erattupetta

സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു

ഈരാറ്റുപേട്ട: സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ഗർഭാശയ ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടു. വിവിധ രാജ്യങ്ങളിലായി 1,50,000ത്തിൽ അധികം താക്കോൽദ്വാര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാകിയിട്ടുള്ള ലോക പ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ചെർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്ത്വത്തിലാണ് മരുന്നുകൾക്ക് മാത്രം ചാർജ് ഈടാക്കികൊണ്ടുള്ള സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തപ്പെട്ടത്. 10 ത്തിലധികം വിദഗ്ദ്ധ ഡോക്ടറുമാരുടെ സേവനത്തിൽ മുപ്പതിലധികം ശാസ്ത്രക്രികളാണ് സൗജന്യമായി നടത്തിയത്. സ്ത്രീകളിൽ പൊതുവായി കാണപ്പെടുന്ന യൂട്ടറൈൻ ഫൈബ്രോയ്ഡ് , ആവർത്തിച്ചുള്ള Read More…

ramapuram

രാമപുരം ടെംപിൾ ടൗൺ ലയൺസ്‌ ക്ലബ് “അന്തർദേശീയ യോഗ ദിനം” ആചരിച്ചു

രാമപുരം: രാമപുരം ടെംപിൾ ടൌൺ ലയൺസ്‌ ക്ലബ് അതിന്റെ സർവീസ് പ്രോജക്ടുകളുടെ ഭാഗമായി കൊണ്ടാട് ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് കൊണ്ടാട് യോഗ ക്ലബ്ബിൻറെ സഹകരണത്തോടെ അന്തർദേശീയ യോഗ ദിനത്തിൽ യോഗ അവബോധവും പരിശീലനവും നൽകി. അതുവഴി യോഗയുടെ ആദ്യപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളിൽ നിന്നും എത്രമാത്രം ആരോഗ്യകരമായ രീതിയിലുള്ള ജീവിതാന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും എന്ന ഒരു സന്ദേശം സമൂഹത്തിന് പകർന്നു നൽകുകയും ഉണ്ടായി. ഇതിന്റെ Read More…

pala

അന്താരാഷ്ട്രാ യോ​ഗ ദിനം ആചരിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്രാ യോ​ഗ ദിനാചരണത്തിന്റെ ഭാ​ഗമായി മാന്നാനം കെ.ഇ.കോളജിലെ സോഷ്യൽ വർക്ക് വിഭാ​ഗം, കുര്യാക്കോസ് ഏലിയാസ് ഡവലപ്മെന്റ് ആക്ഷൻ ആൻഡ് സർവ്വീസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ച് അന്താരാഷ്ട്രാ യോ​ഗാദിനാചരണം നടത്തി. ആയുർവേദ വിഭാ​ഗം കൺസൾട്ടന്റ് ഡോ.പൂജ.ടി.അമൽ യോ​ഗ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വിദ്യാർഥികൾക്ക് യോ​ഗപരിശീലനവും നൽകി. കെ.ഇ.കോളജ് സോഷ്യൽ വർക്ക് വിഭാ​ഗം മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്സ ഷൈൻ വിജി, ഐഷാബി മുഹമ്മദ് എന്നിവർ Read More…

aruvithura

സൗജന്യ ബോധവൽക്കരണ ക്ലാസ്

അരുവിത്തുറ: അരുവിത്തുറ ആർക്കേഡിലുള്ള മൈൻഡ് സൊലൂഷനിൽവച്ച് രോഗം, അസുഖം,അപകടം എന്നിവ കാരണമുണ്ടാകുന്ന പണം നഷ്ടത്തിൽ നിന്ന് സംരക്ഷണം എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നാളെ (ഞായർ) 11 മുതൽ 1 മണി വരെ നടത്തുന്നു. Ph :9447525840, 9846181347.

general

സിപിഐ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഇന്ത്യ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു. ഇസ്രായേൽ ജൂൺ 12ന് ഇറാനി മേലെ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നിരപരാധികളായ ഫലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളുടെയും പര്യായമായി മാറിയ ഇസ്രയേലുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അഡ്വക്കേറ്റ് വി ബി ബിനു ആവശ്യപ്പെട്ടു. സിപിഐ ദേശവ്യാപകമായി നടത്തുന്ന യുദ്ധവിരുദ്ധ റാലിയുടെ ഭാഗമായി സിപിഐ പൂഞ്ഞാർ മണ്ഡലം Read More…

aruvithura

തണലേകി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ

അരുവിത്തുറ: ലയൺസ് ക്ലബ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരിസ് ദേവാലയത്തിലെ അർഹരായ 20 പേർക്ക് ആണ് കുട നൽകിയത്. കെ.എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായാണ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ കോരിച്ചൊരിയുന്ന മഴയിൽ മറയായ് കുടയേകിയത്. സ്ഥാപനത്തിന് വേണ്ടി ഇടവക വികാരി ഫാ.കുര്യൻ തടത്തിൽ,മിഷൻ ലീഗ് പ്രസിഡൻ്റ് സച്ചിൻ കുര്യാക്കോസ് എസ് എം വൈ എം പ്രസിഡൻ്റ് നിവിൻ കുരിശിങ്കൽപറമ്പിൽ എന്നിവർ കുടകൾ ഏറ്റുവാങ്ങി. ലയൺസ് ക്ലബ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, Read More…

kunnonni

കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു

കുന്നോന്നി സെന്റ് ജോസഫ് യു പി സ്കൂളിൽ വായനദിനാചരണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഷീനാമോൾ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. മഴയത്തും കുന്നോന്നി ടൗണിലേക്ക് കുട്ടികൾ നടത്തിയ വായനാദിന റാലി ഏറെ ശ്രദ്ധയാകർഷിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.

obituary

പുത്തൂർ മറിയക്കുട്ടി അന്തരിച്ചു

ചേന്നാട്: പുത്തൂർ മറിയക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വീട്ടിൽ അരംഭിച്ച് ലൂർദ് മാതാ പള്ളിയിൽ. അമ്പാറനിരപ്പേൽ മുത്തനാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം.മാത്യു. മക്കൾ: റെജിമോൻ, ബ്ലോസം. മരുമക്കൾ: റെജീന കോനൂർ (കയ്യൂർ), പരേതനായ ജിജി മാങ്ങോട്ട് (മുണ്ടത്താനം)

aruvithura

സ്ഥാപന ദിനത്തിൽ അരുവിത്തുറ സെന്റ്.മേരീസിൽ വീൽ ചെയർ സമ്മാനിച്ച് ‘സക്ഷമ’

അരുവിത്തുറ :ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിയ്ക്കുന്ന ‘സക്ഷമ’ എന്ന സംഘടന അതിന്റെ സ്ഥാപനദിനത്തിൽ അരുവിത്തുറ സെന്റ് മേരീസിലെ ഭിന്നശേഷിക്കാരായ കുരുന്നുകൾക്കായി വീൽ ചെയർ സമ്മാനിച്ച് മാതൃകയായി. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ.ശ്രീജിത്ത്, സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് ശ്രീമതി അനു സുഭാഷ്, സക്ഷമ മീനച്ചിൽ താലൂക്ക് സെക്രട്ടറി ശ്രീ വിജയകുമാർ,ട്രഷറർ ഗീത, ശ്രീ ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു. ശ്രീ.ശ്രീജിത്ത് സംഘടനയുടെ പ്രവർത്തനങ്ങളേക്കുറിച്ച് വിശദീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു,, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിജിമോൾ Read More…

pala

ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് എസ്എംവൈഎം പ്രൊജക്ട് ‘വേര്’ നടത്തപ്പെട്ടു

പാലാ: ചരിത്ര സ്‌മാരകങ്ങളുടെ പ്രസക്തി അടുത്തറിഞ്ഞ് പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ഈ വർഷത്തെ പ്രെജക്‌ട് ‘പാലാ രൂപതയിലെ ചരിത്ര പുരുഷന്മാരെ അറിയുക’ എന്നതിൻ്റെ ഭാഗമായി ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം ‘വേര്’ എന്ന പേരിൽ നടത്തപ്പെട്ടു. സഭാ പാരമ്പര്യങ്ങളുടെ ഉറവിടങ്ങൾ തേടി കുറവിലങ്ങാട് വെച്ചാണ് പ്രവർത്തനം നടത്തപ്പെട്ടത്. മാർത്തോമാ നസ്രാണി സഭയിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളായ നിധീരിക്കൽ മാണി കത്തനാർ,പനങ്കുഴയ്ക്കൽ വല്യച്ചൻ, പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി മെത്രാൻ എന്നിവരുടെയും, അർക്കദിയാക്കോന്മാരുടെയും കബറിടങ്ങൾ സന്ദർശിച്ചു. Read More…