kanjirappalli

സൗജന്യ നേത്ര പരിശോധനയും കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണവും

കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷന്റെയും കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ അമിത ഐ കെയർ തിരുവല്ല യുടെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പ് ബഹുമാന്യനായ എംപി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ബഹുമാന്യയായDEO ശ്രീമതി റോഷ്ന അലിക്കുഞ്ഞ് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോൻ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലയുടെ ചീഫ് കോഡിനേറ്റർ ആയ സിബി മാത്യു പി കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ Read More…

Accident

വാ​ഗമണ്ണിൽ കാർ അപകടം; കുഞ്ഞിന് ഉൾപ്പെടെ പരുക്ക്

വാഗമൺ: കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ വിനോദസഞ്ചാരികളായ തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ ( 30) അയാൻ ( 4 വയസ്സ്) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വാ​ഗമൺ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

pala

പാലാ ജനറൽ ആശുപത്രിക്ക്‌ ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡ്

പാലാ: 2025ലെ ആരോഗ്യ വകുപ്പിന്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി. 2024ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ആശുപത്രി ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക ജനറൽ ആശുപത്രിയായി. അഭിമാനകരമായ നേട്ടമാണ് ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് Read More…

pala

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: നടപടിയ്ക്ക് ഡി ജി പി നിർദ്ദേശം നൽകി

പാലാ: ഓടുന്ന ബസിൽനിന്നു റോഡിലേക്കു വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഡി ജി പി നിർദ്ദേശം നൽകിയത്. സംഭവത്തിനിടയാക്കിയ ബസിൻ്റെ പെർമിറ്റ് റദ്ദാക്കണമെന്നും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അപകടസമയത്ത് ബസിൻ്റെ വാതിലുകൾ തുറന്ന നിലയിലായിരുന്നുവെന്നും സുരക്ഷാവീഴ്ച വരുത്തിയിട്ടുണ്ടെന്നും പരാതിയിൽ എബി ജെ ജോസ് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച Read More…

general

ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് (ജൂലൈ 12 ) തുടക്കം. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ വിശിഷ്ടാതിഥികളാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്റർ Read More…

kanjirappalli

ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു, റോഡിൽവീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി : ഇറങ്ങുന്നതിന് മുൻപ് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിൽ വീണ വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനിത്തോട്ടത്ത് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് നാലോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ബസില്‍നിന്ന് വീണത്. വിദ്യാർഥികൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവെച്ചത്. വിദ്യാർഥിനി വീണിട്ടും ബസ് നിർത്താതെ പോവുകയും ചെയ്തു. അപകടത്തില്‍ വിദ്യാര്‍ഥിനി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

general

തരിശു നിലകൃഷി ; നടീൽ ഉത്സവം

വൈക്കം ടൗണിൽ കാലാക്കൽ ഭാഗത്ത് 50 സെന്റ് പുരയിടത്തിൽ വൈക്കം സഹൃദയ വേദി തരിശുനില കൃഷി ആരംഭിച്ചു. ഇഴ ജന്തുക്കൾക്കും, സാമൂഹ്യ വിരുദ്ധർക്കും താവളമായി ജനവാസമേഖലക്കു നടുവിൽ നാട്ടുകാർക്ക് ഉപദ്രവമായി ഭീതിയുണർത്തിയിരുന്ന കൊടും കാട് വെട്ടി തെളിച്ച് കൃഷിയോഗ്യമാക്കിയാണ് പൂ കൃഷിയും, പച്ചക്കറി കൃഷിയും നടത്തുന്നത്. വൈക്കം മുനിസിപ്പൽകൃഷി ഭവന്റേയും, ഫാം കോസിന്റേയും സഹകരണത്തോടു കൂടിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. നടീൽ ഉൽഘാടനം സി കെ ആശ എം എൽ എ . നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ Read More…

erattupetta

ജനസംഖ്യാദിനം: ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകരായ പി.അർ. പ്രിജു, സബിത കൃഷ്ണൻ, മൈമൂന ഇല്യാസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ജനസംഖ്യ സംബന്ധമായ വിവരങ്ങളും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു മത്സരചോദ്യങ്ങൾ. യു.പി വിഭാഗത്തിൽ എസ്.എം.വി.എച്ച്.എസ്.എസ് പൂഞ്ഞാർ, എൽ.എഫ്.എച്ച്.എസ് ചെമ്മലമറ്റം, ആർ.എസ്.എം.യു.പി.എസ് കൊടുങ്ങ Read More…

pala

പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്

പാലാ: സംസ്‌ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യ ത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്‌ഥതയിൽ ആരംഭിക്കുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം പതിന്നാലിന് (തിങ്കളാഴ്‌ച്ച) നടക്കും. പാലാ രൂപതയുടെ ഉടമസ്ഥ‌തയിലുള്ള മുണ്ടുപാലം സിറ്റീൽ ഇൻഡ്യാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഫാക്ടറിക്കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. Read More…

erattupetta

പ്രതിഭാ പുരസ്കാരവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ഞായറാഴ്ച

ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഭാ പുരസ്കാരവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങ് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ Read More…