജോസഫ് ചർച്ച് പാരീഷ് ഹാളിൽ നടത്തി. പളളി വികാരി ബഹു. ഫാദർ സെബാസ്റ്റ്യൻ ഏട്ടുപറയിൽ ഉദ്ഘാടനം നിര്‍വഹിച്ചു.CSC PRO റോസ് പ്രിയ സണ്ണി, സാജു തുടങ്ങിയവർ പ്രസംഗിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് അപകടം ;ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം, പ്രതിഷേധം
കോട്ടയം മെഡിക്കൽ കോളജിലെ ബിന്ദുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോട്ടയംഎംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിലേക്ക് വിവിധ പ്രതിപക്ഷസംഘടനകൾ പ്രതിഷേധമാർച്ച് നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ഒരു ജീവൻ കവർന്നതോടെ ആരോഗ്യവകുപ്പിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തുവന്നു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഉദ്യോഗസ്ഥലത്തിൽ Read More…