തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച (ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Month: March 2026
വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലി അനുശോച്ചു
കോട്ടയം: സി.പി.എം ന്റെ സ്ഥാപക നേതാവും , മുന്നണി പോരാളിയും എൽ.ഡി. എഫ് നേതാവും, മുൻ മുഖ്യമന്ത്രിയും മായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും, ജനാധിപത്യകേരളാ കോൺഗ്രസ് നേതാവുംമായ സന്തോഷ് കുഴിവേലി അഗാധമായ ദു:ഖവും,അനുശോചനവും രേഖപെടുത്തി. വിഎസ്ന്റെ വിയോഗം ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് തീരാനഷ്ടമാണന്ന് അനുശോചന സന്ദേശത്തിൽ സന്തോഷ് കുഴിവേലി അനുസ്മരിച്ചു.
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും
അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു.കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. Read More…
വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോഗത്തോടെ ഒരു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്. 1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ Read More…
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ
പൂഞ്ഞാർ: പൂഞ്ഞാർ 108-ാം നമ്പർ എസ്എൻഡിപി ശാഖായോഗം വക മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുവിലിക്ക് വിപുലമായ ക്രമീകരണങ്ങൾ തയ്യാറായിക്കഴിഞ്ഞു. ശ്രീനാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത ഈ ക്ഷേത്ര സങ്കേതം മധ്യകേരളത്തിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നാണ്. ബലിതർപ്പണത്തിനായി എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവസ്വം വകയായി പ്രഭാതഭക്ഷണ വിതരണവും ഉണ്ട്. പുണ്യം നിറഞ്ഞ പൂഞ്ഞാറിന്റെ തീരത്തുള്ള ഈ ബലിതർപ്പണ കേന്ദ്രത്തിൽ അന്നേദിവസം തില ഹോമവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ പിതൃ Read More…
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികം ആഘോഷിച്ചു
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷം വൈക്കം ഡിവൈഎസ്പി ശ്രീ.വിജയൻ T. B, നിർവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ 18 ലക്ഷം രൂപ ചികിത്സാ സഹായം നൽകുന്നതിനും, എല്ലാ വർഷവും തലയാഴം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ 16 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ സഹായവും സൊസൈറ്റി നൽകി വരുന്നു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രമേഷ് പി ദാസ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി.വിവിധ മേഖലകളിൽ പ്രവർത്തന മികവ് Read More…
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫിന്റെ നിർമാണം പുരോഗമിക്കുന്നു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി.എഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.സി.എഫിന്റെ നിർമാണം. പത്താം വാർഡിലെ മാത്തൂമലയിൽ സ്ഥിതി ചെയ്യുന്ന എം.സി.എഫ് 1200 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി 34.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. മാലിന്യ സംസ്കരണശേഷി വർദ്ധിപ്പിക്കുന്ന ബെയിലിംഗ് യന്ത്രം, വെയിങ് യന്ത്രം, മാലിന്യം തരംതിരിക്കുന്നതിനുള്ള സോർട്ടിംഗ് ടേബിൾ മുതലായവ വാങ്ങിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണവും Read More…
സുരേഷ് ഗോപിയുടെ സമയോജിതമായ ഇടപെടലിലൂടെ അപകടകരമായ നിലയിലായിരുന്ന വൈദ്യുതി പോസ്റ്റുകളുടെയും ലൈനുകളുടെയും തകരാറുകൾക്ക് പരിഹാരമായി
പാലാ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി നിന്ന ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന dual Leg ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ ഇടയായി. ഉടനെ പ്രിൻസിപ്പാളുമായി സംസാരിക്കുകയും, കെ എസ് ഇ ബി യിൽ അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ മഴ കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് പറഞ്ഞ്, Read More…
ചാലിക്കോട്ടയിൽ ത്രേസ്യാമ്മ വർക്കി നിര്യാതയായി
കുന്നോന്നി: ചാലിക്കോട്ടയിൽ പരേതരായ വർക്കിയുടേയും ഏലിയുടേയും മകൾ ത്രേസ്യാമ്മ വർക്കി (84) നിര്യാതയായി. സംസ്കാരം 22- 07 – 2025 (ചൊവ്വ) 2.30 ന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, കുഞ്ഞൂട്ടി, കുര്യാച്ചൻ, പരേതരായ അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, കൊച്ച് മേരി, തൊമ്മച്ചൻ.
അലിഫ് അറബിക് ടാലന്റ് ടെസ്റ്റും, ഭാഷാ സമര അനുസ്മരണവും നടത്തി
ഈരാറ്റുപേട്ട: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് അറബി ക്ലബ്ബിന്റെ കീഴിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പതിനഞ്ചാമത് അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ ജില്ലാതല മത്സരം ഈരാറ്റുപേട്ട ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അമീൻ പിട്ടയിൽ ഭാഷാ സമര അനുസ്മരണം നടത്തി. സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടത്തിൽ സമ്മാനവിതരണം ചെയ്തു. മുഹമ്മദ് നജാഫ്, ബിഷറുൽ Read More…











