erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ വന്യജീവി അക്രമണ പ്രതിരോധം സെമിനാര്‍ നടത്തി

ഈരാറ്റുപേട്ട : വന്യജീവി അക്രമണ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നുള്ള ഒരു സെമിനാര്‍ നടത്തി. ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും അപകടകരികളായ കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ വൈല്‍ഡ് പിഗ് – നെ കുറിച്ച് കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ നോഡല്‍ ഓഫീസറുമായ ജോണ്‍മാത്യൂ വിശദീകരിച്ചു. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും Read More…

general

ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സർക്കാർ ജോലിയും നൽകും; മന്ത്രിസഭാ യോഗ തീരുമാനം

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം. കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാനും വീട് നിർമിച്ച് നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മകൾ നവമിയുടെ ചികിത്സയും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ ആയി പങ്കെടുത്തു. കോട്ടയം കളക്ടറുടെ റിപോർട്ട് പരിഗണിച്ചാണ് ബിന്ദുവിൻെറ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 12.5ലക്ഷം രൂപയാണ് Read More…

general

നീന്തൽക്കുളത്തിൽ ജന്മദിനാഘോഷം

കേരളത്തിൽ വ്യാപകമാകുന്ന മുങ്ങിമരണങ്ങളെ പ്രധിരോധിക്കാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചിരിറ്റബിൽ സൊസൈറ്റിയും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോക്കാനയും, വൈക്കം നഗരസഭയുടെ സഹകരണത്തോടെ വൈക്കം പെരുമശ്ശേരിയിൽ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലാണ് വേറിട്ട ജന്മദിനാഘോഷം നടന്നത്. ക്യാമ്പിലെ നീന്തൽ വിദ്യാർത്ഥിനിയായ നേത്രാ അനീഷിന്റെ പതിമൂന്നാം ജന്മദിനാഘോഷമാണ് മറ്റു നീന്തൽ വിദ്യാർത്ഥികളുടെയും, പരിശീലകരുടെയും സാന്നിധ്യത്തിൽ വെള്ളത്തിൽ വച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതുവരെ ആഘോഷിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ ആഘോഷമായിരിന്നു ഇതെന്ന് നേത്ര അനീഷ് അഭിപ്രയപ്പെട്ടു. ഒപ്പം മറ്റു Read More…

kunnonni

കുന്നോന്നി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ 1991-92 ബാച്ചിൻ്റെ ഒത്തുചേരലും കുടുംബ സംഗമവും ജൂലൈ 12 ന്

കുന്നോന്നി: കുന്നോന്നി സെൻ്റ്. ജോസഫ് യു.പി സ്കൂളിൽ 1991-92 പഠിച്ചവർ ഒരു വട്ടം കൂടി മാതൃവിദ്യാലയത്തിൽ ഒത്തുകൂടുകയാണ്. ജൂലൈ 12 ശനിയാഴ്ച 10 മണിക്ക് പ്രസ്തുത സമ്മേളനം സ്കൂൾമനേജർ റവ.ഫാ. മാത്യു പീടികയിൽ ഉദ്ഘാടനം ചെയ്യും. മുൻ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് പുതിയാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീനാ ജേക്കബ് ആശംസകൾ അർപ്പിക്കും. ചടങ്ങിൽ മുൻ അധ്യാപകരായ സിസ്റ്റർ മേഴ്സിറ്റാ സിസ്റ്റർ അൽഫോൻസ് സിസ്റ്റർ ആലീസ് ഓമന സഖറിയാസ് എം.എം ജോസഫ് മുൻ Read More…

aruvithura

അരുവിത്തുറ സെന്റ് മേരീസിൽ PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലും

അരുവിത്തുറ: PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലുംഅരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നു.അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് H.S.S റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.സാബു മാത്യു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം LSS വിജയികൾക്ക് മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ രക്ഷാകർത്തൃ സമ്മേളനവും ബോധവൽക്കരണ സെമിനാറും നടത്തപ്പെട്ടു

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിലെ പിടിഎ പൊതുയോഗവും ബോധവത്കരണ ക്ലാസും സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു.പിടിഎ പ്രസിഡൻ്റ് ആൻ്റണി കെ. ജെ.കൊല്ലിത്തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാറുന്ന സമകാലീന സമൂഹവും കുടുംബാ ന്തരീക്ഷവും കുട്ടികളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സ്കൂൾ മാനേജർ അഭിപ്രായപ്പെട്ടു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി. “മാറുന്ന കാലഘട്ടം – മാതാപിതാക്കളും കുട്ടികളും” എന്ന വിഷയത്തിൽ ഈരാറ്റുപേട്ട Read More…

Accident

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി മരിച്ചു

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ പൈക സ്വദേശി സിറിൾ ജോർജ് (22) അയർക്കുന്നം സ്വദേശി ആൽവിൻ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8 മണിയോടെ കിടങ്ങൂർ റൂട്ടിൽ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

kunnonni

വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം, ബി.എസ്.എന്‍.എല്‍-നെതിരെ ഹര്‍ജി; ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത് പ്രസാദ് കുരുവിള

കുന്നോന്നി :വൈദ്യുതി നിലച്ചാല്‍ പ്രദേശത്തെ ബി.എസ്.എന്‍.എല്‍. ഫോണുകളും വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനങ്ങളുമെല്ലാം സ്‌പോട്ടില്‍ നിശ്ചലമാകും. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി കോട്ടയം ജില്ലയിലെ ബാറ്ററി ബാക്അപ്പ് ഇല്ലാത്ത ബി.എസ്.എന്‍.എല്‍. ടവറുകളുടെ അവസ്ഥ ഇതാണ്. ഫോണ്‍ പ്രവര്‍ത്തനക്ഷമമാകുന്ന സമയങ്ങളില്‍ കോള്‍ ഡ്രോപ്പാകുന്നതും പതിവാണ്. ഇതിനെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ബി.എസ്.എന്‍.എലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മേലില്‍ മൂന്നുവര്‍ഷക്കാലത്തേക്ക് Read More…

weather

അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ജൂലൈ 11, 12 തീയതികളിലും എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ജൂലൈ 13നും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.