ഈരാറ്റുപേട്ട: അരുവിത്തുറ പാലക്കുളത്ത് സഞ്ചു സന്തോഷ് (25 ) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. 28/4/25 തീയതി 7 pm മണി കഴിഞ്ഞുള്ള സമയത്ത് ആണ് സംഭവം നടന്നത്. ഈരാറ്റുപേട്ട തടവനാൽ ഭാഗത്ത് ആലഞ്ചേരിയിൽ വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതി അലമാരയുടെ പൂട്ട് തകർത്ത് അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പോലീസ് സംഭവസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. Read More…
Month: July 2025
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈ സ്‌കൂളിൽ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു
ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈസ്‌കൂൾ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു. സ്‌കൂൾ പ്രവേശനോത്സവം റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള ഡയോസിസ്) നിർവ്വഹിച്ചു. ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനം ശ്രീ.ജെറ്റോ ജോസ് (മെമ്പർ , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്) നിർവ്വഹിച്ചു.റവ മാക്‌സിൻ ജോൺ (സ്‌കൂൾ ലോക്കൽ മാനേജർ)അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ജെസ്സി ജോസഫ് (RILADPI, സി.എം.എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ) നിർവ്വഹിച്ചു. മാഗസിൻ പ്രകാശനം: ശ്രീ.എ.ജെ ഐസക്,അമ്പഴശ്ശേരിൽ Read More…
ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ നടത്തപ്പെട്ടു
ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി ബെന്നി നവാഗതരെ സ്വീകരിച്ചു. വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനധ്യാപിക ഡാലിയ ജോൺ, ബി ആർ സി കോർഡിനേറ്റർ ഷൈനിമോൾ ടി പി, ലൈബി മാത്യു, ഷൈനിമോൾ കെ Read More…
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരംനൽകണം:സന്തോഷ് കുഴിവേലിൽ
കടുത്തുരുത്തി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും, കാറ്റിലും കൃഷി നാശം സംഭവിച്ച കർഷകർക്കും., മരങ്ങൾ വീണ് വീട് ഭാഗികമായി നശിച്ചവർക്കും നഷ്ടപരിഹാരമായി അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുതി നിയോജകമണ്ടലം പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു. ജനാധിപത്യകേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലിൽ. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. Read More…
സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം സമാപിച്ചു
ഈരാറ്റുപേട്ട : 2025 മെയ് 30,31 ജൂൺ 01 തീയതികളിലായി മൂന്ന് നാൾ നടന്ന സിപിഐ പൂഞ്ഞാർ മണ്ഡലം സമ്മേളനം ഈരാറ്റുപേട്ടയിൽ സമാപിച്ചു. മെയ് 30ന് തിടനാട് കൈപ്പള്ളി കൂട്ടക്കല്ല് എന്നിവിടങ്ങളിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട് വന്ന പതാക ബാനർ കൊടിമര ജാഥകൾ ഏറ്റുവാങ്ങി ഈരാറ്റുപേട്ടയിൽ പതാക ഉയർത്തിക്കൊണ്ട് സി കെ ചന്ദ്രൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മണ്ഡല അതിർത്തിയിലെ സീനിയർ Read More…
സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ
വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും Read More…
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിൻ്റെ അടുത്ത പ്രവൃത്തിദിവസം നടത്തണമെന്നും സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു
കടപുഴ പാലത്തിനു പകരം നാട്ടുകാർ താൽക്കാലിക പാലമുണ്ടാക്കി; പാലം വരും വരെ തെങ്ങുപാലം
മൂന്നിലവ്: പ്രളയത്തിൽ തകർന്ന കടപുഴ പാലത്തിനു പകരം നാട്ടുകാർ താൽക്കാലിക പാലം പണിതു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് താൽക്കാലികം പാലം നിർമിക്കുന്നത്. ആറിന് കുറുകെ തെങ്ങുംതടി നിരത്തി അതിനു മുകളിൽ പലക ഉപയോഗിച്ചാണ് പാലം നിർമിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണു നിർമാണം. മീനച്ചിലാറിന്റെ കൈവഴിയായ മൂന്നിലവ് കടപുഴ ആറിനു കുറുകെയുള്ള പാലം തകർന്നത് 2022ലെ പ്രളയത്തിലാണ്. കൂറ്റൻ മരം വന്നിടിച്ചു പാലത്തിന്റെ നടുവിലെ തൂൺ ഇളകി മാറിയതോടെ സ്ലാബും തകർന്നു. ഇതോടെ പാലത്തിലൂടെയുള്ള Read More…
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോട്ടയം: ഒളശയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍നിന്നും പുറത്തുപോയത്. തുടര്‍ന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു. രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ Read More…